2018, മേയ് 29, ചൊവ്വാഴ്ച

ആറാം പ്രവര്‍ത്തിദിനപ്രവര്‍ത്തനങ്ങള്‍-മുന്നൊരുക്കം

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന കണക്കെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
  1. സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
  2. Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍ സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍ അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്)
  3. നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
  4. ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട് മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍ പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
  5. സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യാമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
  6. സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
  7. ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍ ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക് സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
  8. സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ ഉള്‍പ്പെടുത്തണം
  9. നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ് പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍ നടത്താവുന്നതാണ്
  10. അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
  11. സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം, അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
  12. ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
  13. സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ ഉണ്ടായിരിക്കണം)
  14. പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
  15. അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്

2018, മേയ് 21, തിങ്കളാഴ്‌ച


വിദ്യാഭ്യാസ കലണ്ടര്‍ അംഗീകരിച്ചു

അടുത്ത അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങള്‍ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടല്‍  നടത്താന്‍  പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
    2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക ശ്രദ്ധ നല്കുകമോഡല്‍ പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയശേഷം വിദ്യാര്‍ത്ഥികള്‍ പഠനപ്രയാസം നേരിടുന്ന വിഷയങ്ങളില്‍  ഫെബ്രുവരി 15 മുതല്‍  28 വരെ പ്രത്യേക പരിശീലനം നല്കി എസ്.എസ്.എല്‍.സി പരീക്ഷയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇടപെടല്‍ നടത്തും
    201 പ്രവൃത്തിദിനങ്ങള്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ അക്കാഡമിക് കലണ്ടറിന് അംഗീകാരം നല്‍കി. ആറാം പ്രവൃത്തിദിനമല്ലാത്ത 8 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി കൂട്ടിച്ചേര്‍ത്തുജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും.
    വര്‍ഷാവസാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടുതല്‍  ശ്രദ്ധ നല്‍കുന്നതിനുവേണ്ടി ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-ന് മുമ്പ് പൂര്‍ത്തിയാക്കുംജനുവരി, ഫെബ്രുവരി മാസങ്ങളില്‍  പരീക്ഷകള്‍ക്ക് മുന്‍തൂക്കം നല്‍കുംസംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5,6,7,8,9 തീയതികളില്‍  ആലപ്പുഴയില്‍  നടക്കുംസെപ്റ്റംബര്‍ മാസം സ്‌കൂള്‍തല  കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കുംഒക്ടോബര്‍ മാസത്തില്‍  സബ്ജില്ലാതലത്തിലും നവംബര്‍ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങള്‍ പൂര്‍ത്തിയാക്കും.
    സംസ്ഥാന ശാസ്‌ത്രോത്സവം നവംബര്‍ 9 മുതല്‍  11 വരെ നടക്കുംകലോത്സവത്തിലെ പോലെ ഈ വര്‍ഷം ശാസ്‌ത്രോത്സവത്തിലും എല്‍.പി.സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ സബ്ജില്ലാ തലത്തിലും യു.പി.സ്‌കൂള്‍ തലത്തിലുള്ള മത്സരങ്ങള്‍ ജില്ലാതലത്തിലും അവസാനിപ്പിക്കും.   ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍  പങ്കെടുക്കുക. സംസ്ഥാനതല സര്‍ഗ്ഗോത്സവം ഡിസംബര്‍ 27 മുതല്‍  30 വരെ ആയിരിക്കും
    ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30ന് ആരംഭിക്കുംരണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍  20 വരെ ആയിരിക്കുംഒന്നു മുതല്‍  ഒന്‍പതുവരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഫെബ്രുവരി മൂന്നാം വാരവും എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍  25 വരെയും നടക്കും.


परखें कि आपके सूक्ष्म स्तरीय आयोजन में निम्नांकित बातें हैं या नहीं
1
अधिगम उपलब्धि


सफलता का स्तर (A, B, C)


2
समय


3
संसाधन


4
प्रक्रिया


प्रेवेश प्रक्रिया


वाचन एवं विश्लेषण


लेखन प्रक्रिया


5
शैक्षणिक तंत्र


डिजिटल सामग्रियों का इस्तेमाल


वैयक्‍तिक प्रस्तुति का अवसर


संघ कार्य का अवसर


6
सतत मूल्यांकन तंत्र


स्वयं मूल्यांकन


आपसी मूल्यांकन


अध्यापक का आकलन


7
टीचर वेर्शन


8
पुस्तकालय से संबंध जोड़ने का प्रयास


9
स्वाध्ययन की सूचना


2018, മേയ് 8, ചൊവ്വാഴ്ച


പരിശീലനങ്ങള്‍ മെയ് 9മുതല്‍ നടക്കും. പരിശീലന കേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക് 1:1 എന്ന അനുപാതത്തില്‍ ലാപ്‌ടോപ് കര്‍ശനമായി ഉണ്ടായിരിക്കേണ്ടതാണ്. പരിശീലനം പ്രവര്‍ത്തനാധിഷ്ടിതമായതിനാല്‍ കമ്പ്യൂട്ടര്‍ ഇല്ലാതെ പരിശീലനത്തില്‍ ഇരിക്കാന്‍ കഴിയില്ല എന്നോര്‍മ്മിപ്പിക്കുന്നു.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ എന്തെല്ലാം കരുതണം?
പരിശീലനത്തില്‍ പങ്കെടുക്കേണ്ട മുഴുവന്‍ അദ്ധ്യാപകരും അവരുടെ സ്കൂളില്‍ നിന്നും ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പ് കൊണ്ടു വരേണ്ടതാണ്. മൊബൈല്‍ ഡാറ്റാ കേബിള്‍, സ്വന്തം ഉപയോഗത്തിനുള്ള ഇന്റര്‍ നെറ്റ് കണക്ടിവിറ്റി സംവിധാനം എന്നിവ കൈയില്‍ കരുതേണ്ടതാണ്. പരിശീലന പ്രവര്‍ത്തനങ്ങളില്‍ സമഗ്രപോര്‍ട്ടല്‍ ഉള്‍പ്പെടുന്നതിനാല്‍ പരിശീലന കേന്ദ്രത്തിലെ വൈഫൈ സംവിധാനം പരിശീലനത്തിന് മതിയാകുന്നതല്ല. പരിശീലന കേന്ദ്രത്തിലെത്തുന്നതിനു മുന്‍പ് അദ്ധ്യാപകര്‍ സ്വന്തം പേരില്‍ ഒരു സജീവമായ ഇമെയില്‍ വിലാസം ഉള്ളവരും, സമഗ്ര പോര്‍ട്ടലില്‍ യൂസര്‍ അക്കൗണ്ട് നിര്‍മ്മിച്ചവരുമായിരിക്കണം.
ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പുകള്‍?
ഹൈടെക് ക്ലാസ്സ് മുറികള്‍ സജ്ജീകരിക്കുന്നതിനായി എല്ലാ സ്കൂളുകള്‍ക്കും ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പുകള്‍ കൈറ്റ് വിതരണം ചെയ്തിട്ടുണ്ട്. ഇവ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതാണ്. ഇക്കാര്യം ഓരോ സ്കൂളിന്റെയും ഉപകരണ വിതരണ സമയത്ത് കൈറ്റും, പ്രഥമാദ്ധ്യാപകരും ചേര്‍ന്ന് ഒപ്പുവച്ച ഉടമ്പടിയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
വായന: ധാരണാപത്രം സ്കൂള്‍ അധികൃതര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ : നിര്‍ദ്ദേശങ്ങള്‍ 8 ഉം 9 ഉം
8. സ്കൂളില്‍, ക്ലാസ്‌മുറികളില്‍ ഫലപ്രദമായി ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത പക്ഷം അത് കൈറ്റ്/വിദ്യാഭ്യാസവകുപ്പിന് തിരികെ എടുക്കാവുന്നതാണ്.
9. ലഭിക്കുന്ന ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് അവയുടെ ഉപയോഗം തടസ്സപ്പെടാത്തവിധം കൈറ്റ് ആവശ്യപ്പെടുന്നതനുസരിച്ച് പരിശീലനങ്ങള്‍, ശില്പശാലകള്‍, കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് ലഭ്യമാക്കും.
ഈ കാരണത്താല്‍ ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പുകളുടെ അപര്യാപ്തത ഈ വര്‍ഷത്തെ പരിശീലനത്തില്‍ ഉണ്ടാകുന്നതല്ല. സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിശീലനത്തിനായി അധ്യാപകര്‍ക്ക് ലാപ്പ്‌ടോപ്പുകള്‍ ഉപകരണ വിതരണ രജിസ്റ്ററില്‍ ചേര്‍ത്തശേഷം മാത്രം വിതരണം ചെയ്യേണ്ടതാണ്.
പരിശീലന കേന്ദ്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. പരിശീലന കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് അധ്യാപകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ പരിശീലന കേന്ദ്രങ്ങളിലും നിശ്ചയിച്ചിട്ടുള്ള ബാച്ചുകളില്‍ ഓണ്‍ലൈനായി ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു് തത്സമയ രജിസ്ട്രേഷന്‍ ലഭ്യമല്ല.
2. പരിശീലന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകര്‍ക്കും സൗകര്യപൂര്‍വ്വമായ സ്ഥലങ്ങളില്‍ സ്വയം പരിശീലന കേന്ദ്രം തെര‍‍ഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ സമയക്രമം കര്‍ശനമായി പാലിക്കേണ്ടതാണ്.
3. പരിശീലനകേന്ദ്രങ്ങളില്‍ വൈകി എത്താനോ, പരിശീലനം അവസാനിപ്പിക്കാതെ പോകാനോ പാടില്ല. പരിശീലന മൊഡ്യൂളിന്റെ വിനിമയത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഇത് അനുവദിക്കുന്നതല്ല.
4. പരിശീലന ദിനങ്ങളില്‍ അവധി അനുവദിക്കുന്നതല്ല. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആ വിവരം പരിശീലകന്‍ മുഖാന്തരം ജില്ലാകോര്‍ഡിനേറ്ററെ അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.
5. പരിശീലനത്തിന്റെ ഒന്നാം ദിനം എത്താത്ത അദ്ധ്യാപകരെ ടി ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതാണെങ്കില്‍ കൂടി രണ്ടാം ദിനം മുതല്‍ തുടരാന്‍ അനുവദിക്കുന്നതല്ല.
6. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ധനവിനിയോഗങ്ങളും ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. അക്കൗണ്ട് നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാ അദ്ധ്യാപകരും ഉറപ്പാക്കേണ്ടതാണ്