2016 ജനുവരി 9, ശനിയാഴ്‌ച

   

 കുട്ടികളുടെ ഉത്പന്നങ്ങള്‍

പെരുമ്പളം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികളില്‍ ഹിന്ദി പഠനത്തിന് ആവേശകരമായ പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അവ പങ്കുവെക്കാനാഗ്രഹിക്കുന്നു.തീരെ പ്രതികരണം കുറവും പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികളിലെ സര്‍ഗാത്മകത  ലക്ഷ്യം വെച്ചുകൊണ്ട് ഇരുപത് മിനിട്ട്  വൈററ് ബലൂണ്‍ എന്ന ഇറാനിയന്‍ സിനിമയുടെ ആദ്യഭാഗം  പ്രദര്‍ശിപ്പിച്ചു.
ലിസ എന്ന കൊച്ചുകൂട്ടുകാരിയുടെ കഥ കുട്ടികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. ആരാണ് ലിസ-എന്തിനാണ് അവള്‍ ശാഠ്യം പിടിച്ചത്...അവളെ ആരാണ് സഹായിച്ചത് ..പിന്നീട് ലിസക്ക് എന്തു സംഭവിച്ചു ...തുടങ്ങിയ ചോദ്യങ്ങളിലൂടെ  കഥയുടെ ബാക്കിഭാഗം സംങ്കല്പിച്ച് എഴുതാനായി കുട്ടികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.പിറ്റേ ദിവസം ഒരു ചാര്‍ട്ട് പേപ്പര്‍ ബുക്കുപോലെ മടക്കികാണിച്ച്  അതുപൊലെ ലിസയുടെ കഥ കുട്ടികള്‍ സങ്കല്പിച്ച് എഴുതിയത് ഒരുവശത്ത് ചിത്രവും കൂടി വരച്ച് എഴുതി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എഡിറ്റുചെയ്യാന്‍ സമയം കിട്ടിയില്ല.അതിനുമുന്‍പ് കുട്ടികള്‍ ഓരോന്നും ഉല്‍പന്നവുമായെത്തി...








 നല്ല ആരോഗ്യ ശീലങ്ങള്‍

കുട്ടികള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ സ്കൂളില്‍ നിന്നാണ് പഠിക്കുക

എന്റെ കുട്ടിക്കാലത്ത് വെളിക്കു വിടുമ്പോള്‍ (ഇന്റര്‍  വെല്‍ എന്നാണിപ്പോള്‍ മലയാളം  ) ഞങ്ങള്‍ പുഴയിലേക്ക് ഓടും.കക്കാട്ടരു നല്ല തണുത്ത വെള്ളം തരും .കൂട്ടമായി പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ അത് മൊത്തിക്കുടിക്കും
ഇപ്പോള്‍ നദീ ജലം കുടിക്കാറില്ല. (കടവുകള്‍ കാടുപിടിചിരിക്കുന്നു നീന്തിക്കുളിയും മുങ്ങിക്കുളിയും കുളിമുറിയിലേക്ക് മാറി )
സ്കൂള്‍കിണറിന്റെ അടുത്തും തിരക്കായിരുന്നു.തൊട്ടിയില്‍ വെള്ളം വലിച്ചു കോരി പങ്കു വെച്ച് കുടിക്കല്‍ . കയറിനായുള്ള അവകാശ വാദം ...
പിന്നെ പൈപ്പ് വെള്ളം വന്നു
 ടാപ്പുകള്‍ കുറവ് ഓടി ചെല്ലുമ്പോള്‍ വെള്ളം തുള്ളി പോലും ഇല്ല. ഉണ്ടെങ്കിലോ തിക്കും തിരക്കും .പോരെങ്കില്‍
ക്ലോറിന്‍ ചുവയുള്ള ദാഹം .
കുട്ടികള്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടു വരാന്‍ തുടങ്ങി
വാട്ടര്‍ ബോട്ടില്‍ ബാഗുകളില്‍ ഇടം പിടിച്ചു
സ്കൂളില്‍ അടുക്കള ഉണ്ടല്ലോ നല്ല ജീരക വെള്ളം കൊടുത്താല്‍ എന്താ കുഴപ്പം?
തിളപ്പിച്ച വെള്ളം കെറ്റിലില്‍ ആക്കി ഓരോ ക്ലാസിനു മുന്‍പിലും വെക്കണം.
ഇത് ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രങ്ങള്‍ തന്നെ .ഒള്ധാമിലെ എല്ലാ സ്കൂളുകളിലും ഇത്തരം കാഴ്ച കണ്ടു ..
തണുപ്പുള്ള നാടാണെങ്കിലും തണുത്ത വെള്ളം കുടിക്കുന്ന ജീവിതരീതി.

കുട്ടികള്‍ക്ക് വേണ്ട ദാഹജലം സ്കൂളില്‍ കരുതും
ഉച്ച ഭക്ഷണം
പ്രഭാത ഭക്ഷണം
നല്ല കുടിവെള്ളം
ലഘു  ഭക്ഷണം
ഇവ നമ്മുടെ സ്കൂളുകളിലും നടപ്പാകുമായിരിക്കും


സന്തോഷ് യാദവ് രണ്ടു തവണ എവറസ്ററ് കീഴടക്കിയ ലോകത്തിലെ ആദ്യ
വനിതയാണ്. ആദ്യം 1992 മേയ് മാസത്തിലും പിന്നീട് 1993 മേയിലും വിജയകരമായി ദൌത്യം പൂര്ത്തിയാക്കി.1969 ജനുവരിയില് ഹരിയാനയിലെ
രേവാഡി ജില്ലയിലാണ് സന്തോഷ് യാദവ് ജനിച്ചത്.ജയ് പൂര് മഹാറാണി
കോളേജിലായിരുന്നു വിദ്യാഭ്യാസം.ഇപ്പോള് ഇന്ത്യ-ടിബററ് ബോര്ഡറില്
പോലീസ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു. 2000-ല് രാജ്യം പത്മശ്രീ
പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.

രണ്ടു തവണ എവറസ്ററിന്റെ നെറുകയിലെത്തിയ ഭാരതത്തിന്റെ ഭാരതത്തിന്റെ
ആദ്യത്തെ വനിതാ പരവതാരോഹിക സന്തോഷ് യാദവുമായി മനീഷ കു മാര് സിന്ഹ
നടത്തിയ അഭിമുഖമാണ് ഈ പാഠഭാഗം.അവരുടെ കുട്ടിക്കാലം മററ് കുട്ടികളുമായി
താരതമ്യപ്പെടുത്തിയാല് അല്പം വ്യത്യസ്തമായിരുന്നു. കുട്ടിക്കാലം മുതല്ക്കേ അവര് ധൈര്യ
ശാലിയായിരുന്നു.എന്തിനെക്കുറിച്ചെങ്കിലും അറിയുവാനുളള ജിജ്ഞാസ എല്ലായ്പ്പോഴും
അവരുടെ ഉളളില് ശക്തമായിരുന്നു. മഞ്ഞുമൂടിയ കൊടുമുടികളെ കുറിച്ച് അറിയാനുളള
അതിയായ ആഗ്രഹം ഒരു ദിവസം അവരെ എവറസ്ററ് കൊടുമുടിയിലെത്തിച്ചു.
ഈ അഭിമുഖത്തില് സന്തോഷ് യാദവ് തന്റെ കുട്ടിക്കാലം ,വിദ്യാഭ്യാസം ,ഹിമാലയത്തില് കയറാനുളള പ്രേരണയും അനുഭൂതിയും ,ഒരു ഉത്തമ പര് വതാഹകനു വേണ്ട ഗുണങ്ങള്,
അടുത്ത ലക്ഷ്യം ഇവയെ കുറിച്ചുളള മനീഷ കു മാര് സിന്ഹയുടെ ചോദ്യങ്ങള്ക്ക് മറുപടി പറയുന്നു. 

കുട്ടിക്കാലം -

ചെറുപ്പത്തില് മഹാവികൃതിയായിരുന്നുവെങ്കിലും പൊടുന്നനെ ശാന്തസ്വഭാവം കൈവന്നു.
അഛന് ആറ്മിയില് ആയിരുന്നതിനാല് കുട്ടിക്കാലം അധികവും മുത്തശ്ശിയോടൊപ്പമായിരുന്നു.
മുത്തശ്ശിയുടെ ഓമനയായിരുന്നു സന്തോഷ് യാദവ് .അഞ്ചു സഹോദരിമാരുടെ ഒരേയൊരു
സഹോദരി ആയിരുന്നതു കൊണ്ട് സഹോദരന്മാരില് നിന്നും നിറയെ സ്നേഹം ലഭിച്ചു.ഏതൊരു കുട്ടിക്കാണോ വീട്ടില് നിന്നും നല്ല സ്നേഹം ലഭിക്കുന്നത് ആകുട്ടി ഏതൊരു മണ്ഡലത്തിലും
നല്ലതു ചെയ്യാന് പ്രാപ്തയായിരിക്കും.എന്ന വസ്തുത അനുഭവിച്ച് അറിയേണടതാണ്.

വിദ്യാഭ്യാസം-
രണ്ട്ടേ രണ്ടു മുറികല് മാത്രമുളളളസ്കൂളില് ആകെ നാല് കുട്ടികളാണ് ഉണ്ടായിരുന്നത്
ഇരിക്കുവാന് വീട്ടില് നിന്നും ചെറിയ ചാക്ക് കൊണട് പോകും.വഴിയ്ക്ക് മഴ പെയ്താല് ആ ചാക്ക് പുതയ്ക്കും.അഞ്ചാം ക്ളാസു വരെഗ്രാമത്തിലെ സ്കൂളില് പഠിച്ചു.പിന്നീട് അടുത്തുളള പട്ടണത്തില് പോകാന് തുടങ്ങി.അവിടെ എട്ടാം ക്ളാസു വരെ പഠിച്ചു.പിന്നെ ഡല്ഹിയിലെത്തി.
പതിനാലാമത്തെ വയസ്സില് വിവാഹം കഴിക്കാന് സമ്മര്ദ്ദം ഉണ്ടായി.അതില് നിന്നും രക്ഷ പെടാനായി മാതാപിതാക്കളുടെ അടുക്കല് നിന്നും മാറി.ഹോസ്ററലില് താമസിച്ച് പഠനം തുടര്ന്നു.

ഹിമാലയത്തില് കയറാനുളള പ്രേരണ

കുട്ടിക്കാലം മുതല്ക്കേ വളരെ ജിജ്ഞാസയുളള സ്വഭാവമായിരുന്നു.ഈ സ്വഭാവമാണ് പ്രേരണയായത്. മഞ്ഞു മൂടിക്കിടക്കുന്ന മലയുടെ മുകളില് കയറുവാന് പണ്ടേ അതിയായ
ആഗ്രഹം ഉണ്ടായിരുന്നു.കോളേജ് പഠന കാലത്തെ ഒരു ട്രെയിനീംഗ് ക്യാംപില് ഹിമാലയം കാണാന് പോയി.അപ്പോഴാണ് ഇങ്ങനെയൊരു ഭാഗ്യം കിട്ടിയത്.


കുടുംബത്തിന്റെ പ്രതികരണം

ആഗ്രഹം അറിഞ്ഞ് അഛന് ആശ്ചര്യപ്പെട്ടു. കാലോ കൈയോ നഷ്ടപ്പെട്ടാല് എങ്ങനെ വിവാഹം
ചെയ്ത് അയക്കും എന്നതായിരുന്നുവീട്ടിലുളളവരുടെ ചിന്ത.ഗ്രാമവാസികള് എന്തു പറയും.
അവസാനം നിര്ബന്ധത്തിനു വഴങ്ങി സമ്മതിച്ചു.



എവറസ്റററില് കയറുമ്പോഴുളളള അനുഭവം

ആ അനുഭൂതി തിതച്ചും വ്യത്യസ്തമായിരുന്നു.കൊടുമുടിയില് എത്തിയപ്പോല് ഭൌതിക രൂപത്തില് ഞാന് ശൂന്യമായിരുന്നു.പ്രത്യേകിച്ച് ഒരു സന്തോഷമോ ദുഖമോ തോന്നിയില്ല.വോക്കിഫോക്കി ഫോണിലൂടെ സന്ദേശം കിട്ടി ഞാന് എവറസ്റററില് എത്തിയിരിക്കുന്നുവെന്ന്.മൂന്ന്നാല് ചുവട്
പിന്നിലെത്തിയപ്പോഴേക്കും ആത്മാവ് പറഞ്ഞു. എന്താണ് ചെയ്യാന് പോകുന്നതെന്ന്.
യാതോരു വിധത്തിലുമുളള ഭയവും തോന്നിയില്ല.ഇടയ്ക്കിടെ കേള്ക്കാന് കഴിഞ്ഞു ക്യാപില് മഞ്ഞു കരടിവന്നു എന്ന്.വന്നാല് നേരില് കാണാന് കഴിഞ്ഞില്ല. മഞ്ഞു പ്രദേശത്തുളള
പുളളിപ്പുലി ,ബറല് എന്ന് അറിയപ്പെടുന്ന ഒരു തരം ആട് എന്നിവയെ കാണാന് കഴിഞ്ഞു.

ഒരു ഉത്തമ പര്വ്താരോഹയ്ക്കു വേണ്ട ഗുണങ്ങല്

പര്വതാരോഹകനു മാത്രമല്ല ,മറിച്ച് ഓരോ നല്ല മനുഷ്യനും സന്തുലിതമായ ബുദ്ധിയും
സംയമനവും ഉളളവനായിരിക്കണം.ഈ ഗുണം ഏതവസ്ഥയിലും നല്ലതു ചെയ്യാന്
അവരെ സഹായിക്കും.ഏതു സാഹചര്യത്തേയും അതിജീവിക്കുവാനും കഴിയും.
ഈ ഗുണം വേണ്ടുവോളം ഉണ്ടെങ്കില് ബാക്കി എല്ലാ ഗുണങ്ങളും ഇതിനോടു ബന്ധപ്പെട്ടിട്ടുളളതാണ്.

അടുത്ത ലക്ഷ്യം

സമൂഹത്തെ സന്തോഷത്തോടു കൂടി കാണുക എന്നതാണ് സങ്കല്പം.എല്ലാ മുഖങ്ങളിലും
സന്തോഷം കാണാന് കഴിയുക .അങ്ങനെ ഈ ഭൂമി സ്വര്ഗ്ഗമാകണം.,അതാണ്
ലക്ഷ്യം.












പതിനൊന്നു വയസ്സുളള ഒരു ആണ്കുട്ടി . വീട്ടില് അവന് അമ്മയല്ലാതെ മററാരും ഉണ്ടായിരുന്നില്ല. ഒരു ദിവസം അവന് വെളളശര്ക്കര തിന്നാന് ആശ തോന്നി.
വീട്ടില് ചെന്ന് അമ്മയോട് പറഞ്ഞു.കീറിയ വസ്ത്രം തുന്നികൊണ്ടിരുന്ന അമ്മ മറുപടി
ഒന്നും പറഞ്ഞില്ല.കുറച്ചു നേരം ദയനീയമായി മകനെ നോക്കി.പിന്നെ മുകളില്
ആകാശത്തിലേയ്ക്ക് നോക്കിയിരുന്നു. കുട്ടി ഒന്നും മിണ്ടാതെ അമ്മയുടെ അടുക്കല്
നിന്നും പോയി.
അവന്റെ അമ്മ എപ്പോഴും പറയാറുണ്ട് നാംഒററയ്ക്കല്ല,ഈശ്വരന് കൂടെയുണ്ട് എന്ന്.ഇതുകേട്ടിട്ടാകണം കുട്ടിയുടെ മനസ്സില് ഈശ്വരനാണ്ഏററവുംശക്തിമാന്.
ഈശ്വരന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവന് വിശ്വസിച്ചിരുന്നു.അതുകൊണ്ട്
വെളുത്ത ശര്ക്കരകിട്ടാനായി അവന് ഈശ്വരനോട് പ്രാര്ത്ഥിച്ചു.
ആ സമയത്ത് അമ്മ അവനെ ഉപ്പ് വാങ്ങാനായി കടയിലേയ്ക്ക് വിട്ടു. സമയം സന്ധ്യ കഴിഞ്ഞിരുന്നു.നടന്ന് നടന്ന് അവന് ഒരു മുസ്ളിം പളളിയുടെ അടുത്തെത്തി.
അവന് മനസ്സില് പറഞ്ഞു-ഈശ്വരന് എന്നൊരു ശക്തി ഉണ്ടെങ്കില് , ഞാന് പ്രാര്ത്ഥിച്ചത്
നല്ല മനസ്സോടെ ആണെങ്കില് എനിക്ക് ഈ സമയം പൈസ തരണം.എന്നു പറഞ്ഞ് അവന് നിലത്ത് ഇരുന്നു. കൈകള് നിലത്തു വെച്ചു. കൈകളില് എന്തോ തിളങ്ങുന്നതായി അവന് തോന്നി.നോക്കിയപ്പോള് എട്ടണയുടെ ഒരു തുട്ട്.സന്തോഷത്തോടു കൂടി നാണയവുമെടുത്തു കൊണ്ട് അവന് കടയിലെത്തി. എട്ടണയുടെ വെളള ശര്ക്കര എന്നു പറഞ്ഞ് കൊണ്ട് അഭിമാനത്തോടെ അവന് പൈസ കടക്കാരന്റെ അടുത്തായി അയാള് ഇരിക്കുന്ന വിരിപ്പിലേയ്ക്ക് ഇട്ടു. എന്നാല് ആ തുട്ട് വിരിപ്പില് വീഴാതെ അടുത്തിരിക്കുന്ന മല്ലിപാത്രത്തിലേയ്ക്കാണ് വീണത്.
കടക്കാരന് മല്ലിപ്പാത്രത്തില് തപ്പി നോക്കിയെങ്കിലും പൈസ കിട്ടിയില്ല.
സങ്കടം സഹിക്ക വയ്യാതെ കരഞ്ഞു പോകുമെന്ന് കുട്ടിക്കു തോന്നി.അവന് ഉപ്പും വാങ്ങി
വീട്ടിലേയ്ക്ക്പോകാന് ഒരുങ്ങി.അവന്റെ സങ്കടം കണ്ട് കടക്കാരന് ഒരൂ കഷണം ശര്ക്കര പൊട്ടിച്ച്
അവന്റെ നേരെ നീട്ടി. വേണ്ട -എന്നു പറഞ്ഞ് അവന് വീട്ടിലേയ്ക്ക് നടന്നു.അവന് മനസ്സില് പറഞ്ഞു - ഞാന് ഈശ്വരനോടാണ് ചോദിച്ചത്...കടക്കാരനോടല്ല......മററുളളവരുടെ ദയ എനിക്കാവശ്യമില്ല.പിന്നിട് അവന് ഈശ്വരനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

सफेद गुड=വെളളളച്ചക്കര

बटुए=പണസഞ്ചി


पालथी मारमा=ചമ്രം പടിഞ്ഞിരുന്ന്

तोतली=കൊഞ്ചുന്ന

कस्बे=ചെറിയ പട്ടണം


सबूत=തെളിവ്


बेचैन=ദുഖിതനാകുക


धिक्कारना=കുററപ്പെടുത്തുക



ताकतवार=ശക്തനായ


झोला=സഞ്ചി


चौपाए=കന്നുകാലി

खामोश=നിശബ്ദത

ऩीम सर्दी=മരം കോച്ചുന്ന തണുപ്പ്


अजान=ബാങ്ക് വിളി

हथेली=ഉളളം കൈ

पंसारी=പലവ്യഞ്ജനക്കാരന്

टटोलना=തപ്പി നോക്കുക

हैरत=ആശ്ചര്യം

अठ्ऩ्ऩी =എട്ടണ

थऩिया = കൊത്തമല്ലി