2013 ഓഗസ്റ്റ് 15, വ്യാഴാഴ്ച
2013 ഓഗസ്റ്റ് 4, ഞായറാഴ്‌ച
നിരന്തര മൂല്യനിര്‍ണ്ണയം
ടീച്ചര്‍ അറിയാന്‍.....
പഠനവുമായി
ബന്ധപ്പെട്ട എല്ലാത്തരം
അളക്കലുകളുടേയും വിശകലനത്തിന്റേയും
തിരിച്ചറിവുകളുടേയും
ആകെത്തുകയാണ് വിലയിരുത്തല്‍.
വിലയിരുത്തലിന്റെ
മൂന്നു തലങ്ങള്‍..
1.വിലയിരുത്തല്‍
തന്നെയായ പഠനം
തന്റെ പ്രവൃത്തിയെ
കുറിച്ചും ചിന്തയെകുറിച്ചും
തന്നെ ചിന്തിച്ചു കൊണ്ട്
ലക്ഷ്യം നേടിയെടുക്കാനുളള
കഴിവ് പൂര്‍ണ്ണമായ
അര്‍ത്ഥത്തില്‍ വികസിച്ചാല്‍
മാത്രമെ പഠിതാവിന്റെ
അറിവുനിര്‍മ്മാണ പ്രക്രിയ
സുഗമവും കാര്യക്ഷമവുമാകൂ.പഠിതാവ്
തന്റെ തന്നെ മികവുകളും
പരിമിതികളും തിരിച്ചറിയുന്ന
പ്രക്രിയ
യാണിത്.സ്വയം
വിലയിരുത്തലിലൂടെ നടക്കുന്ന
ഈ പ്രക്രിയ പഠനം തന്നെയാണ്.
കൂടുതല്‍ ആഴത്തില്‍
ഉളളതുമാണ്.
2.പഠനത്തിനു വേണ്ടിയുളള വിലയിരുത്തല്‍
അറിവുനിര്‍മ്മാണ പ്രക്രിയ സുഗമമാക്കി കൊണ്ട് പഠിതാവില്‍ പഠനം സംഭവിക്കുന്നതിനെ സഹായിക്കണമെങ്കില്‍ ടീച്ചര്‍ക്ക് അവയെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം.അറിവ് നിര്‍മ്മാണ
പ്രക്രിയയില്‍തന്റെ കഴിവുകള്‍ എവിയെയാണ് എത്തി നില്‍ക്കുന്നത് ,അതിന് താന്‍ എന്തൊക്കെ ചെയ്യണം
എന്നീ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയെ ടീച്ചര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണവും നിര്‍വ്വഹണവും ചെയ്യാന്‍ കഴിയൂ..ഇത്തരം തിരിച്ചറിവുകള്‍ ലഭിക്കേണ്ടി വരുന്നിടത്താണ് പഠനത്തിനു വേണ്ടിയുളള വിലയിരുത്തലുകള്‍
പ്രസക്തമാകുന്നത്
3.പഠനത്തെ വിലയിരുത്തല്‍
ഒരു നിശ്ചിതഘട്ടത്തിനു ശേഷം എന്തൊക്കെ പഠിച്ചെന്നു വിലയിരുത്തി അതു സംബന്ധിച്ച് വിവരം നല്‍കുന്നതാണ്പഠനത്തെ വിലയിരുത്തല്‍.നിശ്ചിത ഇടവേളകളില്‍ ഒരു പഠിതാവില്‍ ഉണ്ടായ മാററം,
പഠനനിലവാരം,നേടിയ അറിവ് എത്രമാത്രം പ്രയോഗക്ഷമമായി നിലനില്‍ക്കുന്നു.പുതിയ സാഹചര്യത്തില്‍
അറിവു പ്രയോഗിക്കുന്നതിലുളള പഠിതാവിന്റെ വര്‍ത്തമാനസ്ഥിതി എന്നിവ വിലയിരുത്തുന്നതിന് ഇത് സഹായകരമാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


