2018, ജനുവരി 6, ശനിയാഴ്ച
2018, ജനുവരി 4, വ്യാഴാഴ്‌ച
അക്കാദമിക
മാസ്ററര്‍ പ്ളാന്‍ (ഹിന്ദി
)
മേഖല
– വായന
1.
നല്ല
വായന
ലക്ഷ്യം:
മുഴുവൻ
കുട്ടികളും ലഘു വാക്യങ്ങൾ
വായിക്കാൻ സാധിക്കണം
പ്രവർത്തനം
- 1
തിരഞ്ഞെടുത്ത
ലളിതമായ 101 പുസ്തക
ഹിന്ദി ലൈബ്രറി
*
ഹിന്ദി കഥ
പുസ്തക്
*
ചിത്രകഥ
പുസ്തക്
*
കവിതാ
പുസ്തക്
*
ലേഖന്‍
പുസ്തക്
*
ഹിന്ദി
ക്വിസ്സ് ബുക്ക്
സമാഹരണ
- സാമ്പത്തിക
ശ്രോതസ്
ഓരോ
പുസ്തകം കുട്ടികള്‍ /
അദ്ധ്യാപകര്‍
സംഭാവന ചെയ്യുക
അദ്ധ്യാപകന്റേയും
നാട്ടിലെ റിട്ടയർ ചെയ്ത ഹിന്ദി
ഭാഷയെ പഠിച്ച /
പഠിപ്പിച്ച
ഗൃഹ സന്ദർശനത്തിലൂടെ
സമാഹരിക്കുക.മറ്റേതേങ്കിലും
സ്പോൺ ഷർഷിപ്പിലൂടെ പണം
സമാഹരിച്ച് ഹിന്ദി പുസ്തകങ്ങള്‍
വാങ്ങുക
പ്രവർത്തനം:
2
ഓരോ
ഹിന്ദി പിരിയഡിലെ ആദ്യ അഞ്ചു
മിനിറ്റിൽ ഒരാൾ ഒരു പുസ്തകത്തിലെ
ഒരു പേജ് ഉറക്കെ വായിക്കുക.വായിച്ച
ബുക്കുകൾ രേഖപ്പെടുത്തി
വെക്കാൻ റിക്കോർഡ് വേണം .
കൂടുതൽ
ബുക്കുകൾ വായിച്ച കുട്ടികൾക്ക്
സമ്മാനം നൽകുക.
മേഖല
– ലേഖനം
2
നല്ല
എഴുത്ത്
* ക്ലാസ്
മാസിക നിർമ്മാണം
*
ചുമർ പത്രിക
നിർമ്മാണം
*
വായനാ കാർഡ്
നിർമ്മാണം
മോഡൽ
നൽകി മത്സരം നടത്തി നല്ലത്
കണ്ടെത്തി വീണ്ടും ശരിയാക്കി
A4 ൽ
വൃത്തിയിൽ എഴുതി (ചിത്രം
)കളർ
നൽകി ലാമിനേഷൻ ചെയ്ത് വായനാ
കാർഡ് നിർമ്മിക്കുക.
മേഖല
-ആസ്വാദനം
3
നല്ല
ആസ്വാദനം
പാടാനും
പറയാനും കഴിയുന്ന മികച്ച
പ്രതിഭകളെ കണ്ടെത്തി മറ്റുള്ള
കുട്ടികളെ ആസ്വദിപ്പിക്കുവാനും
ശ്രവിക്കാനും അവസരം സൃഷ്ടിക്കാൻ
രണ്ടാഴ്ചയിലൊരിക്കൽ
അസ്വാദന സഭ ചേരുക
മുൻകൂട്ടി
പ്ലാൻ ചെയ്യണം ഒരിക്കൽ പാടിയ
/ പറഞ്ഞ
കുട്ടികളെ അടുത്ത സഭയിൽ
ആസ്വാദകരാക്കണം (എന്നും
ഒരാൾ പാടരുത് )
പ്രൊജക്ടര്‍
ഉപയോഗിച്ച് മികച്ച പത്ത്
കഥകളുടെ /
പാട്ടുകളുടെ
/ ഹൃസ്വ
ഫിലിം / തമാശകളുടെ
വീഡിയോ കേൾപ്പിക്കുക.
ഉദാ:
1
അനിമേഷന്‍
കഥകള്‍
2.
മുല്ല
നസ്റുദ്ധീൻ കഥ
3
ജംഗല്‍ കീ
കഹാനിയാം
4
സന്ദേശ
കഥകൾ
5
ഗുണപാഠം
കഥകൾ
6.
ചിത്രകഥകൾ
(
യൂടൂബിൽ
നിന്ന് ഡൗൻലോഡ് ചെയ്ത്
ഉപയോഗിക്കാം )
മേഖല
-
മത്സരങ്ങൾ
4.
നല്ല
മത്സരങ്ങൾ
സ്കൂളുകളിൽ
പ്രതിഭകൾക്ക് മാത്രം വിജയം
പോരാ എല്ലാവരുംവിജയി എന്നതിലേക്ക്
സ്കൂളിൽ വ്യത്യസ്ത കാറ്റഗറിയിൽ
മത്സരം നടത്തുക
ഉദാ:
1
ക്വിസ്സ്
2
പദ നിർമ്മാണം
3
കഥാപൂരണം
4.
കവിത പൂരണം
5.
പദപ്രശ്നം
6.വേഡ്
ഹണ്ടിംഗ്
7
കളറിംഗ്
8
മെമ്മറി
ടെസറ്റ്
9
ഗദ്യ വായന
10,പദ്യ
ആലാപനം
11
ആംഗ്യ
ഗാനം(കൊറിയോഗ്രാഫി)
12
കഥ പറയൽ
13
ദോഹ ആലാപനം
14
പദപയറ്റ്
15.
വിവിധ പസിൾസ്
16.
സ്കിറ്റ്
, നാടകം
മേഖല-
ദിനാചരണങ്ങള്‍
5.
നല്ല
ദിനങ്ങൾ
സ്കൂളിൽ
നടക്കുന്ന ദിനാചരണങ്ങളിൽ
കുട്ടികൾ ചാർട്ട് പേപ്പറിൽ
അദ്ധ്യാപകന്റെ സഹായത്തോടെ
പോസ്റ്റർ നിർമ്മാണം
ഉദാ:
ലോക
ജല ദിനം മാർച്ച് 22
ഈ
ഭാഗം മാത്രം ഹിന്ദിയിൽ എഴുതി
ജലപ്രാധാന്യമായ ഒരു ചിത്രം
മാത്രം
തിരഞ്ഞെടുത്ത
20 ദിനാചരണത്തിൽ
മാറി മാറി കുുട്ടികൾ പോസ്റ്റർ
നിർമ്മിക്കാൻ അധ്യാപകൻ മുൻ
കൂട്ടിപ്ലാൻ ചെയ്യണം
ഇത്
ഗ്രൂപ്പ് മത്സരമാക്കാം
മേഖല
– പ്രകടനങ്ങള്‍
6
നല്ല
– ഹിന്ദി അസംബ്ലി.
*
ആഴ്ചയിൽ
ഒരു ഹിന്ദി അസംബ്ലി
7
നല്ല
ഹിന്ദി ഫെസ്റ്റ്
ഹിന്ദി
ദിനത്തിലോ അല്ലാത്തതോ ഒരു
മുഴുവൻ സമയ /
ഹാഫ് ഡേ
ഹിന്ദി ഫെസ്റ്റ് നടത്തുക.
*
ഉത്ഘാടനം
*
വ്യക്തികളെ
ആദരിക്കൽ
*
ഇത് വരെ
സ്കൂളിൽ നടത്തിയ ഹിന്ദി
മത്സരങ്ങളുടെ സമ്മാനദാന
ചടങ്ങ്
*
മികച്ച
ഹിന്ദി കലാ അവതരണം
*
തൊട്ടടുത്ത
ഹിന്ദിയുമായ് ബന്ധപ്പെട്ട
കവികൾ / പണ്ഡിതർ
/ ആദരിക്കൽ
*
ഫിലിം
പ്രദർശനം
8
നല്ല
സ്കൂൾ വാർഷികം
സ്കൂൾ
വാർഷികത്തിൽ ഹിന്ദി ഗ്രൂപ്പ്
/ സിംഗിൾ
ഡാൻസ് ,നാടകം
,പ്രസംഗം,
അഭിനയം,
(മോണോആക്ട്,മിമ്ക്രി)
പദ്യം
ചൊല്ലല്‍ ,
സ്കിറ്റ്
അവതരണം,
കൊറിയോഗ്രാഫി,കഥാ
രചന, കവിതാ
രചന etc (ചുരുങ്ങിയത്
പത്ത് ഇനങ്ങൾ)
Prepared
by ASOK KUMAR N.A
GHSS PERUMPALAM
ALAPPUZHA (DT)
MOB. 9447378576
2018, ജനുവരി 3, ബുധനാഴ്‌ച
മികവിന്റെ പാതയും അക്കാദമിക മാസ്റ്റര്‍ പ്ലാനും
ഡോ.ടി.പി.കലാധരന്‍
അക്കാദമിക
മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ മേഖലകളില്‍ എന്തെല്ലാം വരും? അതു
പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവസാന വാക്കെന്ന രീതിയില്‍ പലരും
മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ
സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത
ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.
മികവിന്റെ പാത
സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ മികവിന്റെ പാത എന്ന പ്രബന്ധസമാഹാരം പുതുവര്‍ഷത്തിലാണ്വി ദ്യാലയങ്ങളിലെത്തുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സന്ദേശത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എസ് എസ് എ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ ചിലത് ഈ വര്‍ഷം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചിരുന്നു. അതിലൊന്നാണ് ക്ലാസ് ലൈബ്രറി , മറ്റൊന്ന് സ്വയം സന്നദ്ധ അധ്യാപകക്കൂട്ടായ്മയാണ്. ഇതു സൂചിപ്പിക്കുന്നത് പ്രബന്ധങ്ങളില്‍ നിന്ന് കാമ്പുളള പ്രവര്‍ത്തനപദ്ധതി രൂപീകരിക്കാനാകുമെന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്തേകുന്നവ.മികവിന്റെ പാതയില്‍ ന്യൂപ്പ നിര്‍ദേശിച്ച വിദ്യാലയഗുണതാ രേഖയുടെ (ശാലാസിദ്ധി) മേഖലകളെ ആധാരമാക്കിയാണ് അക്കാദമിക അന്വേഷണമാതൃകകള്‍ പരിചയപ്പെടുത്തുന്നത്.
1.വിദ്യാലയവിഭവങ്ങള്‍
2.പഠനബോധനതന്ത്രങ്ങളും അവയുടെ വിലയിരുത്തലും
3.പഠനപുരോഗതി , പഠനനേട്ടം, വികാസം
4.അധ്യാപകപ്രവര്‍ത്തനങ്ങളും തൊഴില്‍ ശേഷീ വികാസവും
5.വിദ്യാലയനേതൃത്വവും സ്ഥിതിപരിപാലനവും
6.ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
7.സക്രിയസമൂഹപങ്കാളിത്തം
എന്നിവയാണ് വിദ്യാലയ ഗുണതാരേഖയിലെ മേഖലകള്‍.
മികവിന്റെ പാതയില്‍ പ്രബന്ധങ്ങള്‍ ഈ ശീര്‍ഷകങ്ങളില്‍ വിന്യസിച്ചിരിക്കുന്നു.ഓരോ മേഖലകള്‍ക്കും ഉപമേഖലകള്‍ മികവിന്റെ പാതയിലുണ്ട്. ഇത് ശാലാസിദ്ധി രേഖയിലേതില്‍ നിന്നും വ്യത്യസ്തമാണ്. ഒന്നാമത്തെ മേഖലയായ വിദ്യാലയവിഭവങ്ങളില്‍ ആറ് ഉപമേഖലകളാണുളളത്.
ശാലാസിദ്ധി
ഇത്തരം ആലോചനകള്‍ നടക്കുമ്പോള്‍ ശാലാസിദ്ധി ഡാഷ് ബോര്‍ഡു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ശാലാസിദ്ധി രേഖ വിദ്യാലയത്തിലുളളത് വായിക്കുന്നതും ചില തെളിച്ചങ്ങള്‍ നല്‍കും
ഇനിയും പരിഗണിക്കാവുന്ന ഒരു വിഭവസാധ്യത ഹരിതവിദ്യാലയം റിയാലിറ്റി ഷോയാണ് അത് കാണണം. എല്ലാം സ്വീകരിക്കേണ്ട. വ്യത്യസ്തമായ ചിന്തകള്‍ മനസിലാക്കാമല്ലോ. ഇതൊക്കെ സാധ്യമാണെന്ന് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും.

ഉപമേഖലകളിലായി പതിനേഴ് വിദ്യാലയങ്ങളുടെ ഇടപെടല്‍ മാതൃകകള്‍
പരിചയപ്പെടുത്തുന്നു. ചെയ്തു വിജയിപ്പിച്ചവയാണത്. അതില്‍ പലതും
അക്കാദമികവുമാണ്. ഓരോ മേഖലയിലും ഉപമേഖലകളായി തിരിച്ച് പ്രബന്ധങ്ങള്‍
നല്‍കിയിരിക്കുന്നത് അക്കാദമികപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍
സഹായകമാണ്. നൂറ് പ്രബന്ധങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. ഓരോ
മേഖലയിലെയും പ്രബന്ധങ്ങള്‍ക്ക് ശേഷം വ്യാപനസാധ്യതകള്‍ എന്ന ശീര്‍ഷകത്തില്‍
കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വ്യാപനസാധ്യതകള്‍ എസ് ആര്‍
ജിയില്‍ ചര്‍ച്ച ചെയ്ത് വിദ്യാലയത്തിന് സ്വീകാര്യമായവ തെരഞ്ഞെടുക്കുന്നത്
ഗുണം ചെയ്യും. എല്ലാ സാധ്യതകളും അവതരിപ്പിച്ചിട്ടില്ല. അത്
കണ്ടെത്താവുന്നതേയുളളൂ. പ്രബന്ധങ്ങളിലെ
ആശയങ്ങള്‍ക്ക് പ്രായോഗികതയുടെ പിന്‍ബലം ഉണ്ട്. അതിനാല്‍ വിശദാംശങ്ങള്‍
പരിശോധിക്കുന്നത് അത്തരം ഒരു പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന്
സഹായകമായേക്കാം.നൂറു പ്രബന്ധങ്ങളാണ് മികവിന്റെ പാതയിലുളളത്. അതിന്റെ
ഇരട്ടിയലധികം സാധ്യതകളും ചര്‍ച്ച ചെയ്യുന്നു. ചിന്തയ്ക്ക് ദിശാബോധം
നല്‍കാന്‍ മികവിന്റെ പാത സഹായകമാണ് ചെയ്യാവുന്നത്- വ്യാപനസാധ്യതകള്‍ എന്ന
ഭാഗം ഓരോ മേഖലയിലെയും എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യുക. ഇതിനോടകം
തയ്യാറാക്കിയ കരട് അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ ഇല്ലാത്തവയും
വിദ്യാലയത്തിന് ഏറ്റെടുക്കാവുന്നവയും കണ്ടെത്തി മുന്‍ഗണന നിശ്ചയിക്കുക.
അങ്ങനെ നിശ്ചയിച്ചവയുടെ വിശദാംശം അറിയാനായി പ്രബന്ധങ്ങളിലേക്ക്
പോവുക.പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുക. ഇതല്ലെ നേരിട്ട് പ്രബന്ധങ്ങളില്‍
തുടങ്ങി ഇഷ്ടാനുസരണം നിങ്ങുകയും ചെയ്യുക
ശാലാസിദ്ധി
ഇത്തരം ആലോചനകള്‍ നടക്കുമ്പോള്‍ ശാലാസിദ്ധി ഡാഷ് ബോര്‍ഡു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ശാലാസിദ്ധി രേഖ വിദ്യാലയത്തിലുളളത് വായിക്കുന്നതും ചില തെളിച്ചങ്ങള്‍ നല്‍കും
Add caption |
ഇനിയും പരിഗണിക്കാവുന്ന ഒരു വിഭവസാധ്യത ഹരിതവിദ്യാലയം റിയാലിറ്റി ഷോയാണ് അത് കാണണം. എല്ലാം സ്വീകരിക്കേണ്ട. വ്യത്യസ്തമായ ചിന്തകള്‍ മനസിലാക്കാമല്ലോ. ഇതൊക്കെ സാധ്യമാണെന്ന് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും.
2018, ജനുവരി 1, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)