ആശങ്കയകറ്റി
ഹിന്ദി പരീക്ഷ
SSLC
ഹിന്ദി
പരീക്ഷാ വിശകലനം
അശോക്
കുമാര്‍ N.A
H.S.A
ഹിന്ദി
ഗവ
ഹയര്‍ സെക്കണ്ടറി സ്കൂള്‍
,
പെരുമ്പളം
ആലപ്പുഴ
ജില്ല
ഇത്തവണത്തെ
എസ്സ്.എസ്സ്.എല്‍.സി.
ഹിന്ദി
പരീക്ഷ ശരാശരി നിലവാരം
പുലര്‍ത്താനേ കഴിഞ്ഞളളു.
അതിനാല്‍
തന്നെ എപ്ളസ് കുറയുമെന്ന
കാര്യത്തില്‍തര്‍ക്കമില്ല.
ചോദ്യകര്‍ത്താവിന്റെ
പിഴവുകൊണ്ട് മാര്‍ക്ക്
ദാനമായി നല്‍കിയേക്കാം.ഏററവും
നല്ല രസകരമായ കാര്യം ക്രിസതുമസ്സ്
പരീക്ഷയ്ക്ക് ചോദിച്ചചോദ്യത്തിലെ
-വാക്യപിരമിഡ്
-
തെറ്റ്
ആവര്‍ത്തിച്ചു എന്നുളളതാണ്.
ആട്ടെ
ഈ വാക്യ പിരമിഡ് ഏത് മെക്കാളെയുടെ
കണ്ടുപിടിത്തമാണ്?
ഈ
ചോദ്യം ഏത് പഠനനേട്ടവുമായി
ബന്ധമുളളതാണ് ?
പൊതുപരീക്ഷയും
മോഡല്‍ പരീക്ഷയും തമ്മില്‍
ബന്ധമില്ലാതെ പോയി.
ഇത്രയധികം
കുട്ടികള്‍ പരീക്ഷയെഴുതുന്നതില്‍
നിരുത്തരവാദിത്വമായ പിഴവാണ്
ചോദ്യകര്‍ത്താവിന്
സംഭവിച്ചിരിക്കുന്നത്.
പ്രൂഫ്
റീഡിംഗോ ട്രൈഔട്ടോ നടത്തിയിട്ടില്ല
എന്ന കാര്യം വ്യക്തമാണ്,
മലയാളം,
ഇംഗ്ളീഷ്
എന്നീ വിഷയങ്ങള്‍ സാമാന്യം
തെറ്റില്ലാതെ പോയപ്പോള്‍
ഹിന്ദി അബദ്ധ പഞ്ചാംഗമായി
മാറി.
വിദ്യാഭ്യാസ
വകുപ്പിന്റെ ഒരുക്കം ,
ചോദ്യശേഖരം
,
സമഗ്ര
പോര്‍ട്ടല്‍ എന്നിവയെ പാടെ
തിരസ്കരിച്ചുകൊണ്ട് ചോദ്യ
കരത്താവ് ഇവിടെ തന്റെ
പാണ്ഡിത്യം പ്രദര്‍ശനം
തുടരുന്നു.
ഒന്നു
മുതല്‍ മൂന്നു വരെയുളള
ചോദ്യങ്ങള്‍ ബീരബഹൂട്ടി
എന്ന കഥയെ ആധാരമാക്കിയായിരുന്നു.
ചോദ്യം
ഒന്ന് ശരിയായ പ്രസ്താവന
തെരഞ്ഞെടുത്തെഴുതാനുളളതായിരുന്നു.
തെരഞ്ഞെടുത്തെഴുതാനുളള
ചോദ്യമടക്കം ആകെ ചത്തു
മാര്‍ക്കിന്റെ നാല്
ചോദ്യഞ്ഞള്‍..രണ്ടാമത്തെ
ചോദ്യത്തിന്റെ ഉത്തരംവ്യാകരണ
ധാരണയില്ലാത്ത സാധാരണക്കാരായ
കുട്ടികള്‍ തെറ്റിച്ചു.
ക്രിയയുടെ
ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുന്നതില്‍
കുട്ടികളെ കബളിപ്പിക്കാന്‍
ചോദ്യ കര്‍ത്താവിനു കഴിഞ്ഞു.
നാലും
അഞ്ചും ചോദ്യങ്ങള്‍ സബസേ ബഡാ
ഷോമാന്‍ എന്ന ജീവചരിത്രാംശത്തെ
ആസ്പദമാക്കിയായിരുന്നു.
സംഭാഷണത്തിന്
ചോയ്സ് പ്രതീക്ഷിച്ചവര്‍ക്കത്
അതൊരു പ്രഹരമായിരുന്നു.എന്നാലും
പാഠം നല്ല പൊലെ മനസ്സിലാക്കിയ
കുട്ടികള്‍ക്ക് സംഭാഷണം
പ്രശ്നമാകില്ല.
ആറാമത്തെ
ചോദ്യത്തിന്റെ ഉത്തരം കവിതാ
ഭാഗത്തുനിന്നു തന്നെ ഉത്തരം
എഴുതാന്‍ സാധിക്കുന്നതാണ.
ഏഴാമത്തെ
ചോദ്യം കവിതയുടെ ആശയം എഴുതുന്നതും
പ്രയാസമാകില്ല.
എട്ടു
മുതല്‍ പത്തു വരെയുളള ചോദ്യങ്ഞള്‍
ഠാക്കുര്‍ കാ കുവാം എന്ന കഥയോ
ആധാരമാക്കിയുളളതാണ്.
എടാടാമത്തെ
ചോദ്യം ഹിന്ദിയില്‍ ശരാശരിയില്‍
താഴെ നില്‍ക്കുന്ന കുട്ടികള്‍ക്ക്
എളുപ്പമാകില്ല.
മറ്റൊരു
പ്രത്യേകത സാധാരണയില്‍ നിന്ന്
വ്യത്യസ്തമായി ഒന്‍പതാമത്തെ
ചോദ്യത്തില്‍ പദഞ്ഞളുടെ
ലിംഗവചനം വ്യക്തമാക്കി
കൊടുത്തിരിക്കുന്നു.
ഇതിനു
പകരം ലിംഗവചനം കൊടുക്കാതെ
കുട്ടികള്ഡ തന്നെ സ്വയം
തിരിച്ചറിഞ്ഞ് പ്രയോഗിക്കാന്‍
പറ്റിയ വാക്കുകളായിരുന്നു
ഉചിതം.
പത്താമത്തെ
ചോദ്യത്തിന് ചോയ്സ് ഉണ്ടായിരുന്നു.
ജാതി
വ്യവസ്ഥതയുടെ പ്രശ്നത്തെ
സംബന്ധിച്ച ലേഖനവും പോസ്റററും
-ഇവ
ഏതെങ്കിലുമൊന്ന് എഴുതാന്‍
പ്രയാസമുണ്ടാകില്ല.
പതിനൊന്നു
മുതല്‍ പന്ത്രണ്ട് വരെയുളള
ചോദ്യങ്ങള്‍ ഗുഠലി തൊ പരായീ
ഹെ കഥയെ ആധാരമാക്കിയുളളതാണ്.
പദത്തിലടഞ്ഞിയ
സര്‍വ്വനാമം തെരഞ്ഞെടുത്ത്
എഴുതാന്‍ ചോദിക്കുന്നതിനു
പകരം പരസര്‍ഗ്ഗത്തിന് പ്രാധാന്യം
കൊടുത്താണ് ചോദിച്ചത്.
ചോദ്യം
പതിനാലും പതിനഞ്ചും ജൈസല്‍മേര്‍
എന്ന യാത്രാവിവരണത്തെ
അടിസ്ഥാനമാക്കിയുളളതാണ്.
ശരിുയായ
പ്രസ്താവന തന്നിരിക്കുന്ന
ഗദ്യഭാഗത്തു നി്ന്നും
കണ്ടെത്താന്‍ പ്രയാസമാകില്ല.
എന്നാല്‍
വായ്യ പിരമിഡ് പൂര്‍ത്തീകരിക്കാനായി
കൊടുത്ത ചോദ്യം പതിനാല്
തെറ്റായി കൊടുത്തത് കുട്ടികളെ
വല്ലാതെ വിഷമിപ്പിച്ചു.
ചോദ്യം
പതിനഞ്ച് മുതല്‍ പതിനേഴ് വരെ
ബച്ചേ കാം പര്‍ ജാ രഹേ ഹെം
എന്ന കവിതയെ അടിസ്ഥാനമാക്കിയുളളതാണ്.
ശരിയായ
പ്രസ്താവന തെരഞ്ഞെടുക്കാനുളളതാണ്
പതിനഞ്ചാമത്തെ ചോദ്യം.
കവിതാ
ഭാഗത്തു നിന്നു തന്നെ ഉത്തരം
എഴുതുന്നതില്‍ കുട്ടികള്‍ക്ക്
പ്രയാസം കാണില്ല.
കവിതയുടെ
ആസ്വാദനകുറിപ്പ് എഴുതാനുളളതാണ്
പതിനേഴാമത്തെ ചോദ്യം.
പാഠപുസ്തകത്തിന്
പുറത്ത് നിന്നുമുളള ചോദ്യഞ്ഞളഴാണ്
പതിനെട്ടും പത്തൊന്‍പതും.
പ്രകാശ്
എന്ന പദത്തിന്റെ സമാനാര്‍ത്ഥം
എഴുതാനുളള ചോദ്യം കുട്ടികള്‍ക്ക്
എളുപ്പമാകാം.
ചേരും
പടി ചേര്‍ക്കാനുളള ചോദ്യവും
കുട്ടികള്‍ക്ക് എളുപ്പമായി.
ബീര്‍ബഹൂട്ടി
,
ഠാക്കുര്‍
കാ കുവാം,
ബച്ചേ
കാം പര്‍ ജാ രഹേ ഹെ,
ജൈസല്‍മേര്‍,
ഹതാശാ
സേ ഏക് വ്യക്തി ബൈട് ഗയാ ഥാ,
സബ്സേ
ബഡാ ഷോ മാന്‍ ,
ഗുഠലീ
തോ പരായീ ഹൈ എന്നീ പാഠഭാഗങ്ങള്‍
മത്രമാണ് ചോദ്യ കര്‍ത്താവ്
പരിഗണിച്ചടത്.
എന്നാല്‍
ടൂടാ പഹിയാ ,
അകാല്‍
ഔര്‍ ഉസ്കെ ബാദ് ,
ബസന്ത്
മേരെ ഗാവ് കാ ,
ഊട്
ബനാം രേല്‍ഗാഡി തുടങ്ങിയ
പാഠങ്ങള്‍ തമസ്കരിക്കപ്പെട്ടു.
-----------------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ