2016, നവംബർ 25, വെള്ളിയാഴ്‌ച

ബി ആര്‍ സികള്‍ സജീവമാകുമോ?

  പുതിയ സാരഥികള്‍ ബി ആര്‍ സികളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. പ്രതീക്ഷയ്ക് വക നല്‍കുന്ന സൂചനകള്‍ ലഭിച്ചു തുടങ്ങി. തോടന്നൂര്‍ ബി ആര്‍ സി യുടെ വിശേഷം വായിക്കുക.
BRC THODANNUR
      *
ഡിജിറ്റൽ* *ഒന്നാം* *ക്ലാസ്സ്*
"          കുതിക്കുന്ന വിവര സാങ്കേതിക വിദ്യക്കൊപ്പം നമ്മുടെ പതിവു ക്ലാസ്സ് മുറികളും മാറുകയാണല്ലോ. അവ പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നു. അധ്യപകൻ എന്നതില്‍ നിന്നും സ്മാര്‍ട്ട് ടീച്ചര്‍ എന്ന സങ്കല്പത്തിലേക്ക് ചുവടു വെക്കുന്നു.
                
                 
ഇവിടെ ഞങ്ങള്‍ *BRC Thodannur*അത്തരം ഒരു സാധ്യതയിലേക്ക് അധ്യാപക സമൂഹത്തോടൊപ്പം ആദ്യ ചുവടു വെക്കുന്നു. അതിലേക്കായി BRC പരിധിയിലെ മുഴുവന്‍ ഒന്നാം ക്ലാസ്സിലെയും അധ്യാപകർക്ക് ആവശ്യമായ പരിശീലനങ്ങളും മെറ്റീരിയലുകളും നല്‍കി എല്ലാവരും ഒരു Laptop ഉം ആയി ക്ലാസ്സില്‍ പോയി പഠിപ്പിക്കുന്ന *ഡിജിറ്റൽ ഒന്നാം ക്ലാസ്സ്* എന്ന പദ്ധതി ആരംഭിക്കുന്നു. ഒരു Laptop ൻെറയും ചെറിയ Multi media speaker ൻെറയും സഹായത്തോടെ എങ്ങനെ പഠനപ്രവർത്തനങ്ങൾ നടത്താം എന്നാണ് പരിശീലനം നല്കുന്നത്. സഹായകമായ e materials കളും ഒപ്പം BRC സമാഹരിച്ചു നല്കും. 4 പഞ്ചായത്തകളിലൂടെ ഘട്ടം ഘട്ടം ആയി പദ്ധതി നടപ്പിലാക്കും.
               
                 *
ഡിജിറ്റൽ ഒന്നാം ക്ലാസ്സ്*പരിപാടിയെ ഏറെ ഉത്സാഹത്തോടെയാണ് അധ്യാപക സമൂഹം സ്വാഗതം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം 27/10/2016 ന് BRC ഹാളിൽ വെച്ച് നടന്നു. തിരുവള്ളൂര്‍ പഞ്ചായത്തിലെ 24 ഒന്നാം ക്ലാസ്സിലെ അധ്യാപകർക്കാണ് ആദ്യ ഘട്ട പരിശീലനം നല്കിയത്. രണ്ടാം ഘട്ടം പരിശീലനം 12/11/2016 ന് നടക്കും. അന്ന് മുഴുവന്‍ പേരും സ്വന്തം Laptop കളുമായി പങ്കെടുക്കും. മികച്ച പിന്തുണയും പ്രതികരണവുമാണ് ഈ പദ്ധതിക്ക് ഞങ്ങള്‍ക്ക് ലഭിച്ചത്.
         
             
പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്തുണാ സംവിധാനം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് *ഡിജിറ്റൽ ഒന്നാം ക്ലാസ്സ്* എന്ന ആശയം മുന്നോട്ട് വെക്കുന്നത്. നമ്മുടെ പഠനമുറികളെ വിവര വിനിമയ സാങ്കേതിക വിദ്യയോടൊപ്പം നടത്താനുള്ള ശ്രമത്തിൻെറ ഭാഗമായുളള ഒരു ചെറിയ കാൽ വെപ്പാണിത്. പ്രതിജ്ഞാ ബദ്ധരായ അധ്യാപക സമൂഹത്തോടൊപ്പം ചേര്‍ന്ന് *ഡിജിറ്റൽ* *ഒന്നാം* *ക്ലാസ്സ്*മാതൃകാ പരമായ ഒരു വലിയ വിജയമാക്കാം എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു."

തോടന്നൂരിന്‍റെ പ്രത്യാശ സഫലമാകട്ടെ
മറ്റു ബി ആര്‍ സികളും വിഭവകേന്ദ്രങ്ങളെന്ന നിലയില്‍ ഉയരണം
അതിനുളള സുവര്‍ണാവസരമാണിത്.

2016, നവംബർ 24, വ്യാഴാഴ്‌ച


hindi question no 3 click here
hindi question 2 click here
hindi second term model qn paper 1 click here

2016, നവംബർ 9, ബുധനാഴ്‌ച


ഫലപ്രദമായ ക്ലസ്റ്റര്‍

നവമ്പര്‍ 5 ന് ജില്ലയില്‍ നടന്ന ക്ലസ്റ്റര്‍ സംഗമം ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായി. അധ്യാപകരില്‍ പലരും നല്ല തയ്യാറെടുപ്പുകളോടെയാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ എത്തിച്ചേര്‍ന്നത്
  • ഒന്നാം ടേം മൂല്യനിര്‍ണയത്തിന്റെ തുടര്‍ച്ചയായി നടത്തിയ ട്രൈഔട്ടുകള്‍ സെമിനാര്‍ പേപ്പറുകളായി പലരും അവതരിപ്പിച്ചു
  • ട്രെയിനര്‍മാരാകട്ടെ പുതിയ അധ്യായത്തിലേക്കു വേണ്ട ട്രൈഔട്ടുകള്‍ നടത്തി അനുഭവസമ്പന്നരായും ആത്മവിശ്വാസമുള്ളവരായുമാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്.
  • കൂടാതെ അധ്യാപകരും കൂടിയിരുന്ന് ഒട്ടേറെ മേഖലകള്‍ക്ക് ഫലപ്രദമായ അവതരണസാധ്യതകള്‍ അവതരിപ്പിച്ചു
  • മിക്ക കേന്ദ്രങ്ങളിലും ക്ലസ്റ്ററിന്റെ ചെലവ് സുതാര്യമായി അവതരിപ്പിക്കുന്ന പുതിയ ശൈലിയും സ്വീകരിക്കപ്പെട്ടു
  • മിക്ക ഉപജില്ലകളിലും കഴിഞ്ഞ ക്ലസ്റ്ററിനെക്കാളും കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതും എതാണ്ടെല്ലാ ക്ലാസ്മുറികളിലും എല്‍ സി ഡി പ്രൊജക്റ്റര്‍ ലഭ്യമാക്കാനായതും കൂട്ടായ്മയുടെ വിജയമായി മാറി
ചുരുക്കത്തില്‍ ഏതാനും സംഘടനകള്‍ ബഹിഷ്കരിച്ചിട്ടുപോലും ക്ലസ്റ്റര്‍ തയ്യാറെടുപ്പുകള്‍ മെച്ചപ്പെടുത്താന്‍ ബി ആര്‍ സി കള്‍ കാണിച്ച താത്പര്യം അഭിനന്ദനീയമാണ്. ഡയറ്റും വിദ്യാഭ്യാസ ഓഫീസര്‍മാരും നിര്‍ല്ലോഭമായ പിന്തുണ നല്‍കിയതോടെ ക്ലസ്റ്റര്‍ എണ്ണം കൊണ്ടല്ലെങ്കിലും ഗുണം കൊണ്ട് ഏറ്റവും ശ്രദ്ധേയമായി. " ഒന്നും കിട്ടിയില്ലഎന്ന പരാതി പങ്കാളികളില്‍ ആര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല

2016, നവംബർ 5, ശനിയാഴ്‌ച

കവിത

        തുലാവര്‍ഷപ്പച്ച...

കടം കൊണ്ടൊരീ ശീര്‍ഷകത്തില്‍ കുറിക്കാം
ഞാനെന്റെ ഹൃദയത്തിന്‍ മുറിപ്പാടുകള്‍ !
ഇറ്റുവീഴുന്നൊരീ രക്തതുള്ളികളില്‍
വിരിയട്ടൊരായിരം സ്നേഹപുഷ്പങ്ങള്‍..

          തുലാവര്‍ഷമിനിയുമിങ്ങണയണം
          ഉണങ്ങി വരണ്ടൊരീ മരൂഭൂമിയില്‍
          മരുപ്പച്ച തീര്‍ക്കുവാനണയണം
          ധരിത്രിയിവിടെ ത്രസിച്ചു നില്‍ക്കുന്നൂ..

വന്ധ്യമേഘങ്ങളെ നോക്കിയെന്നും
നെടുവീര്‍പ്പയയ്ക്കും, പിന്നെകിനാവു കാണും
ഗദ്ഗദങ്ങളെന്നുമീ മണ്ണിനെ
ചുട്ടുനീറ്റുന്നൂ,ചാമ്പലായ് ദഹിക്കുന്നൂ..

          തുലാവര്‍ഷപ്പച്ചകളൊരോര്‍മയില്‍
          തരുക്കളായ് ലതകളായ് നില്‍ക്കുന്നൂ
          പൂക്കളും ശലഭങ്ങളുമിടചേര്‍ന്നാ-
          ദൃശ്യമിന്നൊരു പകല്‍ക്കിനാവു മാത്രം.

ഈ മണ്ണിലിനിയും വര്‍ഷിക്കുമോ
ഗഗനമേ നിന്റെ പീയൂഷധാര ?
മറ്റൊരു മേഘരാഗം പാടുവാന്‍
ഇനിയുംവരുമോ പ്രേമഗായകന്‍ ?

           നഷ്ടമായ തുലാവര്‍ഷത്തിനായിന്നും
           കാതോര്‍ത്തു കാത്തിരിക്കുന്ന വേഴാമ്പലേ ..
           മഴയെത്തുവാനായി നോമ്പുനോക്കും
           നിന്‍ വ്രതശുദ്ധിയാരു കണ്ടൂ?

വസന്തങ്ങളെത്രമേല്‍ കൊഴിഞ്ഞാലുമീ-
കാലചക്രമെത്രയേറെയുരുണ്ടാലും
മറവിയാകും മാറാലയ്ക്കാകുമോ..
മറയ്ക്കുവാനീ തപ്തചിന്തകളെന്നേയ്ക്കും

          അന്തരംഗം വെളിവാക്കുവാന്‍
          ഭാഷയതപൂര്‍ണ്ണമെന്നു പാടിയ
          മഹാകവേ ഇന്നുമെന്നും
          നീയനശ്വരനായ് വാഴ്ക !