2013, സെപ്റ്റംബർ 15, ഞായറാഴ്‌ച
വായനക്കാര്‍ക്കെല്ലാവര്‍ക്കും
അനാമികയുടെ
ഹൃദ്യമായ
ഓണാശംസകള്‍.........

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച


बाबुलाल तेली की नाक (स्वयं प्रकाश)
ഈ കഥയില്‍ ലേഖകന്‍ ശ്രീ. സ്വയം പ്രകാശ് ആശുപത്രികളില്‍ നടക്കുന്ന അഴിമതികളെ കുറിച്ചാണ് വിവരിക്കുന്നത്.
കഥയിലെ നായകനായ ബാബുലാല്‍ സംസ്കാര സമ്പന്നനായ ഒരു വ്യക്തിയാണ്.ഒരു ദിവസം അയാള്‍ എങ്ങോ പോകുകയായിരുന്നു.വഴിയില്‍ ആരോഗദൃഡഗാത്രനായ
ഒരാള്‍ ഒരു പാവം മദ്ധ്യവയസ്കനെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതുംആളുകള്‍ നിശബ്ദം നോക്കി നില്‍ക്കുന്നതും കാണാനിടയായി. ബാബുലാലിന് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.പെട്ടെന്ന് ആ ബലിഷ്ടനായ വ്യക്തി ബാബുലാലിന്റെ നേര്‍ക്കു തിരിഞ്ഞ്
മുഖമടച്ച് ശക്തിയോടെ അടിച്ചു.അതിനു ശേഷം അയാള്‍ അവിടെ നിന്ന സ്ഥലം വിട്ടു.
ബാബുലാലിന്റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായി. മൂക്കിലൂടെ രക്തം ഒഴുകാന്‍ തുടങ്ങി.കാലുകളാകട്ടെ നിലത്ത് ഉറക്കുന്നില്ല.തൊട്ടടുത്തു കാണുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെയുളള വിശാലമായ സൂപ്പര്‍ സ്പെഷ്യാലിററി ഹോസ്പിററല്‍ തന്റെ നിലക്ക് അനുയോജ്യമല്ലെന്ന് അറിയാമായിരുന്നിട്ടും ഒരു സാധാരണക്കാരനു പററിയ ആശുപത്രി കണ്ടെത്തുക ഈ അവസരത്തില്‍ അത്ര എളുപ്പമല്ലെന്ന് ഉറപ്പായതു കൊണ്ടും ബാബുലാല്‍ വേഗം ആ ആശുപത്രിയിലേയ്ക്ക് കയറി ചെന്നു.മൂക്കില്‍ കൂടി രക്തം ഒഴുകികൊണ്ടിരിക്കുകയാണ്.മരുന്ന് വച്ച് മുറിവ് കെട്ടിയാല്‍ മതിയാകും.കൂടിയാല്‍ പത്തിരുപത് രൂപ ചെലവായേക്കുമെന്ന് കരുതി റിസപ്ഷനിലെത്തി വിവരം പറഞ്ഞു.റിസപ്ഷനിസ്ററ് അഞ്ചാം നിലയിലെ എമര്‍ജന്‍സിയിലേയ്ക്ക് പറഞ്ഞയച്ചു.അവിടെയെത്തിയ ബാബുലാലിനെ ആദ്യം എട്ടാം നിലയിലേയ്ക്കും പിന്നെ നാലാം നിലയിലേയ്ക്കും അവിടെ നിന്ന് ഏഴാം നിലയിലേയ്ക്കും പറഞ്ഞയച്ചതെങ്കിലും ഒരിടത്തു നിന്നും യാതൊരു ചികിത്സയും ലഭിച്ചില്ല.മുറിവ് ഡ്രസ്സ് ചെയ്യുന്നതിനു മുന്‍പ് രക്ത പരിശോധന,നെഞ്ചിന്റെ എക്സറെ,തല സ്കാനിംങ്,.സീ.ജീ. എന്നീ പരിശോധനകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായത്.ബാബുലാല്‍ തകര്‍ന്നു പോയി.മൂക്കിലൂടെയുളള രക്തപ്രവാഹം തനിയെ നിലച്ചു.എങ്കിലും മൂക്കിലൂടെ ശ്വാസോച്ഛാസം ചെയ്യാന്‍ കഴിയുന്നില്ല.പുറത്തേയ്ക്ക് പോകാനിറങ്ങിയ അയാളുടെ കൈയ്യിലേയ്ക്ക് റിസപ്ഷനിസ്ററ് ഒരു ബില്ല് ഏല്‍പ്പിച്ചു. യാതൊരു വിധ ചികിത്സയും ലഭിക്കാത്ത അയാള്‍ ബില്ലിലെ തുക കണ്ട് അന്തം വിട്ടു നിന്നു.
അയാള്‍ ഡോ.ലാലു രാമിന്റെ ആശുപത്രിയില്‍ എത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട അദ്ദേഹം സ്വന്തമായി ക്ളിനിക് നടത്തുകയാണ്.വിശദമായ പരിശോധനയ്ക്കു ശേഷം ഓപ്പറേഷന്‍ നടത്തി ക്ഷതമേററ ഭാഗം ഡ്രസ്സു് ചെയ് തു .എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും
ബാബുലാലിന്റെ സ്ഥിതി വഷളായി കൊണ്ടിരുന്നു.ഏഴാം ദിവസം രോഗിയുടെ നില തീര്‍ത്തും വഷളായി തീര്‍ന്നുവെന്നും എത്രയും വേഗം മുംബെയിലേയ്ക്ക് കൊണ്ടു പോകണമെന്നും ഡോ.ലാലുറാം നിര്‍ദ്ദേശിച്ചു.ആളുകള്‍ പണപ്പിരിവ് നടത്തി.രോഗിയെ മുബെയ്ക്കു കൊണ്ടു പോയി.ഏതാനും മാസങ്ങള്‍ക്കു ശേഷം സുഖം പ്രാപിച്ച് മടങ്ങിയെത്തിയ ബാബുലാലിന് മൂക്ക് നഷ്ടപ്പെട്ടു പോയിരുന്നു.യഥാസമയം
ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.

किसी ने "डाँक्टर की लापरवाही " शीर्षक से एक स्थानीय समाचार पत्र में खबर छपवा दी थी। "बाबुलाल तेली " कहानी के आधार पर वह समाचार कल्पना करके लिखें..
डाँक्टर की लापरवाही
इंदोर- कुछ दिन पहले खुले सड़क पर एक दुबले अधेड आदमी के साथ एक बलिष्ट आदमी के आक्रमण के विरुद्ध आवाज़ उठाई बाबुलाल तेली नामक युवा की नाक पर अक्रमी ने घूँसा जड़ दिया
पीड़ा सहते हुए खून बह रहने की स्थिति में पास के मल्टी स्पेशालिटी अस्पताल पहूँचे बाबुलाल को वहाँ से निराश होकर डाँ.
लालुराम तेली के प्राइवेट क्लिनिक में पहुँचे।बाबुलाल तेली की नाक का, वहाँ के डाक्टर ने आँपरेशन किया।नाक को काटा गया और ठीक करके अंदर -बाहर से सी दिया गया और ड्रासिंग भी
किया ।लेकिन सातवें दिन बाबुलाल की हालत बिगड गई और मरीज को फौरन बंबई ले जाना पडेगा।कहकर डाँ.ने हाथ खड़ा किया। कुछ लोगों ने चंदा किया और बाबुलाल तेली को इलाज के लिए सपरिवार बंबई भेजा।वहाँ उसकी नाक काटी गयी।अब नाक की जगह केवल दो सुराख ! !

"नाक "– शब्द से युक्त मुहावरे

नाकों चना चबाना - तंग करना- ഉപദ്രവിക്കുക

नाक ऊँची होना - यशस्वी होना- അന്തസ്സ് വര്‍ദ്ധിക്കുക

नाक का बाल - जिगरी दोस्त - ഉററ സുഹൃത്ത്

नाक चढ़ाना - नाराज़ होना - കോപിക്കുക

नाक रगड़ना - विनती करना - അപേക്ഷിക്കുക

नाक काटना - बेइज्ज़ती करना - അപമാനിക്കുക

नाक फटना - असहनीय दुर्गध सहना - അസഹനീയമായ ദുര്‍ഗന്ധം സഹിക്കുക

नाक में तीर करना - चैन न देना - വിഷമിപ്പിക്കുക
नाक ऊँची होना - അന്തസ്സ് വര്‍ദ്ധിപ്പിക്കുക
नार के सीध में‍ - നേരെ മുന്നില്‍
नाक घिसनी - താണു വീണുളള അപേക്ഷ

बाबुलाल तेली
शब्दार्थ
हादसा = ആപത്ത്
खामाखां = വെറുതെ
ज़ोरदार = ശക്തിയുളള
घूँसा जड़ना = മുഷ്ടി കൊണ്ട് ഇടിക്കുക
टूटा-फूटा = ദരിദ്രനായ
तमाशा = വിചിത്രമായ കാര്യം
गुंजाइश = സാധ്യത
कमज़ोरी = കുറവ്
महसूस होना = അനുഭവപ്പെടുക
टाँग = കാല്
खोपड़ी = തല
शानदार = പ്രൗഡിയുളള
पाँच सितारा होटल = പഞ്ചനക്ഷത്ര ഹോട്ടല്‍
कार्यालय = ഓഫീസ്
मज़ाक = കളിയാക്കല്‍
ढूँढना = അന്വേഷിക്കുക
असमंजस = തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥ
मरहम पट्टी = മുറിവില്‍ മരുന്ന് വച്ച് കെട്ടുക
मासूम परेशानी से = നിഷ്കളങ്കമായി
पर्ची = കടലാസ് കഷണം
पाँचवाँ माला = അഞ്ചാം നില
सूँघना = മണക്കുക
विशेषज्ञ = സ്പെഷ്യലിസ്ററ്
नथूना = നാസാദ്വാരം
पल्लेरोज = മറ്റെന്നാള്‍
फिलहाल = ഇപ്പോള്‍
वातानुकूलित = എയര്‍കണ്ടീഷന്‍ ചെയ്ത
बाजू = വശം
धूम्रपान = പുകവലി
सख्त मनाही करना = ശക്തമായി നിരോധിക്കുക
मरीज = രോഗി
तबीयत = ആരോഗ്യം
ऊबना = മടുക്കുക,മുഷിയുക
धैंस जाना = ഒട്ടിപ്പിടിക്കുക
ठगना = വഞ്ചിക്കുക
निलंबित हुआ = സസ്പെന്റ് ചെയ്യപ്പെട്ട
मुआयना करना = നിരീക്ഷിക്കുക
बगैर = കൂടാതെ
झंझट = വയ്യാവേലി
कार्यवाहीसीना = നടപടി
तीमारदारी = രോഗിയെ പരിചരിക്കല്‍
मति मारी = സുബോധം കൈവിട്ടു പോകുക
मवाद = വ്രണത്തിലെ പഴുപ്പ്
लापरवाई = അശ്രദ്ധ
स्थानीय = പ്രാദേശികമായ
चंदा = പിരിവ്
सुराख = ദ്വാരം