2015, നവംബർ 29, ഞായറാഴ്‌ചjjkj

             മേരെ ബച്ചേ കോ സിഖായേ........
ലോകത്തിലുളളവരെല്ലാം നീതിമാന്‍മാരോ സത്യസന്ധരോ അല്ല.
ഈ സത്യം എന്റെ മകന്‍ എന്നെങ്കിലും മനസ്സിലാക്കി കൊളളും.
എന്നാല്‍ ലോകത്തില്‍ ക്രൂരന്മാരും തെമ്മാടികളും ഉണ്ടായിരിക്കും.
അതോടൊപ്പം മാന്യന്മാരും ഉണ്ടാകും.
ചില ഭരണാധികാരികള്‍ സ്വാര്‍ത്ഥരായിരിക്കും.എന്നാല്‍ ജനങ്ങളുടെ
ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ദേശസ്നേഹികളും
 ഉണ്ടായിരിക്കുമെന്ന്  താങ്കള്‍ അവനെ ആവശ്യം പറഞ്ഞ് മനസ്സിലാക്കണം.

ശത്രുക്കള്‍ ഉളളപ്പോള്‍ മിത്രങ്ങളുമുണ്ടാകും.
ഇതൊക്കെ മനസ്സിലാക്കാന്‍ കാലതാമസമുണ്ടാകുമെന്ന് എനിക്കറിയാം.
എന്നാല്‍ അധ്വാനിച്ചുണ്ടാക്കുന്ന നയാ പൈസാ പോലും തെററായ
മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന നോട്ടുകെട്ടിനേക്കാള്‍
മൂല്യമുളളതാണെന്ന് കഴിയുമെങ്കില്‍ താങ്കള്‍ അവന്
മനസ്സിലാക്കികൊടുക്കണംതോല്‍ക്കാനുംസാധിക്കുമെങ്കില്‍
വിജയത്തില്‍സന്തോഷിക്കുവാനുംഅവനെപഠിപ്പിക്കണം.
രാഗവിദ്വേഷങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും കഷ്ടതകളെ
സന്തോഷത്തോടെ ദുരീകരിക്കുവാനും പഠിപ്പിക്കണം.
തെമ്മാടികളെ എളുപ്പം വശത്താക്കാന്‍ കഴിയുമെന്നും
അവനെ കാലതാമസം കൂടാതെ മനസ്സിലാക്കി കൊടുക്കണം.


     സാധ്യമെങ്കില്‍ പുസ്തകങ്ങളുടെ മനം കവരുന്ന ലോകത്തിലേയ്ക്ക്
അവനെ കൂട്ടികൊണ്ട് പോകണം. അതോടൊപ്പം
പ്രകൃതിയുടെ സൗന്ദര്യം ,നീലാകാശത്തിലൂടെ സ്വച്ഛന്ദം പറക്കുന്ന
 പക്ഷികള്‍ , കനകമയമായ വെളിച്ചത്തില്‍ മൂളിപ്പറക്കുന്ന വണ്ടുകള്‍ ,
മലകളുടെ താഴ്വാരത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന കാട്ടു പൂക്കള്‍ -
 ഇവയെല്ലാം ആസ്വദിക്കുവാനും കഴിവുളളതാക്കണം.ക്ളാസില്‍
കോപ്പിയടിച്ചു വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതാണെന്നും
 അവനെ പഠിപ്പിക്കണം.

           ആരെല്ലാം തെററുകാരനെന്ന് അവനെ പഴിച്ചാലും
 സ്വന്തം തീരുമാനത്തില്‍ അടിയുറച്ച് നില്‍ക്കാന്‍
 അവന് കഴിയണം.ശ്രേഷ്ഠവ്യക്തികളോട് നല്ല രീതിയില്‍ പെരുമാറണം .
തെമ്മാടികളെ നിലക്ക് നിര്‍ത്തുവാനും പഠിപ്പിക്കണം.ചെമ്മരിയാടുകളെ
പ്പോലെ  ഒരേ വഴിയിലൂടെ കൂട്ടം കൂടി  പോകുന്നവര്‍ക്കിടയില്‍ നിന്നും
മാറി സ്വന്തം വഴി കണ്ടെത്താനുളള    ധൈര്യവും നല്‍കണം.
 മററുളളവരുടെ വാക്കുകളെ ക്ഷമയോടെ കേള്‍ക്കുവാനും അവയില്‍
ശരിയായത് സ്വീകരിക്കുവാനും അവന് കഴിയണം. സാധ്യമെങ്കില്‍
വേദനയിലും ചിരിക്കുവാന്‍ അവനെ പഠിപ്പിക്കണം.

            കരയേണ്ടി വന്നാല്‍ അതില്‍ ലജ്ജ തോന്നേണ്ട കാര്യമില്ലെന്ന്
അവനെ പറഞ്ഞു മനസ്സിലാക്കണം.വിമര്‍ശകരെ
അവഗണിക്കുവാനും മുഖസ്തുതിക്കാരുടെ നേര്‍ക്ക് കരുതലോടെ
ഇരിക്കുവാനും പഠിപ്പിക്കണം.സ്വന്തം ശരീരാധ്വാനം കൊണ്ട്
ആവോളം സമ്പാദിക്കാനും കഴിയണം. എന്നാല്‍
ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കരുതെന്നും അറിയണം.
തന്റെ നേര്‍ക്ക് അലറിയടുക്കുന്ന ആള്‍ക്കൂട്ടത്തിനു മുന്നിലും
സത്യത്തിന്റെ വിജയത്തിനായി പോരാടുവാനുളള ശക്തി അവനിലുണ്ടാകണം.
താങ്കള്‍ അവനെ സമാധാനത്തോടെ പഠിപ്പിക്കണം.എന്നാല്‍ അധികം
സ്നേഹിച്ച് വഷളാക്കരുത്.മാനവജാതിയോട് അങ്ങേയററം
ബഹുമാനം ഉണ്ടായിരിക്കണമെന്ന ബോധവും അവനില്‍ വളര്‍ത്തണം.

              എന്റെ കത്തില്‍ ഞാന്‍ ഒരുപാട്  കാര്യങ്ങള്‍ എഴുതി. അവയില്‍ ഏതെല്ലാം സാധ്യമാകുമെന്ന് നോക്കാം.

                                                                 സ്നേഹപൂര്‍വ്വം
                                                                എബ്രഹാം ലിങ്കണ്‍ मुफ़्त में ठगी       (रामकुमार आत्रेय )


        इस कविता की मुख्य समस्या

         इसमें प्रयुक्त बिंब-प्रतीक

         कविता की प्रासंगिकता

         समान आशयवाली अन्य कविताएँ
  
आस्वादन टिप्पणी
भूमिका
कवि और कविता का परिचय
विश्लेषण
भाव का विश्लेषण
  कविता की भाषा ,गठन,बिंब-प्रतीक,विशेष शब्दावली आदि का विशेलेषण
उपसंहार
कविता की प्रासंगिकता एवं संप्रेषित विचार पर अपना दृष्टिकोण