കൈത്താങ്ങ്
പരിപാടിയുടെ പ്രസക്തി
- കേരളം നാളിതുവരെ നേരിട്ട ഒരു പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം
- അധ്യാപകര്‍ ഗവേഷണാത്മകമായി ഇടപെട്ടാല്‍ പലപ്രശ്നങ്ങള്‍ക്കും വ്യാപനസാധ്യതയുളള പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നതിന്‍റെ തെളിവ്
- പ്രയോഗിച്ചു ബോധ്യപ്പെടാതെ എസ് എസ് എയും എസ് സി ഇ ആര്‍ ടിയും ഡയറ്റുകളും മറ്റും വികസിപ്പിക്കുന്ന വര്‍ക് ഷീറ്റുകള്‍, പിന്തുണാമെറ്റീരിയലുകള്‍, അധ്യാപകസഹായികള്‍ എന്നിവയ്ക് പകരം ബോധ്യപ്പെടാവുന്ന നേരനുഭവത്തിന്‍റെ പിന്‍ബലത്തില്‍ രൂപപ്പെടുന്ന പിന്തുണാമെറ്റീരിയലുകളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനം
- ട്രൈ ഔട്ട് എന്നത് നിരന്തരം നടക്കേണ്ട പ്രക്രിയ എന്നു ബോധ്യപ്പെടുത്തല്‍
- ഏതു വിഭാഗം കുട്ടികളിലും സാധ്യമാണെന്ന കണ്ടെത്തല്‍
- ബോധനാനുഭവങ്ങളും ഭാഷാസമീപനവും തമ്മിലുളള പൊരുത്തപ്പെടല്‍
- ഏതു വിദ്യാലയത്തില്‍ വേണമെങ്കിലും ചെന്ന് ചെയ്തു ബോധ്യപ്പെടുത്തിക്കാണിക്കാം എന്ന അക്കാദമിക ധീരത – ബി ആര്‍ സി പരിശീലകര്‍ക്കും റിസോഴ്സ് പേഴ്സണ്‍സിനും മാതൃകയാക്കാവുന്നത്
- പ്രകടമായ മാററം, ബോധ്യപ്പെടാവുന്ന തെളിവ് എന്നെല്ലാം പറഞ്ഞാല്‍ എന്താണെന്നുളളതിന്റെ മറുപടി
- ലക്ഷക്കണക്കിനു രൂപാ മുടക്കി നടത്തുന്ന അച്ചടികേന്ദ്രീകൃതമായ പരിഹാരയജ്ഞസംസ്കാരത്തിനു ചെലവുകുറഞ്ഞ ബദല്‍
ഈ
ജൂലൈ മാസം അവസാന ദിവസം എറണാകുളം
പരിഷദ്ഭവനില്‍ പതിനഞ്ചോളം
അധ്യാപകര്‍ ഒത്തുകൂടുന്നു.
അവര്‍
നടത്തിയ ഗവേഷണാത്മക
അധ്യാപനാനുഭവങ്ങള്‍ പങ്കിടാന്‍.
ഞാന്‍
അതില്‍ പങ്കെടുക്കും.
അധ്യാപകരില്‍
നിന്നും പഠിക്കാന്‍ ലഭിക്കുന്ന
അവസരം എന്തിനു പാഴാക്കണം?
നിങ്ങള്‍ക്ക്
ചെയ്യാവുന്നത്
- വിദ്യാലയത്തിലെ അക്കാദമിക പ്രശ്നങ്ങല്‍ ലിസ്റ്റ് ചെയ്യുക
- ചില പരികല്പനകള്‍ രൂപപ്പെടുത്തുക
- അതിന്‍റെ അടിസ്ഥാനത്തില്‍ ഗവേഷണാധ്യാപന രൂപരേഖ തയ്യാറാക്കുക ( എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍, ഏതു ക്രമത്തില്‍, എത്ര സമയം ,എതെല്ലാം സാമഗ്രികള്‍, വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍?)
- ചെയ്തു നോക്കുക. ഓരോ ദിവസത്തെയും തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുക, നിരന്തരം ഗവേഷണാധ്യാപന രൂപരേഖ പുതുക്കുക
- ഫലം വിശകലനം ചെയ്യുക
- അനുഭവങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും തുടര്‍പ്രവര്‍ത്തനാസൂത്രണം നടത്തുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ