2016, ജനുവരി 9, ശനിയാഴ്‌ച








 നല്ല ആരോഗ്യ ശീലങ്ങള്‍

കുട്ടികള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ സ്കൂളില്‍ നിന്നാണ് പഠിക്കുക

എന്റെ കുട്ടിക്കാലത്ത് വെളിക്കു വിടുമ്പോള്‍ (ഇന്റര്‍  വെല്‍ എന്നാണിപ്പോള്‍ മലയാളം  ) ഞങ്ങള്‍ പുഴയിലേക്ക് ഓടും.കക്കാട്ടരു നല്ല തണുത്ത വെള്ളം തരും .കൂട്ടമായി പുഴയില്‍ ഇറങ്ങി കൈക്കുമ്പിളില്‍ അത് മൊത്തിക്കുടിക്കും
ഇപ്പോള്‍ നദീ ജലം കുടിക്കാറില്ല. (കടവുകള്‍ കാടുപിടിചിരിക്കുന്നു നീന്തിക്കുളിയും മുങ്ങിക്കുളിയും കുളിമുറിയിലേക്ക് മാറി )
സ്കൂള്‍കിണറിന്റെ അടുത്തും തിരക്കായിരുന്നു.തൊട്ടിയില്‍ വെള്ളം വലിച്ചു കോരി പങ്കു വെച്ച് കുടിക്കല്‍ . കയറിനായുള്ള അവകാശ വാദം ...
പിന്നെ പൈപ്പ് വെള്ളം വന്നു
 ടാപ്പുകള്‍ കുറവ് ഓടി ചെല്ലുമ്പോള്‍ വെള്ളം തുള്ളി പോലും ഇല്ല. ഉണ്ടെങ്കിലോ തിക്കും തിരക്കും .പോരെങ്കില്‍
ക്ലോറിന്‍ ചുവയുള്ള ദാഹം .
കുട്ടികള്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടു വരാന്‍ തുടങ്ങി
വാട്ടര്‍ ബോട്ടില്‍ ബാഗുകളില്‍ ഇടം പിടിച്ചു
സ്കൂളില്‍ അടുക്കള ഉണ്ടല്ലോ നല്ല ജീരക വെള്ളം കൊടുത്താല്‍ എന്താ കുഴപ്പം?
തിളപ്പിച്ച വെള്ളം കെറ്റിലില്‍ ആക്കി ഓരോ ക്ലാസിനു മുന്‍പിലും വെക്കണം.
ഇത് ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രങ്ങള്‍ തന്നെ .ഒള്ധാമിലെ എല്ലാ സ്കൂളുകളിലും ഇത്തരം കാഴ്ച കണ്ടു ..
തണുപ്പുള്ള നാടാണെങ്കിലും തണുത്ത വെള്ളം കുടിക്കുന്ന ജീവിതരീതി.

കുട്ടികള്‍ക്ക് വേണ്ട ദാഹജലം സ്കൂളില്‍ കരുതും
ഉച്ച ഭക്ഷണം
പ്രഭാത ഭക്ഷണം
നല്ല കുടിവെള്ളം
ലഘു  ഭക്ഷണം
ഇവ നമ്മുടെ സ്കൂളുകളിലും നടപ്പാകുമായിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ