2016, ജനുവരി 9, ശനിയാഴ്‌ച











പതിനൊന്നു വയസ്സുളള ഒരു ആണ്കുട്ടി . വീട്ടില് അവന് അമ്മയല്ലാതെ മററാരും ഉണ്ടായിരുന്നില്ല. ഒരു ദിവസം അവന് വെളളശര്ക്കര തിന്നാന് ആശ തോന്നി.
വീട്ടില് ചെന്ന് അമ്മയോട് പറഞ്ഞു.കീറിയ വസ്ത്രം തുന്നികൊണ്ടിരുന്ന അമ്മ മറുപടി
ഒന്നും പറഞ്ഞില്ല.കുറച്ചു നേരം ദയനീയമായി മകനെ നോക്കി.പിന്നെ മുകളില്
ആകാശത്തിലേയ്ക്ക് നോക്കിയിരുന്നു. കുട്ടി ഒന്നും മിണ്ടാതെ അമ്മയുടെ അടുക്കല്
നിന്നും പോയി.
അവന്റെ അമ്മ എപ്പോഴും പറയാറുണ്ട് നാംഒററയ്ക്കല്ല,ഈശ്വരന് കൂടെയുണ്ട് എന്ന്.ഇതുകേട്ടിട്ടാകണം കുട്ടിയുടെ മനസ്സില് ഈശ്വരനാണ്ഏററവുംശക്തിമാന്.
ഈശ്വരന് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവന് വിശ്വസിച്ചിരുന്നു.അതുകൊണ്ട്
വെളുത്ത ശര്ക്കരകിട്ടാനായി അവന് ഈശ്വരനോട് പ്രാര്ത്ഥിച്ചു.
ആ സമയത്ത് അമ്മ അവനെ ഉപ്പ് വാങ്ങാനായി കടയിലേയ്ക്ക് വിട്ടു. സമയം സന്ധ്യ കഴിഞ്ഞിരുന്നു.നടന്ന് നടന്ന് അവന് ഒരു മുസ്ളിം പളളിയുടെ അടുത്തെത്തി.
അവന് മനസ്സില് പറഞ്ഞു-ഈശ്വരന് എന്നൊരു ശക്തി ഉണ്ടെങ്കില് , ഞാന് പ്രാര്ത്ഥിച്ചത്
നല്ല മനസ്സോടെ ആണെങ്കില് എനിക്ക് ഈ സമയം പൈസ തരണം.എന്നു പറഞ്ഞ് അവന് നിലത്ത് ഇരുന്നു. കൈകള് നിലത്തു വെച്ചു. കൈകളില് എന്തോ തിളങ്ങുന്നതായി അവന് തോന്നി.നോക്കിയപ്പോള് എട്ടണയുടെ ഒരു തുട്ട്.സന്തോഷത്തോടു കൂടി നാണയവുമെടുത്തു കൊണ്ട് അവന് കടയിലെത്തി. എട്ടണയുടെ വെളള ശര്ക്കര എന്നു പറഞ്ഞ് കൊണ്ട് അഭിമാനത്തോടെ അവന് പൈസ കടക്കാരന്റെ അടുത്തായി അയാള് ഇരിക്കുന്ന വിരിപ്പിലേയ്ക്ക് ഇട്ടു. എന്നാല് ആ തുട്ട് വിരിപ്പില് വീഴാതെ അടുത്തിരിക്കുന്ന മല്ലിപാത്രത്തിലേയ്ക്കാണ് വീണത്.
കടക്കാരന് മല്ലിപ്പാത്രത്തില് തപ്പി നോക്കിയെങ്കിലും പൈസ കിട്ടിയില്ല.
സങ്കടം സഹിക്ക വയ്യാതെ കരഞ്ഞു പോകുമെന്ന് കുട്ടിക്കു തോന്നി.അവന് ഉപ്പും വാങ്ങി
വീട്ടിലേയ്ക്ക്പോകാന് ഒരുങ്ങി.അവന്റെ സങ്കടം കണ്ട് കടക്കാരന് ഒരൂ കഷണം ശര്ക്കര പൊട്ടിച്ച്
അവന്റെ നേരെ നീട്ടി. വേണ്ട -എന്നു പറഞ്ഞ് അവന് വീട്ടിലേയ്ക്ക് നടന്നു.അവന് മനസ്സില് പറഞ്ഞു - ഞാന് ഈശ്വരനോടാണ് ചോദിച്ചത്...കടക്കാരനോടല്ല......മററുളളവരുടെ ദയ എനിക്കാവശ്യമില്ല.പിന്നിട് അവന് ഈശ്വരനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ