അദ്ധ്യാപക സംഗമം 2017 മാര്‍ച്ച് 24 വെള്ളിയാഴ്ച്ച
കേരളത്തിലെ ക്ലാസ്സ് മുറികളും സ്കൂള്‍ അങ്കണങ്ങളും കെട്ടിലും മട്ടിലും മാറുകയാണ്. ക്ലാസ്സ് മുറികള്‍ ഹൈടെക് നിലവാരത്തില്‍ മാറുമ്പോള്‍ അതൊരു പാഠപുസ്തകം കണക്കെ അതിരുകള്‍ കടന്ന് വളരുകയാണ്. ഇതിനൊപ്പം സ്വയം നവീകരിക്കപ്പെടാന്‍ അദ്ധ്യാപകരെ ഒരുക്കുന്ന അദ്ധ്യാപക സംഗമത്തിലേയ്ക് ഏവര്‍ക്കും സ്വാഗതം.
ഒരേ സമയം പഠനഉള്ളടക്കമായും, പഠനോപാധിയായും
സ്കൂള്‍ കാമ്പസിനെ ഉപയോഗിക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കാനുള്ള
ചിന്തകള്‍ ഈ ക്ലസ്റ്റര്‍ സംഗമത്തില്‍ പങ്ക് വയ്ക്കപ്പെടുകയാണ്. ഈ ബൃഹത് സംരംഭത്തില്‍ പൊതുസമൂഹത്തെ കൂടി ചേര്‍ത്തുനിര്‍ത്താന്‍ വേണ്ട ആസൂത്രണ ഉപാധികളും അദ്ധ്യാപക സംഗമത്തില്‍ ചര്‍ച്ച ചെയ്യുന്നു.
നമ്മുടെ ലക്ഷ്യം – ഓരോ കുട്ടിയും പരിഗണിക്കപ്പടണം. തിരിച്ചറിയപ്പെടണം. സഹായിക്കപ്പെടണം. കാമ്പസുകളിലെ കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം.
2017 മാര്‍ച്ച് 24 ന്
നടക്കുന്ന അദ്ധ്യാപക സംഗമത്തില്‍ എന്തെല്ലാം സംഗതികള്‍?
1. ഹൈടെക് ക്ലാസ്സ് മുറികളിലെ അറിവുനിര്‍മ്മാണ പ്രക്രിയഇതിനായി ഫലപ്രദമായ ഐ സി റ്റി പഠനസാമഗ്രികള്‍ –
കണ്ടെത്തല്‍, സ്വീകരിക്കല്‍,
നിര്‍മ്മിക്കല്‍, പ്രയോഗിക്കല്‍,
മികച്ച പഠനാനുഭവം കുട്ടിക്ക് നല്‍കല്‍
2. ജൈവവൈവിദ്ധ്യ ഉദ്യാനം ഒരുക്കല്‍ എന്തിന്? എങ്ങനെ?
പ്രകൃതി ഒരു പാഠപുസ്തകമാണ്.
പ്രകൃതിയില്‍ നിന്നും പഠിക്കാന്‍,
പ്രകൃതിയെ സംരക്ഷിക്കാന്‍,
സഹജീവിബോധം വളര്‍ത്താന്‍,
സസ്യ–ജന്തു പാരസ്പര്യം അറിയാന്‍,
ജലസംരക്ഷണ പ്രാധാന്യം വളര്‍ത്താന്‍
ജൈവവൈവിദ്ധ്യ ഉദ്യാനം സ്കൂള്‍ കാമ്പസില്‍ നിര്‍മ്മിക്കല്‍
3. സ്കൂള്‍ എന്ന ടാലന്റ് ലാബ്
കുട്ടികളിലെ സവിശേഷ പ്രതിഭയെ കണ്ടത്തി പ്രോത്സാഹിപ്പിക്കാന്‍.
കുട്ടികളുടെ ആത്മാവിഷ്കാരത്തിന് അവസരമൊരുക്കല്‍
കുട്ടികളുടെ അനഭിലഷണീയ പ്രകൃതവും,
പ്രവണതകളും തടയാന്‍
സ്കൂളിനെ ഒരു കലാകായികസാംസ്കാരിക പാര്‍ക്കായി വികസിപ്പിക്കാന്‍
– ഇതിനുള്ള ധാരണയും മനോഭാവവുമുള്ള അദ്ധ്യാപക സമൂഹം ഉണ്ടാക്കല്‍.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി
കുട്ടികളുടെ പ്രതിഭ കണ്ടത്തി വളര്‍ത്താന്‍
നമ്മുടെ സ്കൂള്‍ സജ്ജമാണോ?
ശ്രദ്ധയില്‍പെടാതെ പോയ പ്രതിഭകളുണ്ടോ?
എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം?
അദ്ധ്യാപകന്‍ തയ്യാറാകല്‍
നിലവിലുള്ള സംവിധാനങ്ങള്‍ ചിട്ടപ്പെടുത്തലും,
കാര്യക്ഷമമാക്കലും
പുതിയ സംവിധാനങ്ങള്‍ രൂപപ്പെടുത്തല്‍
പ്രയോഗസാദ്ധ്യതകള്‍
പൊതു വിദ്യാലയങ്ങള്‍ അവധിക്കാലത്തും സജീവം – എന്തിന്?
എന്തൊക്ക മുന്നൊരുക്കങ്ങള്‍?
അദ്ധ്യാപക സംഗമം ഇവ അന്വേഷിക്കുന്നു.
4. സ്കൂള്‍ തല ആസൂത്രണംസമഗ്രാസൂത്രണം ആവശ്യം
വിദ്യാലയ വികസന സമിതി രൂപീകരണം
പൂര്‍വ്വ വിദ്യാര്‍ഥി – പൂര്‍വ്വ അദ്ധ്യാപക സംഘടന രൂപീകരണം.
സ്കൂള്‍ വികസന രേഖ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ