സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തില്‍ നടക്കുന്ന
കണക്കെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ചുവടെ
നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കണം
- സമ്പൂര്‍ണ്ണ ഡേറ്റാ കളക്ഷന്‍ ഇനിയും Confirm ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇത് മെയ് 30 നകം കണ്‍ഫേം ചെയ്യണം.
- Infrastructure Details നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. (ഓണ്‍ലൈന്‍
സ്റ്റാഫ് ഫിക്‌സേഷനില്‍ ക്ലാസ് മുറികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനുകള്‍
അനുവദിക്കുന്നതിനാല്‍ ഇവ കൃത്യമായി നല്‍കാന്‍ പ്രധാനാധ്യാപകര്‍
ശ്രദ്ധിക്കേണ്ടതാണ്)
- നിലവില്‍ Confirm ചെയ്ത ഡേറ്റാ മാറ്റങ്ങള്‍ വരുത്തുന്നതിന് ബന്ധപ്പെട്ട DEOയുമായി ബന്ധപ്പെട്ടാല്‍ Reset ചെയ്ത് തരുന്നതാണ്
- ആറാം പ്രവര്‍ത്തിദിന സോഫ്റ്റ്‌വെയറില്‍ എല്ലാ വിദ്യാലയങ്ങളും രണ്ട്
മണിക്ക് മുമ്പായി വിവരങ്ങള്‍ രേഖപ്പെടെത്തി അതത് DEO/AEO കളില്‍
പ്രിന്റൗട്ട് എത്തിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൃത്യാമായി പരിശോധിച്ച് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കണം
- സമ്പൂര്‍ണ്ണയില്‍ UID നമ്പരുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
ആധാര്‍ കാര്‍ഡിലെ പേരുകള്‍ സ്കൂള്‍ രജിസ്റ്ററിലേത് പോലെ അല്ലെങ്കില്‍
പിന്നീട് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അവ പ്രത്യേകം
പരിശോധിച്ച് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം
രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്
- ആറാം പ്രവര്‍ത്തി ദിവസത്തിന് ശേഷം സമ്പൂര്‍ണ്ണയിലെ ചില ഫീല്‍ഡുകള്‍
ഫ്രീസ് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് ഇവയില്‍ തിരുത്തലുകള്‍ക്ക്
സംസ്ഥാനതലത്തില്‍ മാത്രമേ സാധ്യമാകൂ എന്നതിനാല്‍ എല്ലാ ഫീല്‍ഡുകളും പരമാവധി
ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്.
- സമ്പൂര്‍ണ്ണയില്‍ നിലവില്‍ Mandatory അല്ലാതിരുന്ന Caste ,Religion
എന്നീ ഫീല്‍ഡുകള്‍ Mandatory ആക്കിയിട്ടുണ്ട്. ഇവയില്‍ ആവശ്യമായ
മാറ്റങ്ങള്‍ വരുത്തണം. നിലവില്‍ ജാതി മതം ഇവ രേഖപ്പെടുത്താത്തവയില്‍ അവ
ഉള്‍പ്പെടുത്തണം
- നിലവില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്
പ്രവര്‍ത്തിച്ചിരുന്ന യു പി സ്കൂളുകളില്‍ നിന്നും ഏപ്രില്‍ 30 ന് ശേഷം
സമ്പൂര്‍ണ്ണ ടി സി എടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ ആ
വിദ്യാലയങ്ങളില്‍ നിന്നും വരുന്ന Manual TC ഉപയോഗിച്ച് അഡ്‌മിഷന്‍
നടത്താവുന്നതാണ്
- അണ്‍ എയ്‌ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളും Fitness Certificate
ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം . ഫിറ്റ്‌നെസ്
സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വിദ്യാലയത്തിലും അധ്യയനം ആരംഭിക്കരുത്
- സ്റ്റാഫ് ഫിക്‌സേഷന് നല്‍കുന്ന പ്രൊപ്പോസലില്‍ ക്ലാസ് മുറികളുടെ എണ്ണം,
അവയുടെ നീളം , വീതി, ഉയരം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
- ഗവ വിദ്യാലയങ്ങള്‍ Staff Fixation Proposal് ഒപ്പം Fitness Certificateന്റെ ഒറിജിനല്‍ ആണ് സമര്‍പ്പിക്കേണ്ടത്
- സ്റ്റാഫ് ഫിക്‌സേഷന്‍ പ്രൊപ്പോസല്‍ നല്‍കുന്ന അവസരത്തില്‍ അധ്യാപകരുടെ
ലിസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ വിഷയാടിസ്ഥാനത്തില്‍ ആവണം
തയ്യാറാക്കേണ്ടത് . (Date of Joining, Qualification with Subject ഇവ
ഉണ്ടായിരിക്കണം)
- പ്രൊട്ടക്ടട് അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം
- അറബിക്ക് , സംസ്കൃതം , ഉറുദു കുട്ടികളുടെ ലിസ്റ്റ് നല്‍കേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ