ജൂണ്‍
5
ലോക
പരിസ്ഥിതി ദിനം
പരിസ്ഥിതി
ബോധവല്‍ക്കരണത്തിനു വേണ്ടി
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍
ലോകവ്യാപകമായി ജൂണ്‍ 5
പരിസ്ഥിതിദിനമായിആചരിക്കുകയാണ്.പാരിസ്ഥിതികവിഷയങ്ങള്‍
ലോകത്തിലെ മുഴുവന്‍
ഭരണാധികാരികളുടേയും ശ്രദ്ധയില്‍
കൊണ്ടുവരിക ഈ ദിനത്തിന്റെ
ഉദ്ദേശ്യമാണ്.
നമ്മുടെ
അറിവില്‍ ജീവനുളള ഒരേ ഒരു
ഹരിതഗൃഹം ഈ ഭൂമി
മാത്രമാണ്.ജീവനുണ്ടായതു
മുതല്‍ അന്തരീക്ഷത്തില്‍
co2 ഉണ്ടായിരുന്നു.
കാര്‍ബണ്‍ഡയോക്സൈഡേ
ഇല്ലായിരുന്നുവെങ്കില്‍
ചൊവ്വയെപ്പോലെ
ഭൂമി തണുത്തുറയുമായിരുന്നു.ആ
അവസ്ഥയില്‍
ജീവന്‍
നിലനില്‍ക്കില്ല.
അപ്പോള്‍
കുറച്ച് co2
വേണം.എത്രമാത്രമെന്നതാണ്
പ്രശ്നം?
ശുക്രന്റെ
അന്തരീക്ഷത്തില്‍ 97%
കാര്‍ബണ്‍ഡയോക്സൈഡാണ്.അതിനാല്‍
ഭൂമിയുടെ അന്തരീക്ഷത്തിനേക്കാള്‍
100
മടങ്ങ്
ഇന്‍ഫ്രാറെഡ് വികിരണതാപം
സ്വീകരിക്കാന്‍ ശുക്രന്
കഴിയുന്നു.അവിടുത്തെ
താപനില 400
°C
ല്‍
എത്തിയിരിക്കുന്നത് ഇതുകൊണ്ടാണ്.
ഭൂമിയുടെ
അന്തരീക്ഷത്തിന്റെ ഏതാണ്ട്
മുഴുവനായി നൈട്രജനും
ഓക്സിജനുമാണുളളത്.കാര്‍ബണ്‍ഡയോക്സൈഡ്
0.035
എന്നതില്‍
നിന്ന്
0.055
ഓ
0.06
ഓ
ആകുന്നതാണ് പ്രശ്നം.ഗണിതശാസ്ത്രപ്രകാരം
ഇത് വളരെ കുറവാണ്.പക്ഷെ
ജീവനെ സംബന്ധിച്ചുളള എല്ലാ
മാറിമറയലുകള്‍ക്കും ഈ വര്‍ദ്ധന
മാത്രം
മതി.ഈ
വര്‍ദ്ധനവ് കൊണ്ടുമാത്രം
ഹിമപാളികള്‍ ഉരുകും.
ചിലയിടങ്ങളില്‍
വെളളപ്പൊക്കമുണ്ടാകും.മററിടങ്ങളില്‍
വരള്‍ച്ചയുണ്ടാകും,
കൃഷിനാശമുണ്ടാകും.രൂക്ഷമായ
ഭക്ഷ്യക്ഷാമവും ഉണ്ടാകും.കടല്‍
നിരപ്പ് ഉയരും.താഴ്ന്ന
സ്ഥലങ്ങള്‍ വെളളത്തിനടിയിലാകും.കാലം
തെററി മഞ്ഞും മഴയും ഉണ്ടാകും.
കൊടുങ്കാററുകളുടെ
എണ്ണവും വേഗതയും
വര്‍ദ്ധിക്കും.ഇതൊക്കെക്കൊണ്ടുണ്ടാകുന്ന
പട്ടിണി,രോഗം,അഭയാര്‍ത്ഥിപ്രശ്നം
എന്നിവ രൂക്ഷമാകും.
പെട്രോളിയം
ഉല്‍പ്പന്നങ്ങള്‍ ,കല്‍ക്കരി
എന്നിവയുടെ കത്തിക്കല്‍
,വനനശീകരണം
,കാട്ടുതീ,ചാണകവരളിയുടെ
കത്തിക്കല്‍,ജൈവവസ്തുക്കള്‍
ഉപയോഗിച്ചുളള ഭൂമി നികത്തല്‍
എന്നിവ
കാബണ്‍ഡയോക്സൈഡ് ,മീഥേന്‍
തുടങ്ങിയ കാര്‍ബണ്‍
യൗഗികങ്ങള്‍
അന്തരീക്ഷത്തിലേയ്ക്ക്
തളളുന്നു.ഇതിനു
പുറമെയാണ് ക്ളോറിന്‍
,നൈട്രസ്ഓക്സയിഡ്
തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ
പുറന്തളളല്‍.
ശുദ്ധമായ
,വസന്തത്തിലേതു
പോലെ സുഗന്ധമുളള ,പക്ഷികള്‍
പാടികൊണ്ടിരിക്കുന്ന
അന്തരീക്ഷം നമുക്ക് ചുററും
ഇന്നില്ല.ഭൂമിയുടെ
അന്തരീക്ഷം ഗണ്യമായി നാം
മാററിയിരിക്കുന്നു
അതിന്
നമ്മുടെ ജീവിതശീലങ്ങളും
കാരണമാകുന്നുണ്ട്.അവ
തിരിച്ചറിഞ്ഞ് മാററിയേ
ഒക്കു.അതാണ്
ഈ വര്‍ഷത്തെ പരിസ്ഥിതി ദിന
പ്രതിജ്ഞയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ