2018, മേയ് 8, ചൊവ്വാഴ്ച


പരിശീലനങ്ങള്‍ മെയ് 9മുതല്‍ നടക്കും. പരിശീലന കേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക് 1:1 എന്ന അനുപാതത്തില്‍ ലാപ്‌ടോപ് കര്‍ശനമായി ഉണ്ടായിരിക്കേണ്ടതാണ്. പരിശീലനം പ്രവര്‍ത്തനാധിഷ്ടിതമായതിനാല്‍ കമ്പ്യൂട്ടര്‍ ഇല്ലാതെ പരിശീലനത്തില്‍ ഇരിക്കാന്‍ കഴിയില്ല എന്നോര്‍മ്മിപ്പിക്കുന്നു.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ എന്തെല്ലാം കരുതണം?
പരിശീലനത്തില്‍ പങ്കെടുക്കേണ്ട മുഴുവന്‍ അദ്ധ്യാപകരും അവരുടെ സ്കൂളില്‍ നിന്നും ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പ് കൊണ്ടു വരേണ്ടതാണ്. മൊബൈല്‍ ഡാറ്റാ കേബിള്‍, സ്വന്തം ഉപയോഗത്തിനുള്ള ഇന്റര്‍ നെറ്റ് കണക്ടിവിറ്റി സംവിധാനം എന്നിവ കൈയില്‍ കരുതേണ്ടതാണ്. പരിശീലന പ്രവര്‍ത്തനങ്ങളില്‍ സമഗ്രപോര്‍ട്ടല്‍ ഉള്‍പ്പെടുന്നതിനാല്‍ പരിശീലന കേന്ദ്രത്തിലെ വൈഫൈ സംവിധാനം പരിശീലനത്തിന് മതിയാകുന്നതല്ല. പരിശീലന കേന്ദ്രത്തിലെത്തുന്നതിനു മുന്‍പ് അദ്ധ്യാപകര്‍ സ്വന്തം പേരില്‍ ഒരു സജീവമായ ഇമെയില്‍ വിലാസം ഉള്ളവരും, സമഗ്ര പോര്‍ട്ടലില്‍ യൂസര്‍ അക്കൗണ്ട് നിര്‍മ്മിച്ചവരുമായിരിക്കണം.
ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പുകള്‍?
ഹൈടെക് ക്ലാസ്സ് മുറികള്‍ സജ്ജീകരിക്കുന്നതിനായി എല്ലാ സ്കൂളുകള്‍ക്കും ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പുകള്‍ കൈറ്റ് വിതരണം ചെയ്തിട്ടുണ്ട്. ഇവ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതാണ്. ഇക്കാര്യം ഓരോ സ്കൂളിന്റെയും ഉപകരണ വിതരണ സമയത്ത് കൈറ്റും, പ്രഥമാദ്ധ്യാപകരും ചേര്‍ന്ന് ഒപ്പുവച്ച ഉടമ്പടിയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
വായന: ധാരണാപത്രം സ്കൂള്‍ അധികൃതര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ : നിര്‍ദ്ദേശങ്ങള്‍ 8 ഉം 9 ഉം
8. സ്കൂളില്‍, ക്ലാസ്‌മുറികളില്‍ ഫലപ്രദമായി ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത പക്ഷം അത് കൈറ്റ്/വിദ്യാഭ്യാസവകുപ്പിന് തിരികെ എടുക്കാവുന്നതാണ്.
9. ലഭിക്കുന്ന ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് അവയുടെ ഉപയോഗം തടസ്സപ്പെടാത്തവിധം കൈറ്റ് ആവശ്യപ്പെടുന്നതനുസരിച്ച് പരിശീലനങ്ങള്‍, ശില്പശാലകള്‍, കുട്ടിക്കൂട്ടം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് ലഭ്യമാക്കും.
ഈ കാരണത്താല്‍ ഉബുണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്പ്‌ടോപ്പുകളുടെ അപര്യാപ്തത ഈ വര്‍ഷത്തെ പരിശീലനത്തില്‍ ഉണ്ടാകുന്നതല്ല. സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിശീലനത്തിനായി അധ്യാപകര്‍ക്ക് ലാപ്പ്‌ടോപ്പുകള്‍ ഉപകരണ വിതരണ രജിസ്റ്ററില്‍ ചേര്‍ത്തശേഷം മാത്രം വിതരണം ചെയ്യേണ്ടതാണ്.
പരിശീലന കേന്ദ്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. പരിശീലന കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് അധ്യാപകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ പരിശീലന കേന്ദ്രങ്ങളിലും നിശ്ചയിച്ചിട്ടുള്ള ബാച്ചുകളില്‍ ഓണ്‍ലൈനായി ട്രയിനിംങ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കു് തത്സമയ രജിസ്ട്രേഷന്‍ ലഭ്യമല്ല.
2. പരിശീലന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ്. സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകര്‍ക്കും സൗകര്യപൂര്‍വ്വമായ സ്ഥലങ്ങളില്‍ സ്വയം പരിശീലന കേന്ദ്രം തെര‍‍ഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ സമയക്രമം കര്‍ശനമായി പാലിക്കേണ്ടതാണ്.
3. പരിശീലനകേന്ദ്രങ്ങളില്‍ വൈകി എത്താനോ, പരിശീലനം അവസാനിപ്പിക്കാതെ പോകാനോ പാടില്ല. പരിശീലന മൊഡ്യൂളിന്റെ വിനിമയത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഇത് അനുവദിക്കുന്നതല്ല.
4. പരിശീലന ദിനങ്ങളില്‍ അവധി അനുവദിക്കുന്നതല്ല. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആ വിവരം പരിശീലകന്‍ മുഖാന്തരം ജില്ലാകോര്‍ഡിനേറ്ററെ അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.
5. പരിശീലനത്തിന്റെ ഒന്നാം ദിനം എത്താത്ത അദ്ധ്യാപകരെ ടി ബാച്ചില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതാണെങ്കില്‍ കൂടി രണ്ടാം ദിനം മുതല്‍ തുടരാന്‍ അനുവദിക്കുന്നതല്ല.
6. പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ ധനവിനിയോഗങ്ങളും ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. അക്കൗണ്ട് നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാ അദ്ധ്യാപകരും ഉറപ്പാക്കേണ്ടതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ