2013, ഏപ്രിൽ 23, ചൊവ്വാഴ്ച
2013, ഏപ്രിൽ 13, ശനിയാഴ്‌ച
അനുസ്മരണം
ശ്രീമതി
ശാരദ ടീച്ചര്‍
ഒരു പക്ഷേ
കേരളത്തിലെ ഏറ്റവും പ്രശസ്തമായ
അധ്യാപക മരണംശ്രീഎം.എന്‍വിജയന്റേതായിരിക്കണം.പറയാനുള്ള
അവസാന വാക്കും പറഞ്ഞ് ഒന്നു
ചിരിച്ച് പ്രസ്സ്ക്ലബ്ബിലെകസേരയിലേയ്ക്ക്
മറിഞ്ഞ്അനന്തതയിലേയ്ക്ക്പോയആപ്രതിഭാശാലിയ്ക്ക്
കിട്ടിയ ഒരു ഭാഗ്യം ചാനലുകള്‍
കളം വാഴുന്ന കാലത്ത് മരിയ്ക്കാന്‍
കഴിഞ്ഞു എന്നതാണ്.
ഇതേ പോലെ
കര്‍മ്മം ചെയ്തുകൊണ്ടിരിയ്ക്കേ
മരിച്ച മറ്റൊരു പ്രതിഭയുണ്ടായിരുന്നു
കേരളത്തില്‍.ഇംഗ്ലീഷ്
സാഹിത്യ പഠനത്തിന്റെ താളവും
ചക്രവാളവും മാറ്റിയെഴുതിയ
പ്രൊഫ.സി.എ.ഷെപ്പേര്‍ഡിന്റേത്.കോഴിക്കോട്
ദേവഗിരി കോളേജില്‍ ഇംഗ്ലീഷ്
സാഹിത്യപഠനത്തിനു ചേരുന്ന
വിദ്യാര്‍ത്ഥിയുടെ ഒരു പ്രധാന
ലക്ഷ്യം ഷെപ്പേര്‍ഡ് സാറിന്റെ
ക്ലാസ്സുകളായിരിയ്ക്കും.
ആസ്വാദനത്തിന്റെ
അവസാനവാക്ക് ആകാശവാണി ആയിരുന്ന
അറുപതുകളില്‍ അദ്ദേഹം
കോഴിക്കോട് നിലയത്തില്‍
നിന്നും അവതരിപ്പിക്കുന്ന
ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍
അക്കാദമിക രംഗം ശ്രദ്ധിക്കുന്ന
ഏതൊരു മലയാളിയുടേയും ചിന്തയെ
പിടിച്ചുകുലുക്കിയിരുന്നു.കാര്യങ്ങളെ
ആരും കാണാത്ത കോണില്‍ നിന്നും
കാണാനും ഏത് സൃഷ്ടിയേയും
ശീര്‍ഷാസനത്തില്‍ നിര്‍ത്താനും
കഴിഞ്ഞിരുന്നു അദ്ദേഹത്തിന്റെചിന്തയ്ക്ക്.
മെഡിക്കല്‍
കോളേജ് സ്റ്റോപ്പില്‍ നിന്നും
ആകാശവാണി നിലയത്തിലേയ്ക്ക്
ബസ് കയറി സീറ്റിലിരുന്ന മാഷ്
പതിവുപോലെ ടിക്കറ്റ് വാങ്ങിയില്ല.
തലതാഴ്ത്തി
സീറ്റില്‍ കുമ്പിട്ടിരുന്ന
അദ്ദേഹത്തിന്റെ മരണം ഞെട്ടിച്ചത്
ബസിലുള്ള യാത്രക്കാരെ മാത്രമല്ല
കേരളത്തിലാകമാനം വ്യാപിച്ച
അദ്ദേഹത്തിന്റെ പ്രിയ
ശിഷ്യരെയും ആസ്വാദകരേയും
ആയിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ്
മാനന്തവാടിയിലെ ഒരു പ്രശസ്ത
അഭിഭാഷകന്റെയെടുത്ത് ഒരു
സത്യവാങ്മൂലം വാങ്ങാന്‍
വേണ്ടി പോയപ്പോള്‍
സംസാരിച്ചുകൊണ്ടിരിയ്ക്കേ
ഞാനൊരു ഇംഗ്ലീഷ് അധ്യാപകനാണ്
എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം
ഷേര്‍പ്പേഡിനെ കുറിച്ച്
വാചാലനായി.
ഡിഗ്രി
ക്ലാസ്സുകളില്‍ സാര്‍
സാധാരണയായി ക്ലാസ്സെടുക്കാറില്ലെങ്കിലും
ഒഴിവുളള ഒരു പിരിയഡല്‍
മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ്
അവതരിപ്പിച്ചത് പറയുമ്പോള്‍
വക്കീലിന്റെ വാക്കുകള്‍ക്ക്
നൂറ് നാവായിരുന്നു.
മരിച്ച്
കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്കെത്ര
കാലം ജീവിയ്ക്കാന്‍ കഴിയുമെന്ന
ചോദ്യത്തിന് സാഹിത്യ വാരഫലത്തില്‍
പ്രശസ്ത നിരൂപകന്‍ എം.കൃഷ്ണന്‍
നായര്‍ പറയുന്ന ഒരു ഉത്തരമുണ്ട്
ഒരു ദിവസം കൂടി എന്ന് .തൊട്ടടുത്ത
ദിവസത്തെ പത്രത്തില്‍ നിങ്ങളുടെ
ഫോട്ടോ സഹിതം വാര്‍ത്ത
വരുമല്ലോ?എന്നാല്‍
തൊട്ടടുത്ത ദിവസത്തെ പലതരത്തില്‍
മാത്രമല്ല ഒട്ടനേകം മനസ്സുകളില്‍
ജീവിയ്ക്കുന്ന ചില
പ്രഗല്‍ഭമതികളുണ്ട്.
വിജയന്‍
മാഷേയും പ്രൊഫ:സി.എ
ഷെപ്പേര്‍ഡിനേയും പോലെ .
2006-ല്‍
പടിഞ്ഞാറത്തറ ഗവ ഹയര്‍സെക്കണ്ടറിസ്കൂളില്‍
ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍
പ്രവേശിക്കുമ്പോള്‍ സ്കൂളിലെ
സീനിയര്‍ അധ്യാപികയായിരുന്നു
ശ്രീമതി ശാരദ ടീച്ചര്‍.ആദ്യമായി
പരിചയപ്പെട്ട അന്നുമുതല്‍
തന്നെ അവരൊരു സഹപ്രവര്‍ത്തകയല്ല,
ഒരു
ഗുരുനാനാഥയാണെന്നാണ് എനിക്ക്
തോന്നിയത്.
ഒരു
മനുഷ്യായുസ്സു മുഴുവനും
കുട്ടികളെ പഠിപ്പിക്കാനായി
മാറ്റിവെച്ച ടീച്ചര്‍ വൈവൈഹിക
ജീവിതം പോലും വേണ്ടെന്ന്
വെച്ച്അധ്യാപനത്തിനു
സമര്‍പ്പിക്കുകയായിരുന്ന.ശനി,ഞായര്‍ദിവസങ്ങളിലും'ടീച്ചറുംകുട്ടികളും'ചിലപ്പോള്‍
സ്കൂളിലുണ്ടാകു.കുട്ടികള്‍ക്കുവേണ്ടി
ആകുലപ്പെടുകയും നിശബ്ദമായി
പലപ്പോഴും കരയുകയും ചെയ്ത
ടീച്ചര്‍ ഒരു യാത്രയയപ്പിനു
പോലും കാത്തുനില്‍ക്കാതെ
2009 മാര്‍ച്ച്
- 15ന്
വിധിയ്ക്ക് കീഴ്പ്പെടുമ്പോള്‍
വേപതു പൂണ്ട മനസ്സും
നിറക്കണ്ണുകളുമായി മക്കിയാട്ടെ
അവരുടെ വീട്ടിലെത്തിയ ഒരു
പാട് വിദ്യാര്‍ത്ഥികളുടെ
മനസ്സിലും ഓടിയെത്തിയിട്ടുണ്ടാവുക
പെറ്റമ്മയുടേതു പോലെ ആര്‍ദ്രമായ
ആ സ്നേഹവായ്പുകളായിരിക്കും.
ലക്ഷങ്ങളില്‍
ഒന്നോ രണ്ടോ പേര്‍ക്കൊക്കെ
ബാധിക്കുന്ന അത്യപൂര്‍വ്വമായ
ഒരു രോഗത്തിനു കീഴ്പ്പെട്ട
ശാരദ ടീച്ചര്‍ വിട പറഞ്ഞപ്പോള്‍
എന്റെ ഓര്‍മ്മയിലും തെളിഞ്ഞത്
ഗാന്ധി വധിക്കപ്പെട്ടപ്പോള്‍
സരോജിനി നായിഡു പറഞ്ഞ വാക്കുകളാണ്
"ഗാന്ധിയെപ്പോലെ
ഒരു മഹാന് അനുയോജ്യമായ മരണം
തന്നെയാണിത്.ചെറിയ
ഒരു പനിയോ,അസുഖമോ
വന്ന് മരിക്കുന്നതിലും
ഭേദമാണ് രക്തസാക്ഷിത്വം
എന്ന്.”അത്യപൂര്‍വ്വമായ
ഒരു ജനുസ്സില്‍പ്പെട്ട
അധ്യാപികയായിരുന്ന ശാരദ
ടീച്ചറുടെ സ്മരണകളില്‍
ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
അബ്ദുല്ല. എസ്
എച്ച്.എസ്.എ. ഇംഗ്ലീഷ്

അബ്ദുല്ല. എസ്
എച്ച്.എസ്.എ. ഇംഗ്ലീഷ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)