2017, ഡിസംബർ 31, ഞായറാഴ്‌ച

ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര്‍ വഴി ചെയ്തിരുന്ന സംഗതി എളുപ്പത്തില്‍ ഒരൊറ്റ സബ്മിറ്റിലേക്ക് ഗൂഗിള്‍ ആവാഹിച്ചിരിക്കുന്നു. ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കുന്ന ജോലിയടക്കം ബ്ലോഗര്‍ സ്വയം ചെയ്തു കൊള്ളും. സൗകര്യപ്രദമല്ലേ? ഈയൊരു സംവിധാനമുണ്ടെങ്കില്‍, തല്പരരായ വായനക്കാരുടെ മെയില്‍ ബോക്സിലേക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കവും ലിങ്കും മെയിലായി ചെല്ലും. ഇതോടെ, ഞാനൊരു പുതിയ പോസ്റ്റിട്ടു എന്ന് മെയിലായി അറിയിക്കേണ്ടെന്ന് ചുരുക്കം. എങ്ങനെ ഇപ്പണി ചെയ്യാം?

ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്താന്‍ Blogger Dashboard - Design എന്ന ക്രമത്തില്‍ തുറക്കുക
ഈ സമയം താഴെ കാണുന്ന പോലെയാകും ജാലകം തുറന്നു വരിക
Add a Gadget ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും മുകളില്‍ 'Follow by Email' എന്നൊരു ഗാഡ്ജറ്റ് ലിങ്ക് കാണാനാകും. അതിലെ + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

മുകളില്‍ കാണുന്നതു പോലെ ഓട്ടോ മാറ്റിക്കായിതന്നെ ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കപ്പെടുന്നു.
Save ചെയ്യുന്നതോടെ താഴെ കാണുന്നത് പോലെ നമ്മുടെ ബ്ലോഗില്‍ വായനക്കാര്‍ക്ക് ഈമെയില്‍ നല്‍കുന്നതിനുള്ള സബ്​മിറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ