2012, ജനുവരി 27, വെള്ളിയാഴ്‌ച

SSLC MOTIVATION CLASS (Module)

മോട്ടിവേഷന്‍ ക്ളാസ്സ്
ടീച്ചിംഗ് മാനുവല്‍
ഉദ്ദേശ്യം :- കുട്ടികളില്‍ ആത്മവിശ്വാസം , ലക്ഷ്യബോധം,നിരീക്ഷണ പാടവം,
യുക്തിപൂര്‍വ്വമായ വിശകലന ശേഷി , ഏകാഗ്രത എന്നിവ വളര്‍ത്തുന്നതിന്
സാമഗ്രികള്‍ :- ചാര്‍ട്ട്,മാര്‍ക്കര്‍, അനുബന്ധം 1,2


Activity 1 സമയം : 10 മിനിട്ട്
കൈയ്യടി.
ഒന്നു കൈയടിച്ചേ......
ചര്‍ച്ചാസൂചകം :
രണ്ട് തവണ മാത്രമേ കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടുളളു.
തുടര്‍ച്ചയായി കൈയ്യടിച്ചത് എന്തിന് ?

ക്രോഡീകരണം : ഒന്നാമത്തെനിര്‍ദ്ദേശത്തിന്റെ തുടര്‍ച്ചയായിരുന്നു പിന്നീടുലളള
നിര്‍ദ്ദേശങ്ങള്‍. നാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വസ്തുതകളേയും ആശയങ്ങളേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ്.

ധ്യാനം :-
ഒരു നിമിഷം നിശബ്ദരായി ചലനമൊന്നുമില്ലാതെ ഇരിക്കുക.
സ്വയം മനസ്സിനോടു ചോദിക്കുക- എന്റെ ജീവിതലക്ഷ്യമെന്താണ് ?
ലക്ഷ്യം നേടുന്നതിനു വേണ്ടി ഞാന്‍ എന്താണ് ചെയ്യുന്നത് ?
എനിക്ക് ലക്ഷ്യം നേടുവാന്‍ കഴിയുമോ ?

ashokhindiblogspot.com


Activity 2 സമയം : 10 മി.

സമുദ്രലംഘന കഥ

സീതാന്വേഷണത്തിന് പുറപ്പെട്ട വാനരസംഘം സമുദ്രം ലംഘിച്ച് ലങ്കയിലെത്താനാവാതെ വിഷമിച്ചു.എന്താണ് മാര്‍ഗ്ഗം അവര്‍ ചിന്തിച്ചു.
സമുദ്രം ചാടികടക്കാന്‍ ആര്‍ക്കാണ് കഴിയുക അവര്‍ പരസ്പരം ചോദിച്ചു.
അപ്പോഴാണ് വാനരശ്രേഷ്ഠനായ ജാംബവാന്‍ ഹനുമാന്റെ വിശേഷ കഴിവ്
ഓര്‍ത്തത്. “ ഹനുമാന്‍ കുട്ടിക്കാലത്തൊരിക്കല്‍ സൂര്യനെ കണ്ട് പഴമാണെന്ന്
തെററിദ്ധരിച്ച് ചാടിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു.” “ നിന്റെ ശക്തിയും സിദ്ധിയും
മററാരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ..” എന്ന ശാപമാണ് അതിന്റെ ഫലമായി ഹനുമാന് കിട്ടിയത്.ജാംബവാന്‍ ഹനുമാനെ
അവന്റെ കുട്ടിക്കാലത്തെ വീരസാഹസിക കഥകള്‍ ഓര്‍മ്മിപ്പിച്ചു.വീര്യവും ഊര്‍ജ്ജവും പകര്‍ന്ന ആത്മവിശ്വാസം ലഭിച്ചപ്പോള്‍ ഹനുമാന്‍ മഹേന്ദ്രപര്‍വ്വതത്തില്‍ നിന്ന് ലങ്കയിലേയ്ക്ക് ചാടി...വഴിയില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു.ബുദ്ധികൊണ്ടും ശക്തികൊണ്ടും എല്ലാ തടസ്സങ്ങളും തരണം ചെയ്തു ലങ്കയിലെത്തിച്ചേര്‍ന്നു.സീതാദേവിയെകണ്ട്
ശ്രീരാമസന്ദേശമറിയിച്ചു.
ഹനുമാന് ലങ്കയിലേയ്ക് ചാടാന്‍ കഴിഞ്ഞത് എന്തുകൊണ്ട് ?
വഴി നീളെയുളള ദുര്‍ഘടങ്ങളെ അതിജീവിച്ച് ലക്ഷ്യം നേടാന്‍ കഴിഞ്ഞതെന്തു കൊണ്ട് ? ചര്‍ച്ച
ഈ കഥ നല്‍കുന്ന സന്ദേശമെന്ത് ?
രണ്ട് മൂന്ന് വാക്യത്തില്‍ കുറിക്കുക.

ക്രോഡീകരണം :-
ചില വിഷയങ്ങള്‍ എനിക്ക് പ്രയാസമാണെന്നു കരുതി മാറി നില്‍ക്കുന്നതില്‍ എന്തെങ്കിലും യുക്തി ഉണ്ടോ ? പഠനത്തോട് പുറം തിരിഞ്ഞു
നില്‍ക്കുന്ന കുട്ടിക്ക് പ്രചോദനം നല്‍കാന്‍ നമുക്ക് കഴിയുമോ ?സ്വയം കഴിവുകള്‍
തിരിച്ചറിയുന്ന ഏതൊരാള്‍ക്കും ജീവിത വിജയം ഉറപ്പാണ്.ലക്ഷ്യബോധവും ആത്മവിശ്വാസവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തേകും.
ashokhindiblogspot.com

Activity 3 സമയം : 10 മി.

പ്രശ്നങ്ങളെ യുക്തിപൂര്‍വ്വം വിശകലനം ചെയ്യുവാന്‍കഴിയുമെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടോ ?
20cm
------------
ഈ വരയെ വരയില്‍ തൊടാതെ തന്നെ ചെറുതാക്കാന്‍ കഴിയുമോ ?
രണ്ട് മൂന്ന് കുട്ടികള്‍ക്ക് ശ്രമിക്കാന്‍ അവസരം നല്‍കുന്നു.

ക്രോഡീകരണം
വരയെ വരയില്‍ തൊടാതെ തന്നെ ചെറുതാക്കാന്‍ കഴിയില്ല.
ഒരു പ്രശ്നത്തെ മററൊരു വളിയ പ്രശ്നം കൊണ്ട് മറച്ചു വയ്ക്കാന്‍ കഴിയില്ല.

ഒരു പ്രശ്നം പരിഹരിക്കാന്‍ എന്തു ചെയ്യണം ?

പ്രശ്നം വിശകലനം ചെയ്ത് യുക്തിപൂര്‍വ്വം കാരണം കണ്ടെത്തണം‍‍.
പരിഹാരം നിര്‍ദ്ദേശിക്കണം.ആത്മവിശ്വാസത്തോടെ നടപ്പിലാക്കണം.


ashokhindiblogspot.com

Activity 4 സമയം : 10 മി.
എല്ലാവര്‍ക്കും ബുദ്ധിയും ധൈര്യവുമുണ്ടല്ലൊ !

എങ്കില്‍ ബുദ്ധിയും ധൈര്യവുമുളളവര്‍ വേദിയിലേയ്ക്കു വരൂ...
കളി.8 പേര്‍...
റെഡി വണ്‍,ററൂ,ത്രീ എന്നു പറഞ്ഞാല്‍ ഓരോരുത്തരും നില്‍ക്കുന്നതിന്റെ നേരെ
എതിര്‍വശത്തു് വേഗത്തില്‍ എത്തണം.
  • എന്തായിരുന്നു നിര്‍ദ്ദേശം ?
  • എല്ലാവരുടേയും ലക്ഷ്യം എന്തായിരുന്നു ?
  • മധ്യഭാഗത്തു കൂടെ ലക്ഷ്യത്തിലെത്താന്‍ കൂട്ടിയിടിക്കുമെന്ന് അറിയാമായിരുന്നില്ലേ ?
  • എന്നിട്ടും അങ്ങനെ ചെയ്തത് എന്ത് കൊണ്ട് ?
  • മററ് വഴികള്‍ ആലോചിക്കാതിരുന്നത് എന്തുകൊണ്ടാണ് ?
  • പ്രശ്ന സന്ദര്‍ഭങ്ങളില്‍ ചിന്തിക്കുന്നതെങ്ങനെ ?

ക്രോഡീകരണം

പ്രശ്നത്തെ യുക്തിപൂര്‍വ്വം വിശകലനം ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ഏററവും ശരിയായത് കണ്ടെത്തുകയും കൂട്ടായി നടപ്പിലാക്കുകയും
ചെയ്യണം.അതിനു വിമര്‍ശനാത്മക ചിന്ത വളരണം.

TIP ACTIVITY
കൈയ്യടി
ക്രോഡീകരണം
ഏകാഗ്രത

ധ്യാനം :- നിശബ്ദത സുഖമുളള അനുഭവമാണോ ?

ashokhindiblogspot.com
Activity 5 സമയം : 10 മി.

"ഇന്ത്യ ചന്ദ്രനില്‍ " ഇതില്‍ നിന്നും നിങ്ങള്‍ മനസ്സിലാക്കുന്നത് എന്തെല്ലാം ?
കുറിക്കാന്‍ അവസരം.
അവതരണം. ചര്‍ച്ച.
ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായത് എങ്ങനെ ? എന്തുകൊണ്ട് ?
ചര്‍ച്ച.

ക്രോഡീകരണം
ലക്ഷ്യബോധത്തോടെയുളള കഠിന പരിശ്രമം.പരാജയത്തില്‍ പതരാതെയുളള
മുന്നേററം.പരിശ്രമിച്ചാല്‍ അസാധ്യമായി ഒന്നുമില്ല എന്ന തിരിച്ചറിവ്.

Activity 6 സമയം : 10 മി.

UNCOPY RIGHTABLE
1. 2മി. സൂക്ഷിച്ചു നോക്കുക. ഈ വാക്കില്‍ നിന്നും കണ്ടെത്തിയതെന്തല്ലാം ?
2. 2മി. കഴിയുന്നത്ര പ്രത്യേകതകള്‍ കണ്ടെത്തി എഴുതുക
3. 3മി. സസൂക് ഷമം നിരീക്ഷിക്കുക. മററാര്‍ക്കും കാണാത്ത വീക്ഷണകോണിലൂടെ പുതിയവ കണ്ടെത്തുക.
? ഓരോ ഘട്ടത്തിലെ കണ്ടെത്തലുകളും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നോ ?
? എന്തു കൊണ്ട് ?
? ഓരോ ഘട്ടത്തിലും പുതിയവ കണ്ടെത്താന്‍ ശ്രമിച്ചിരുന്നോ ?
? സാധിച്ചോ ? എന്തു കൊണ്ട് ?
ചര്‍ച്ച

ക്രോഡീകരണം
അലസമായി നോക്കുമ്പോഴോ ഉദ്ദേശ്യമില്ലാതെ നോക്കുമ്പോഴോ
കാണുന്നതായിരിക്കില്ല സൂക്ഷ്മ നിരീക്ഷണത്തില്‍ കാണുന്നത്.ഒരു ആശയം /
ചോദ്യം / വസ്തു / വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണുകയും
യുക്തിപൂര്‍വ്വം വിലയിരുത്തുകയും ചെയ്യണം.സൂക് ഷമമായി നിരക്ഷിച്ച്
അപഗ്രഥിക്കാന്‍ കഴിയണം.നിരീക്ഷണ പാടവം പരിശീലനത്തിലൂടെ നേടിയെടുക്കണം.നിരീക്ഷണത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ സൂക്ഷ് മ തലത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട് .


ashokhindiblogspot.com
Activity 7

പ്രവര്‍ത്തനപട്ടിക (അനുബന്ധം)
രണ്ട് മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കണം.
വിശകലനം.
(1)എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയവര്‍ ആരെല്ലാം ?
(2)നിര്‍ദ്ദേശം മനസ്സിലാക്കി പ്രതികരിച്ചവര്‍ ആരെല്ലാം ?
(3) നിര്‍ദ്ദേശം ശ്രദ്ധിക്കാതെ ഉത്തരമെഴുതി തുടങ്ങിയതെന്തു കൊണ്ട് ?
(4)പഠനത്തില്‍ പരീക്ഷയില്‍ ഈ അശ്രദ്ധ ദോഷകരമായി ബാധിക്കില്ലേ?
എങ്ങിനെയെല്ലാം ?
ചര്‍ച്ച
ക്രോഡീകരണം

മൂന്നു മിനിട്ട് നിശബ്ദരായി ഏകാഗ്രതയോടെ കണ്ണുകളടച്ച് മനസ്സില്‍ ശ്രദ്ധ
കേന്ദ്രീകരിച്ച് ഇരിക്കൂ.

ഈ സെഷനിലൂടെ നിങ്ങള്‍ നേടിയ ധാരണകള്‍ / തിരിച്ചരിവുകള്‍
എന്തെല്ലാം ?
ഈ തിരിച്ചറിവുകള്‍ നിങ്ങളുടെ ജീവിതത്തെ , പഠനത്തെ , പരീക്ഷയെ
എത്രമാത്രം സ്വാധീനിക്കുന്നു ?
ഉത്തരം മനസ്സില്‍ കണ്ടെത്തുക .

ധ്യാനം

നിങ്ങളുടെ മനസ്സ് വളരെ ശാന്തമാണ് .
നിങ്ങളുടെ മനസ്സ് വളരെ ശാന്തമാണ് .
നിങ്ങളുടെ മനസ്സ് വളരെ ശാന്തമാണ് .
മനസ്സില്‍ ലക്ഷ്യം ഉറപ്പിക്കുക.
ലക്ഷ്യം നേടാനായി നിരന്തരം പരിശ്രമിക്കുമെന്ന് മനസ്സില്‍ ഉറപ്പിക്കുക.
പതിയെ കണ്ണു തുറക്കുക.


ashokhindiblogspot.com
ashokhindiblogspot.com
അനുബന്ധം 1

സമുദ്രലംഘന കഥ

സീതാന്വേഷണത്തിന് പുറപ്പെട്ട വാനരസംഘം സമുദ്രം ലംഘിച്ച് ലങ്കയിലെത്താനാവാതെ വിഷമിച്ചു.എന്താണ് മാര്‍ഗ്ഗം അവര്‍ ചിന്തിച്ചു.
സമുദ്രം ചാടികടക്കാന്‍ ആര്‍ക്കാണ് കഴിയുക അവര്‍ പരസ്പരം ചോദിച്ചു.
അപ്പോഴാണ് വാനരശ്രേഷ്ഠനായ ജാംബവാന്‍ ഹനുമാന്റെ വിശേഷ കഴിവ്
ഓര്‍ത്തത്. “ ഹനുമാന്‍ കുട്ടിക്കാലത്തൊരിക്കല്‍ സൂര്യനെ കണ്ട് പഴമാണെന്ന്
തെററിദ്ധരിച്ച് ചാടിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു.” “ നിന്റെ ശക്തിയും സിദ്ധിയും
മററാരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ..” എന്ന ശാപമാണ് അതിന്റെ ഫലമായി ഹനുമാന് കിട്ടിയത്.ജാംബവാന്‍ ഹനുമാനെ
അവന്റെ കുട്ടിക്കാലത്തെ വീരസാഹസിക കഥകള്‍ ഓര്‍മ്മിപ്പിച്ചു.വീര്യവും ഊര്‍ജ്ജവും പകര്‍ന്ന ആത്മവിശ്വാസം ലഭിച്ചപ്പോള്‍ ഹനുമാന്‍ മഹേന്ദ്രപര്‍വ്വതത്തില്‍ നിന്ന് ലങ്കയിലേയ്ക്ക് ചാടി...വഴിയില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു.ബുദ്ധികൊണ്ടും ശക്തികൊണ്ടും എല്ലാ തടസ്സങ്ങളും തരണം ചെയ്തു ലങ്കയിലെത്തിച്ചേര്‍ന്നു.സീതാദേവിയെകണ്ട്
ശ്രീരാമസന്ദേശമറിയിച്ചു.
ashokhindiblogspot.com

അനുബന്ധം 2

രണ്ട് മിനിട്ടുകൊണ്ട് ഉത്തരമെഴുതുക.
നിര്‍ദ്ദേശങ്ങളെല്ലാം വായിച്ചതിനു ശേഷം മാത്രം പ്രതികരിക്കുക.

1.പേജിനു മുകളില്‍ വലതുഭാഗത്ത് നിങ്ങളുടെ പേര് എഴുതുക.
2. പേരിനു ചുററുമായി ഒരു വൃത്തം വരക്കുക.
3. വൃത്തത്തിനകത്ത് ഒരു നക്ഷത്രം വരക്കുക.
4. പേജില്‍ ഇഷ്ടമുളള സ്ഥലത്ത് ഒരു പൂവ് വരക്കുക.
5. താഴെ മധ്യഭാഗത്ത് ഒരു ചതുരം വരക്കുക.
6. ചതുരത്തിന് ചുററും നാല് നക്ഷത്രങ്ങള്‍ വരക്കുക.
7. 1+2+3+4+5+6+7+8+9 എത്രയെന്ന് ചതുരത്തിനകത്ത് എഴുതുക.
8. അഭിനന്ദനങ്ങള്‍ ! നിങ്ങളുടെ ഇടതു കൈ ഉയര്‍ത്തുക.
9.മുകളില്‍ ഇടതുഭാഗത്ത് ഒരു നക്ഷത്രം വരക്കുക.
10. ആകെ നക്ഷത്രങ്ങള്‍ എത്ര ? വൃത്തത്തിനകത്ത് എഴുതുക.
11. നിങ്ങളുടെ ജീവിതലക്ഷ്യം എന്ത് ?
12.ഒന്നാമത്തെ ചോദ്യത്തിനു മാത്രമേ ഉത്തരം എഴുതാനോ
പ്രകടിപ്പിക്കാനോ പാടുളളു.
13. നിര്‍ദ്ദേശങ്ങള്‍ വായിക്കാതെ ഉത്തരമെഴുതാന്‍ ഇടയായോ ?
14. "അസാധ്യമായി ഒന്നുമില്ല " എന്നു പറഞ്ഞതാര് ?