നാടോടിക്കഥ
അക്ബര്‍
ചക്രവര്‍ത്തിയെ ആര് പഠിപ്പിക്കും
?
ഗൗരവമേറിയ
ചര്‍ച്ചയില്‍ മുഴുകിയിരിക്കുകയായിരുന്ന
പണ്ഡിതന്‍മാരുടെ ഒരു സംഘത്തെ
നോക്കിയിയിരിക്കുകയായിരുന്നു
അക്ബര്‍ ചക്രവര്‍ത്തി.അദ്ദേഹം
ബീര്‍ബലിനു നേരെ തിരിഞ്ഞിട്ടു
പറഞ്ഞു-
ബീര്‍ബല്‍,
ഞാന്‍
വലിയ സമര്‍ത്ഥന്‍ അല്ല.എനിക്കറിയില്ലാത്ത
ധാരാളം
കാര്യങ്ങളുണ്ട്.ഞാന്‍
എല്ലാം അറിയാന്‍ ആഗ്രഹിക്കുന്നു.നാളെ
മുതല്‍ എന്റെ പഠനം തുടങ്ങണം.അതിനുളള
തയ്യാറെടുപ്പുകള്‍ ചെയ്യൂ..
അടുത്ത
ദിവസം രാവിലെ ചക്രവര്‍ത്തി
സദസ്സിലേക്കെത്തിയപ്പോള്‍
ഒരു വിചിത്രമായ
കാഴ്ചയാണദ്ദേഹത്തെ
സ്വാഗതം ചെയ്തത്.സദസ്സ്
പലതരം ആളുകളെ കൊണ്ട്
നിറഞ്ഞിരുന്നു.അവിടെ
കുട്ടികള്‍
,പ്രായമായവര്‍,കുടുംബനാഥകള്‍,അലക്കുകാരികള്‍,കര്‍ഷകര്‍
ചപ്പുചവറുകള്‍
പെറുക്കുന്നവര്‍,കച്ചവടക്കാര്‍,ക്ളാര്‍ക്കുമാര്‍,വിഡ്ഢികള്‍,അറിവുളളവര്‍
തുടങ്ങിയവരുണ്ടായിരുന്നു.പിന്നേയും
ഏതൊക്കെതരത്തിലുളള
ആളുകളുണ്ടായിരുന്നുവെന്നറിയില്ല.
ഇവരെ
എല്ലാവരേയും കൊണ്ടുളള
ആവശ്യമെന്താണ് ?
ചക്രവര്‍ത്തി
ഗര്‍ജിച്ചു.
എന്നെ
എന്തങ്കിലും പഠിപ്പിക്കാന്‍
കഴിവുളള ആളുകളെ കൊണ്ടു
വരാനല്ലെ ഞാന്‍ നിങ്ങളോട്
പറഞ്ഞിരുന്നത്...എന്നിട്ട്
നിങ്ങളെന്റെ കൊട്ടാരം
രാജ്യത്തെ പകുതിയോളം ജനങ്ങളെ
കൊണ്ട് നിറച്ചോ...ഉത്തരം
പറയൂ...
ക്ഷമിക്കണം
പ്രഭോ...ഞാന്‍
താങ്കളുടെ ആജ്ഞ പാലിക്കുകയാണ്
ചെയ്തത്.ബീര്‍ബല്‍
ഉത്തരം പറഞ്ഞു..ധിക്കാരം
ക്ഷമിക്കണം.
പക്ഷെ
പ്രഭോ ,മണിക്കൂറുകളോളം
മണലില്‍ കളിച്ചു സന്തോഷിക്കുന്നതിനെ
കുറിച്ച് താങ്കള്‍ക്കറിയാമോ...
ഇല്ല..പക്ഷേ
അതുകൊണ്ടെന്താ..ചക്രവര്‍ത്തി
കോപിഷ്ടനായി.ദരിദ്രനായ
ഒരു മനുഷ്യന്റെ
വരുമാനം
കൊണ്ട് ഒരു വീടു നടത്താന്‍
താങ്കള്‍ക്കു കഴിയുമോ..അല്ലെങ്കില്‍
വസ്ത്രങ്ങളില്‍ നിന്ന്
കറ
കളയുന്നതെങ്ങനെയെന്ന്
താങ്കള്‍ക്കറിയാമോ..
ഒട്ടുമില്ല...
അക്ബര്‍
ചക്രവര്‍ത്തി മറുപടി പറഞ്ഞു.
പ്രഭോ,
വിതക്കേണ്ടതെപ്പോഴാണെന്നും
വിളവുകള്‍ക്ക്
വെളളമൊഴിക്കേണ്ടതെപ്പോഴാണെന്നും
താങ്കള്‍ക്കറിയാമോ..
ചപ്പു
ചവറുകളില്‍ നിന്ന്
ഉപയോഗമുളള
വസ്തുക്കളെ എങ്ങനെ തരം
തിരിക്കും..പച്ച
നിറഞ്ഞ മേച്ചില്‍
പുറങ്ങളെവിടെയാണുളളത്...നമ്മുടെ
വിളവുകള്‍ക്ക് നല്ല വില എവിടെ
കിട്ടും..ചിത്രം
പോലെ
തോന്നിക്കുന്നതരത്തില്‍
മനോഹരമായി ഏതെങ്കിലും വാക്ക്
എങ്ങനെയെഴുതും..
ഇല്ല..ഇല്ല..ഒന്നുമറിയില്ല..അക്ബര്‍
അത്യധികം ക്രൂദ്ധനായി അലറി.
അപ്പോള്‍
പ്രഭോ,
ബീര്‍ബല്‍
ശാന്തനായി പറഞ്ഞു..ഈ
സദസ്സില്‍ ഹാജരായിട്ടുളള
ഓരോവ്യക്തിയും താങ്കളെ
എന്തെങ്കിലും പഠിപ്പിക്കാന്‍
കഴിവുളളവനാണ്.
മററുളളവര്‍ക്കറിയില്ലാത്ത
കാര്യങ്ങള്‍
ഓരോരുത്തര്‍ക്കുമറിയാം.ഓരോരുത്തര്‍ക്കും
കുറച്ച് കഴിവുകളും ,അറിവുകളും
,മനസ്സിനും
ബുദ്ധിക്കുമുളള കുറച്ചു
സവിശേഷതകളുമുണ്ട്.എല്ലാവരും
അദ്ധ്യാപകരുമാണ്,വിദ്യാര്‍ത്ഥികളും....
ബീര്‍ബല്‍
പറഞ്ഞതിന്റെ അര്‍ത്ഥം
എന്താണെന്ന് ചക്രവര്‍ത്തിക്ക്
മനസ്സിലായി..
അദ്ദേഹം
ചിരിച്ചു കൊണ്ട് ചോദിച്ചു.അപ്പോള്‍
നിങ്ങളും ഒരു വിദ്യാര്‍ത്ഥിയാണല്ലെ
ബീര്‍ബല്‍,
നിങ്ങളെ
ആര്‍ക്കും ഒന്നും പഠിപ്പിക്കാന്‍
കഴിയില്ലെന്നാണ് ഞാന്‍
കരുതിയിരുന്നത്.
കാര്യം
മറിച്ചാണ് പ്രഭോ,
ഞാനെപ്പോഴും
തന്നെ പഠിക്കുകയാണ്.ബീര്‍ബല്‍
ഉത്തരം പറഞ്ഞു.
ബീര്‍ബല്‍
ആള്‍ക്കൂട്ടത്തിനരുകിലേക്ക്
നടന്നു.ഒരു
വൃദ്ധയുടെ കൈ പിടിച്ചദ്ദേഹം
ചക്രവര്‍ത്തിയുടെയടുത്ത്
കൊണ്ട് വന്നിട്ട് പറഞ്ഞു.
ഇവര്‍
എന്റെ ആദ്യ ശ്രേഷ്ഠ
ഗുരുക്കളിലൊരാളാണ്.വൃദ്ധസ്ത്രീ
ചക്രവര്‍ത്തിയെ വന്നിച്ചു
കൊണ്ട് പറഞ്ഞു.എല്ലാം
പഠിക്കാന്‍ സാധ്യമല്ല.എന്നാണ്
ബുദ്ധിമാന്‍മാര്‍ കരുതുന്നത്.പക്ഷേ
എങ്ങനെ നല്ല മനുഷ്യനാകാം
എന്ന് നഎല്ലാവരും പഠിക്കണം.
വൃദ്ധയുടെ
ലളിതമായ വാക്കുകള്‍ ചക്രവര്‍ത്തിയെ
സ്വാധീനിച്ചു.അദ്ദേഹം
അവരുടെ മുന്‍പില്‍ ആദരവോടെ
കുനിഞ്ഞു.എന്നിട്ട്
തിരിഞ്ഞ് ബീര്‍ബലിനോട്
പറഞ്ഞു.ഇത്രയും
അറിവുളള ഗുരുവിനെ കിട്ടിയ
നിങ്ങള്‍ ശരിക്കു ഭാഗ്യവാനാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ