2016, നവംബർ 25, വെള്ളിയാഴ്‌ച

ബി ആര്‍ സികള്‍ സജീവമാകുമോ?

  പുതിയ സാരഥികള്‍ ബി ആര്‍ സികളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. പ്രതീക്ഷയ്ക് വക നല്‍കുന്ന സൂചനകള്‍ ലഭിച്ചു തുടങ്ങി. തോടന്നൂര്‍ ബി ആര്‍ സി യുടെ വിശേഷം വായിക്കുക.
BRC THODANNUR
      *
ഡിജിറ്റൽ* *ഒന്നാം* *ക്ലാസ്സ്*
"          കുതിക്കുന്ന വിവര സാങ്കേതിക വിദ്യക്കൊപ്പം നമ്മുടെ പതിവു ക്ലാസ്സ് മുറികളും മാറുകയാണല്ലോ. അവ പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നു. അധ്യപകൻ എന്നതില്‍ നിന്നും സ്മാര്‍ട്ട് ടീച്ചര്‍ എന്ന സങ്കല്പത്തിലേക്ക് ചുവടു വെക്കുന്നു.
                
                 
ഇവിടെ ഞങ്ങള്‍ *BRC Thodannur*അത്തരം ഒരു സാധ്യതയിലേക്ക് അധ്യാപക സമൂഹത്തോടൊപ്പം ആദ്യ ചുവടു വെക്കുന്നു. അതിലേക്കായി BRC പരിധിയിലെ മുഴുവന്‍ ഒന്നാം ക്ലാസ്സിലെയും അധ്യാപകർക്ക് ആവശ്യമായ പരിശീലനങ്ങളും മെറ്റീരിയലുകളും നല്‍കി എല്ലാവരും ഒരു Laptop ഉം ആയി ക്ലാസ്സില്‍ പോയി പഠിപ്പിക്കുന്ന *ഡിജിറ്റൽ ഒന്നാം ക്ലാസ്സ്* എന്ന പദ്ധതി ആരംഭിക്കുന്നു. ഒരു Laptop ൻെറയും ചെറിയ Multi media speaker ൻെറയും സഹായത്തോടെ എങ്ങനെ പഠനപ്രവർത്തനങ്ങൾ നടത്താം എന്നാണ് പരിശീലനം നല്കുന്നത്. സഹായകമായ e materials കളും ഒപ്പം BRC സമാഹരിച്ചു നല്കും. 4 പഞ്ചായത്തകളിലൂടെ ഘട്ടം ഘട്ടം ആയി പദ്ധതി നടപ്പിലാക്കും.
               
                 *
ഡിജിറ്റൽ ഒന്നാം ക്ലാസ്സ്*പരിപാടിയെ ഏറെ ഉത്സാഹത്തോടെയാണ് അധ്യാപക സമൂഹം സ്വാഗതം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം 27/10/2016 ന് BRC ഹാളിൽ വെച്ച് നടന്നു. തിരുവള്ളൂര്‍ പഞ്ചായത്തിലെ 24 ഒന്നാം ക്ലാസ്സിലെ അധ്യാപകർക്കാണ് ആദ്യ ഘട്ട പരിശീലനം നല്കിയത്. രണ്ടാം ഘട്ടം പരിശീലനം 12/11/2016 ന് നടക്കും. അന്ന് മുഴുവന്‍ പേരും സ്വന്തം Laptop കളുമായി പങ്കെടുക്കും. മികച്ച പിന്തുണയും പ്രതികരണവുമാണ് ഈ പദ്ധതിക്ക് ഞങ്ങള്‍ക്ക് ലഭിച്ചത്.
         
             
പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഒരു പിന്തുണാ സംവിധാനം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് *ഡിജിറ്റൽ ഒന്നാം ക്ലാസ്സ്* എന്ന ആശയം മുന്നോട്ട് വെക്കുന്നത്. നമ്മുടെ പഠനമുറികളെ വിവര വിനിമയ സാങ്കേതിക വിദ്യയോടൊപ്പം നടത്താനുള്ള ശ്രമത്തിൻെറ ഭാഗമായുളള ഒരു ചെറിയ കാൽ വെപ്പാണിത്. പ്രതിജ്ഞാ ബദ്ധരായ അധ്യാപക സമൂഹത്തോടൊപ്പം ചേര്‍ന്ന് *ഡിജിറ്റൽ* *ഒന്നാം* *ക്ലാസ്സ്*മാതൃകാ പരമായ ഒരു വലിയ വിജയമാക്കാം എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു."

തോടന്നൂരിന്‍റെ പ്രത്യാശ സഫലമാകട്ടെ
മറ്റു ബി ആര്‍ സികളും വിഭവകേന്ദ്രങ്ങളെന്ന നിലയില്‍ ഉയരണം
അതിനുളള സുവര്‍ണാവസരമാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ