2013, സെപ്റ്റംബർ 7, ശനിയാഴ്‌ച


बाबुलाल तेली की नाक (स्वयं प्रकाश)
ഈ കഥയില്‍ ലേഖകന്‍ ശ്രീ. സ്വയം പ്രകാശ് ആശുപത്രികളില്‍ നടക്കുന്ന അഴിമതികളെ കുറിച്ചാണ് വിവരിക്കുന്നത്.
കഥയിലെ നായകനായ ബാബുലാല്‍ സംസ്കാര സമ്പന്നനായ ഒരു വ്യക്തിയാണ്.ഒരു ദിവസം അയാള്‍ എങ്ങോ പോകുകയായിരുന്നു.വഴിയില്‍ ആരോഗദൃഡഗാത്രനായ
ഒരാള്‍ ഒരു പാവം മദ്ധ്യവയസ്കനെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതുംആളുകള്‍ നിശബ്ദം നോക്കി നില്‍ക്കുന്നതും കാണാനിടയായി. ബാബുലാലിന് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.പെട്ടെന്ന് ആ ബലിഷ്ടനായ വ്യക്തി ബാബുലാലിന്റെ നേര്‍ക്കു തിരിഞ്ഞ്
മുഖമടച്ച് ശക്തിയോടെ അടിച്ചു.അതിനു ശേഷം അയാള്‍ അവിടെ നിന്ന സ്ഥലം വിട്ടു.
ബാബുലാലിന്റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായി. മൂക്കിലൂടെ രക്തം ഒഴുകാന്‍ തുടങ്ങി.കാലുകളാകട്ടെ നിലത്ത് ഉറക്കുന്നില്ല.തൊട്ടടുത്തു കാണുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ പോലെയുളള വിശാലമായ സൂപ്പര്‍ സ്പെഷ്യാലിററി ഹോസ്പിററല്‍ തന്റെ നിലക്ക് അനുയോജ്യമല്ലെന്ന് അറിയാമായിരുന്നിട്ടും ഒരു സാധാരണക്കാരനു പററിയ ആശുപത്രി കണ്ടെത്തുക ഈ അവസരത്തില്‍ അത്ര എളുപ്പമല്ലെന്ന് ഉറപ്പായതു കൊണ്ടും ബാബുലാല്‍ വേഗം ആ ആശുപത്രിയിലേയ്ക്ക് കയറി ചെന്നു.മൂക്കില്‍ കൂടി രക്തം ഒഴുകികൊണ്ടിരിക്കുകയാണ്.മരുന്ന് വച്ച് മുറിവ് കെട്ടിയാല്‍ മതിയാകും.കൂടിയാല്‍ പത്തിരുപത് രൂപ ചെലവായേക്കുമെന്ന് കരുതി റിസപ്ഷനിലെത്തി വിവരം പറഞ്ഞു.റിസപ്ഷനിസ്ററ് അഞ്ചാം നിലയിലെ എമര്‍ജന്‍സിയിലേയ്ക്ക് പറഞ്ഞയച്ചു.അവിടെയെത്തിയ ബാബുലാലിനെ ആദ്യം എട്ടാം നിലയിലേയ്ക്കും പിന്നെ നാലാം നിലയിലേയ്ക്കും അവിടെ നിന്ന് ഏഴാം നിലയിലേയ്ക്കും പറഞ്ഞയച്ചതെങ്കിലും ഒരിടത്തു നിന്നും യാതൊരു ചികിത്സയും ലഭിച്ചില്ല.മുറിവ് ഡ്രസ്സ് ചെയ്യുന്നതിനു മുന്‍പ് രക്ത പരിശോധന,നെഞ്ചിന്റെ എക്സറെ,തല സ്കാനിംങ്,.സീ.ജീ. എന്നീ പരിശോധനകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായത്.ബാബുലാല്‍ തകര്‍ന്നു പോയി.മൂക്കിലൂടെയുളള രക്തപ്രവാഹം തനിയെ നിലച്ചു.എങ്കിലും മൂക്കിലൂടെ ശ്വാസോച്ഛാസം ചെയ്യാന്‍ കഴിയുന്നില്ല.പുറത്തേയ്ക്ക് പോകാനിറങ്ങിയ അയാളുടെ കൈയ്യിലേയ്ക്ക് റിസപ്ഷനിസ്ററ് ഒരു ബില്ല് ഏല്‍പ്പിച്ചു. യാതൊരു വിധ ചികിത്സയും ലഭിക്കാത്ത അയാള്‍ ബില്ലിലെ തുക കണ്ട് അന്തം വിട്ടു നിന്നു.
അയാള്‍ ഡോ.ലാലു രാമിന്റെ ആശുപത്രിയില്‍ എത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട അദ്ദേഹം സ്വന്തമായി ക്ളിനിക് നടത്തുകയാണ്.വിശദമായ പരിശോധനയ്ക്കു ശേഷം ഓപ്പറേഷന്‍ നടത്തി ക്ഷതമേററ ഭാഗം ഡ്രസ്സു് ചെയ് തു .എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും
ബാബുലാലിന്റെ സ്ഥിതി വഷളായി കൊണ്ടിരുന്നു.ഏഴാം ദിവസം രോഗിയുടെ നില തീര്‍ത്തും വഷളായി തീര്‍ന്നുവെന്നും എത്രയും വേഗം മുംബെയിലേയ്ക്ക് കൊണ്ടു പോകണമെന്നും ഡോ.ലാലുറാം നിര്‍ദ്ദേശിച്ചു.ആളുകള്‍ പണപ്പിരിവ് നടത്തി.രോഗിയെ മുബെയ്ക്കു കൊണ്ടു പോയി.ഏതാനും മാസങ്ങള്‍ക്കു ശേഷം സുഖം പ്രാപിച്ച് മടങ്ങിയെത്തിയ ബാബുലാലിന് മൂക്ക് നഷ്ടപ്പെട്ടു പോയിരുന്നു.യഥാസമയം
ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ