2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

SSLC വിദ്യാര്‍ത്ഥികളുടെ ഡാററ  Sampoorna യില്‍ enter ചെയ്യാനുളള  Last date  october 31
ഓരോ കുട്ടികളുടേയും  30 kb യില്‍ താഴെയുളള  black &white passport size photo upload ചെയ്യണം.

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച


महत्उद्देश्य की प्रतिमा


ജനസേവനത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച ഡോ.ശാന്തയുമായി ആശാ കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖമാണ്ഈപാഠഭാഗം.
കുട്ടിക്കാലത്ത് മുത്തച്ഛന്‍ സി.വി.രാമനും ചെറിയച്ഛന്‍ ഡോ.എസ്.ചന്ദ്രശേഖരനും ഡോക്ടറുടെ മനസ്സിലെ ഹീറോ ആയിരുന്നു. സ്കൂള്‍വിദ്യാഭ്യാസംപൂര്‍ത്തിയായതോടെ ഭാവിയിലേയ്ക്ക്ചികിത്സയുടെമണ്ഡലംതെരഞ്ഞെടുക്കാന്‍അവര്‍തീരുമാനിച്ചു.പ്രിന്‍സിപ്പല്‍ അവരുടെ മനസ്സില്‍ അച്ചടക്ക ഭാവനയും വളര്‍ത്തി.പഠനം കഴിഞ്ഞയുടന്‍ ജനറല്‍ ആശുപത്രിയില്‍ ഡോ.കൃഷ്ണമൂര്‍ത്തി ആരംഭിച്ച ക്യാന്‍സര്‍ യൂണിററില്‍ ജോലിയില്‍ പ്രവേശിച്ചുഡോകൃഷ്ണമൂര്‍ത്തിരോഗികളോട്ഇടപെടുന്നരീതികളുംഅദ്ദേഹത്തിന്റെചികിത്സാവിധികളുംഡോശാന്തയെവളരെയധികംസ്വാധീനിക്കുകയുണ്ടായി.ചികിത്സാരീതിയിലെ ഉചിതമായ ഇടപെടലുകളെക്കുറിച്ചും ആചാരസംഹിതകളെകുറിച്ചും ഡോ.കൃഷ്ണമൂര്‍ത്തിയില്‍ നിന്നും
.ശാന്തയ്ക്ക് ഒരുപാട് അറിവുകള്‍ നേടാനായി.
1954-ല്‍ ഡോ.മുത്തുലക്ഷ്മി റെഡ്ഡി ക്യാന്‍സര്‍ ഇന്‍സ്ററിററ്യൂട്ട് ആരംഭിച്ചപ്പോള്‍ ഡോ.ശാന്ത അവിടെ ജോലിയില്‍ പ്രവേശിക്കാന്‍ നിശ്ചയിച്ചു. ആ സമയം അവര്‍ എം.ഡി. കഴിഞ്ഞ് ഒരു ആശുപത്രിയില്‍ ജോലിയ്ക്ക് ചേര്‍ന്നതേയുണ്ടായിരുന്നുള്ളു. ഡോക്ടറുടെ ഈ പുതിയ തീരുമാനത്തില്‍ പലരും അസന്തുഷ്ടരായിരുന്നു.മൂന്നു വര്‍ഷക്കാലം യാതൊരു വേതനവും ലഭിക്കാതെ അവിടെ ജോലി ചെയ്യേണ്ടതായിവന്നു.
നമ്മുടെ മാറി വരുന്ന ജീവിതരീതി ക്യാന്‍സര്‍ പിടിപെടുന്നതിനു കാരണമാകുന്നുവെന്നാണ് ഡോക്ടറുടെ അഭിപ്രായം.ഉദാഹരണമായി ഭക്ഷണരീതികള്‍, ഫാസ്ററ്ഫുഡിന്റെ ഉപയോഗം ,എണ്ണ അധികം ചേര്‍ത്ത ഭക്ഷണം,ഇവയെല്ലാം ക്യാന്‍സര്‍ രോഗികളുടെ ഏണ്ണം വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കി.ക്യാന്‍സര്‍ ഇന്‍സ്ററിറ്റ്യൂട്ടിന്റെ
മുന്നേററത്തിന് ഭാവിയില്‍ നടപ്പില്‍ വരുത്തേണ്ട മൂന്ന് മഹത്തായ കാര്യങ്ങളെകുറിച്ച് ഡോക്ടര്‍ പറയുകയുണ്ടായി.
അതില്‍ ഒന്നാമത്തേത് - ക്യാന്‍സര്‍ രോഗം തടയുന്നതിന്
ശരിയായ സമയത്ത് രോഗം കണ്ടെത്തി ചികിത്സിക്കുവാന്‍
കഴിയുകയാണ്.രണ്ടാമത്തേത് ,ഗവേഷണങ്ങളുടെ എല്ലാ നേട്ടങ്ങളും ഓരോ രോഗിയ്ക്കും പ്രാപ്തമാക്കുക,മൂന്നാമത്തേത് ,ഗവേഷണങ്ങളില്‍ നമ്മുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുക എന്തുകൊണ്ടെന്നാല്‍ ഇന്നത്തെ അന്വേഷണം നാളത്തെ ചികിത്സയാണ്.
തനിക്ക് മാഗ്സാസെ അവാര്‍ഡ് ഉചിതമായ അവസരത്തില്‍ തന്നെയാണ് ലഭിച്ചതെന്നാണ് ഡോക്ടര്‍ കരുതുന്നത്. എന്തു കൊണ്ടെന്നാല്‍ ഇതിലൂടെ നേടിയ അന്തര്‍ദേശീയമായ പരിചയം പ്രാദേശിക തലത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്കും ഇടം നേടിത്തരും.