2015, ഡിസംബർ 30, ബുധനാഴ്‌ച



                     GHSS   PERUMPALAM

                         OSS   1 st VISIT 

തീയതി  - 8-12-15                                                                                                  10 A.M.

     കൃത്യം പത്തു മണിക്ക് പെരുമ്പളം ഗവ-ഹയര്‍സെക്കണ്ടറി സ്കൂളില്‍ OSS  ടീമിന്റെ   ആദ്യ   സന്ദര്‍ശനം ആരംഭിച്ചു.   ‌ടീം അംഗങ്ങളായ നാസര്‍ , അഭിലാഷ്, അശോക് കുമാര്‍,സ്ാലിന്‍,  
ശരത്, അന്‍സാരി,അനില്‍ കുമാര്‍, ബിന്ദു, തുടങ്ങിയ എട്ടംഗ  സംഘം സ്കൂളില്‍ എത്തിയപ്പോഴേക്കും അസംബ്ളി കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഹെട്മിസ്റര്‍സ്സിന്റെ  അഭാവത്തില്‍
കൃത്യം പതിനൊന്ന് മണിക്ക് സ്ാഫ് മീററിംഗ് കൂടുകയുണ്ടായി.
സ്ററാഫ് സെക്രട്ടറി  രതീഷ് സാര്‍ OSS  ടീമിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്  SMC ചെയര്‍മാന്‍ ശ്രീ സന്തോഷ്  സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിലേക്ക് OSS  ടീമിന്റെ  ശ്രദ്ധ
ക്ഷണിച്ച് സംസാരിച്ചു. കഴിഞ്ഞ വര്‍ഷം നൂറു ശതമാനം വിജയം നേടാനായി കഴിഞ്ഞതില്‍
കൂട്ടായുളള പ്രവര്‍ത്തനങ്ങള്‍ സഹായകമായതിന്റെ ചാരിതാര്‍ത്ഥ്യവും അദ്ദേഹം പങ്കു വെച്ചു.
തുടര്‍ന്ന്  കോടംതുരുത്ത് സ്കൂളിലെ സാമൂഹ്യപാഠം അദ്ധ്യാപകന്‍ ശ്രീ .നാസര്‍ OSS പദ്ധതിയെ കുറിച്ച് വിശദീകരണം നല്‍കി.  അദ്ദേഹം OSS ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. തുടര്‍ന്ന്  OSS ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് ചര്‍ച്ച നയിച്ചത്  കുപ്പപ്പുറം ജി.എച്ച്.എസ്സിലെ മലയാളം അദ്ധ്യാപകനായ  ശ്രീ. സ്റാലിനാണ്. ഈ സ്കൂളിലെ പ്രധാനപ്രശ്നം രക്ഷിതാക്കളുടെ സഹകരണമില്ലായ്മയാണെന്ന് ഈ സ്കുളിലെ മലയാളം അധ്യാപകനായ ശ്രീ .റഹീം സാര്‍ അഭിപ്രായപ്പെട്ടു. യൂ.പി.വിഭാഗത്തില്‍ ഐ.സിടി.ഉപകരണങ്ങളുടെ അപര്യാപ്തതയെകുറിച്ചാണ.UPവിഭാഗത്തിലെഅധ്യാപികയായശ്രീമതി.അനിതടീച്ചര്‍സംസാരിച്ചത്. യൂ.പി.വിഭാഗത്തിനായി പ്രത്യേക ലാപ്ടോപ്പ് വേണമെന്നആവശ്യവും ഉന്നയിക്കുകയുണ്ടായി.
സ്മാര്‍ട്ട് റൂം ഉണ്ടെങ്കിലും  ദൂരക്കൂടുതല്‍ കാരണം അതിന്റെ അപ്രായോഗികതയെ കുറിച്ചും അനിതടീച്ചര്‍ സം,സാരിച്ചു. രക്ഷകര്‍ത്താക്കളുടെഇടപെടലില്ലായ്മയെകുറിച്ചും കുട്ടികളുടെ ഗാര്‍ഹികപ്രശ്നങ്ങളെകുറിച്ചുംറഹിംസാര്‍ ഉത്കണ്ഠപ്രകടിപ്പിച്ചു. ജൂനിയര്‍ ഹിന്ദീ അദ്ധയാപകനായ മനോജ് സാര്‍ കുട്ടികളിലെ പ്രത്യേകിച്ച് ഹയര്‍സെക്കണ്ടറി കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ചും വീടുകളിലെ അരക്ഷിതാവസ്ഥയെ കുറിച്ചും വാചാലനായി.
 SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് മനോജ്സാര്‍ കുട്ടികളുടെ പള്‍സ് അറിഞ്ഞുളള നിരീക്ഷണമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അനുകൂലിച്ച് ക്രിയാത്മകമായി പ്രതികരിച്ചു.
  തുടര്‍ന്ന്  OSS ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ക്രോടീകരിച്ച് ഈ സ്കൂളിലെ തന്നെ ഹിന്ദി അദ്ധ്യാപകനും  OSS ന്റെ ടീം ലീഡറുമായ ശ്രീ.അശോക് കുമാര്‍ സംസാരിച്ചു. അദ്ദേഹം
സ്കൂളിലെ ഭൗതികസാഹചര്യങ്ങളെ പന്ത്രണ്ട് വിഭാഗങ്ങളായി ചര്‍ച്ചയിലൂടെ തിരിച്ച്  ഔരോന്നിനെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ടി സ്കൂളിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു.ടോയ്ലറ്റ് സൗകര്യങ്ങളിലെ പോരായ്മ പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് ടോയ്ലററ് സൗകര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈകാര്യം ബഹു.ടി.ടി.ി.യുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് OSS ന്റെ ടീം മിലെ ശ്രീ സ്റാലിന്‍ ഉറപ്പു കൊടുക്കുകയും ചെയ്തു. ജപ്പാന്‍ കുടിവെളളം ഉണ്ടെങ്കിലും കുടിവെളളത്തിന് സ്കൂളിലോ ക്ളാസ് മുറികളിലോ പ്രത്തേക സജ്ജീകരണങ്ങളൊന്നൃം കണ്ടില്ല. തുടര്‍ന്ന് അധ്യാപകരെ ചില പ്രത്യേക വിഭാഗങ്ങളിലായി തിരിക്കുകയും  പ്രീടെസ്റ് നടത്തേണ്ട നിദാനശോദകത്തെകുറിച്ചും
പ്രവര്‍ത്തനകലണ്ടറന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് തീരുമാനമെടുക്കുകയും ചെയ്തു.

    സജീവമായ ചര്‍ച്ചയാണ്  ഇവിടെ നടന്നത് .റണ്ടുമണിക്കൂറുകളോളം നടന്ന ചര്‍ച്ചയില്‍
അധ്യാപകരുടെ പങ്കാളിത്തവും SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് അവര്‍കളുടെ പൂര്‍ണ്ണപിന്തുണയും എടുത്തു പറയേണ്ടതു തന്നെയാണ്. സീനിയര്‍ അസിസ്ററന്റ് ശശികല ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കൃത്യം രുമണിക്ക് യോഗനടപടികള്‍
പൂര്‍ത്തിയായി.

ഈ മീററിംഗില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ ;-


1.RAJEEV                     (H.S.A NA.SC)

2.VANISANDHYA       (H.S.A.MATHS)

3.ASOK KUMAR          (H.S.A.HINDI)

4.RAHIM                        (H.S.A. MAL)

5.JAYALAKHMI             (H.S.A. MAL)

6.REKHA                         (H.S.A. ENG)

7.MUSFIRA                     (H.S.A. PH.SC)

8.SASIKALA                    (H.S.A. S.S)

9.ANITHA                        (UPSA)

10.MANOJ                         (Jr.HINDI TR)

11.RATHEESH                       (UPSA)

12. AJITHA                              (UPSA)


     
























2 P.M                                                                                                                          8-12-20015
CPTA
  കൃത്യം രണ്ടു മണിക്കു തന്നെ നേരത്തേ അറിയിച്ചതിനനുസരിച്ച്     CPTA കൂടുകയുണ്ടായി.  SMC ചെയര്‍മാന്‍ ശ്രീ സന്തോഷ് അവര്‍കളുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണ്. 46 രക്ഷകര്‍ത്താക്കള്‍ വരേണ്ടിടത്ത്  22 രക്ഷകര്‍ത്താക്കളാണ്  CPTA
യില്‍ പങ്കെടുത്തത്. SMC ചെയര്‍മാന്‍ ശ്രീ സന്തോഷ്  എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
വരാത്ത രക്ഷകര്‍ത്താക്കള്‍ക്കായി രിക്കല്‍ കൂടി   CPTA നടത്തണമെന്ന ആവശ്യവും അദ്ദേഹം പങ്കു വെക്കുകയുണ്ടായി.  കുട്ടികളുടെ പഠനപുരോഗതിയില്‍ രക്ഷിതാക്കള്‍ക്കുളള പങ്കിനെ കുറിച്ചും Effctive parenting എന്ന ആശയത്തെകുറിച്ചും രക്ഷിതാക്കഷ്‍ക്ക് അവബോധം കൊടുക്കാന്‍ അദ്ദേഹത്തിന്റെ ക്ഷാസിനു കഴിഞ്ഞു. രക്ഷിതാക്കളെ ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ചാ സൂചകങ്ങളിലൂടെ  ക്ളാസ് നയിച്ചത് ഏവര്‍ക്കും ഹൃദ്യമായ അനുഭവമായി.
യോഗനടടികള്‍ കൃത്യം നാലുമണിക്ക് പര്യവസാനിച്ചു.

  CPTA പങ്കെടുത്ത രക്ഷകര്‍ത്താക്കള്‍;-

SL.NO
NAME OF PARENT
NAME OF PUPIL
CLASS&DIV
1
SREEREKHA
VISHNU P.J
V111 A
2
BIJI
LAVANYA K.O
V111 B
3
BINDU
ARATHI.S
V111 B
4
MALLIKA T.K
ANURAG K.R
V111 A
5
MINI
MEGHA K.S
V111 B
6
AMBILY P.B
SANJAYC.S
V111 B
7
VINOD
ASHIKVINODBABU
V111 B
8
ARAVIND
ABHIJITH ARAVIND
V111 A
9
SHABEELA ANSAR
ANSIYA ANSAR
V111A
10
SALOMI SURESH
ASWANI SURESH
V111 A
11
SATHI
ATHEESH T.A
V111 A
12
JUYI KISHORE
ASWATHY E.K
V111 A
13
SANILKUMAR
MANU
V111 B
14
SUSEELA
BHARAHTI
V111 B
15
PRIYA
SETHULAKHMI
V111 B
16
SHINU
HARIKRISHNAN
V111 B
17
AMBILI HARIDAS
AVANI
V111 A
18
RAMLATH SALAM
RAMSEENA
V111 A
19
BINDU
NAVYA PAVI
V111 A
20
VALSALA
AKHAYA K.A
V111 B
21
JISHI AJAYAKUMAR
KEERTHANA
V111 B
22
BINDU SARASAN
ANANDU.S
V111
23
SHIBU A.G
AKHAYKUMAR
V111






2015, ഡിസംബർ 12, ശനിയാഴ്‌ച




              PITHA KA PRAYASCHITH


  •                     (ARUN GANDHI)

  അന്ന് എനിക്ക് പതിനാറ് വയസ്സുണ്ടായിരുന്നു.ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബനില്‍ നിന്നും ഏകദേശം പതിനെട്ടു മൈല്‍ അകലെയുളള ഒരു ഗ്രാമത്തില്‍ അച്ഛനമ്മമാരോടൊപ്പം താമസിക്കുകയായിരുന്നു.ഈ ആശ്രമം സ്ഥാപിച്ചത് മുത്തച്ഛനായ മഹാത്മാ ഗാന്ധി ആയിരുന്നു.കരിമ്പിന്‍ തോട്ടം നോക്കെത്താത്ത ദൂരം വ്യാപിച്ചു കിടന്നിരുന്നു. പട്ടണത്തില്‍ നിന്നും വളരെ ആയിരുന്നതിനാല്‍ അവിടെ ഞങ്ങള്‍ക്ക്അയല്‍ക്കാരായി ആരും ഉണ്ടായിരുന്നില്ല.പട്ടണത്തിലെത്തിയാല്‍ കൂട്ടുകാരെ കാണാം.അതോടൊപ്പം തീയേറററില്‍ പോയി സിനിമയും കാണാം.അതുകൊണ്ട് ഞാനും എന്റെ രണ്ടു സഹോദരിമാരും പട്ടണത്തില്‍ പോകാനുളള അവസരവും പ്രതീക്ഷിച്ച് ഇരിക്കുമായിരുന്നു.
  ഒരു ദിവസം അച്ഛന്‍ എന്നോട് അദ്ദേഹത്തെ കാറില്‍ പട്ടണത്തിലെത്തിക്കണമെന്ന് പറഞ്ഞു.അദ്ദേഹത്തിന് അവിടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടതുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെയായിരുന്നു മീററിംഗിന്റെ സമയം.ഞാനും ഇങ്ങനെയൊരു അവസരവും കാത്തിരിക്കുകയായിരുന്നു.പട്ടണത്തില്‍ പോകുമ്പോഴൊക്കെ വാങ്ങിക്കുവാനുളള സാധനങ്ങളുടെ ഒരു നീണ്ട ലിസ്ററ് അമ്മ തരുമായിരുന്നു.ഇത്തവണ എനിക്ക് പകല്‍ മുഴുവന്‍ പട്ടണത്തില്‍ ചെലവഴിക്കേണ്ടതാണ്.അതുകൊണ്ട് അച്ഛന്‍ എന്നെ ഏതാനും കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു.അക്കൂട്ടത്തില്‍ കാറിന്റെ സര്‍വീസിംഗും ഉണ്ടായിരുന്നു.

                        മീറ്റിംഗ് സ്ഥലത്ത് എത്തിയ അച്ഛന്‍  എന്നോട് അഞ്ചുമണിക്ക് വരണമെന്ന് പറഞ്ഞു.ഏല്‍പ്പിച്ച ജോലികളെല്ലാം  പെട്ടെന്ന് തീര്‍ത്ത് ഞാന്‍ സിനിമാ തീയറററിലേയ്ക്ക് പെട്ടെന്ന് കയറി.അവിടെ ജോണ്‍ ബെന്നിന്റെ രസകരമായ ചിത്രം കണ്ടിരുന്ന ഞാന്‍ സമയം വൈകുന്ന കാര്യം ഓര്‍ത്തതേയില്ല.ഓര്‍മ്മ വന്നപ്പോഴാകട്ടെ സമയം അഞ്ചരയായി.ഞാന്‍ പെട്ടെന്ന് ഗാരേജിലെത്തി.കാറുമെടുത്ത് അച്ഛന്റെയടുത്തെത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. അച്ഛന്‍ അക്ഷമനായി എന്നേയും കാത്ത് നില്‍ക്കുകയായിരുന്നു.
"നീ എന്തിനാ വൈകിയത് “- അച്ഛന്‍ ഉത്സുകനായി ചോദിച്ചു.വെസ്റ്റേണ്‍ സിനിമ കണ്ടിരുന്ന്സമയം വൈകിയെന്നു പറയാനുളള ലജ്ജ കൊണ്ട് കാര്‍ റെഡിയാക്കാത്തതു  കൊണ്ടാണ്വൈകിയതെന്ന് ഞാന്‍ പറഞ്ഞു.ഗ്യാരേജിലേയ്ക്ക് വിളിച്ച് അച്ഛന്‍ വിവരം തിരക്കിയിരുന്നു എന്ന്ഊഹിക്കാന്‍ പോലും എനിക്കു സാധിച്ചിരുന്നില്ല.ഞാന്‍ പറഞ്ഞത് കളളമാണെന്ന് മനസ്സിലായിയെങ്കിലും അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.നിന്നെ വളര്‍ത്തി വലുതാക്കിയ എനിക്ക് ഒരു കാര്യത്തില്‍ വലിയ പിശക് പററി.സത്യം പറയാനുളള  ആത്മവിശ്വാസം തരാന്‍ എനിക്കു കഴിഞ്ഞില്ല.അതുകൊണ്ട്  വീടുവരെയുളള പതിനെട്ടു മൈല്‍ ദൂരം നടന്നു പോകാന്‍ നിശ്ചയിച്ചു.-   ഇങ്ങനെ പറഞ്ഞു കൊണ്ട് അച്ഛന്‍ നടക്കാന്‍ തുടങ്ങി.ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു.റോഡ് ശൂന്യമായിരുന്നു.എങ്ങും ഒരു തരി വെട്ടം പോലും ഉണ്ടായിരുന്നില്ല.

                          അച്ഛനെ തനിച്ചാക്കി പോരാന്‍ എനിക്കു കഴിഞ്ഞില്ല.അതുകൊണ്ട് അഞ്ചര മണിക്കൂര്‍ ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ സാവധാനം കാറോടിച്ച്  പോയി.എന്റെ തെറ്റിന്അച്ഛന്‍ പ്രായശ്ചിത്തം ചെയ്യുന്നതായി എനിക്കു തോന്നി.അന്ന് ഞാന്‍ ജീവിതത്തിലെ നിര്‍ണ്ണായകമായ  ഒരു തീരുമാനമെടുത്തു.-    ഇനിയൊരിക്കലും ഞാന്‍ കളളം പറയുകയില്ല.

                  ഞാന്‍ മിക്കപ്പോഴും ഈ സംഭവത്തെ കുറിച്ച് ഓര്‍ക്കാറുണ്ട്.മറ്റെല്ലാ രക്ഷാകര്‍ത്താക്കളേയും പോലെ അച്ഛനും അന്ന് എനിക്ക് ശിക്ഷ തന്നിരുന്നുവെങ്കില്‍ ഞാന്‍ ഒരു പാഠം പഠിക്കുമായിരുന്നോ...   ഇല്ലായിരിക്കാം.ശിക്ഷ അനുഭവിച്ചതിനു ശേഷവും ഞാന്‍ ഒരു പക്ഷേ എന്റെ കളളം പറയുന്ന സ്വഭാവം തുടര്‍ന്നെന്നുമിരിക്കാം.എന്നാല്‍ അഹിംസാധിഷ്ഠിതമായ ഈ സംഭവം എന്നെ വളരെയധികം സ്വാധീനിച്ചു.ഇത് ഇന്നലെ നടന്നതായാണ് എനിക്ക് തോന്നുന്നത്.ഇതാണ് അഹിംസയുടെ ശക്തി.