2016 ഒക്‌ടോബർ 17, തിങ്കളാഴ്‌ച


അടുത്ത ക്ലസ്റ്റര്നവമ്പര്‍ 5 ന്
വര്ഷത്തെ രണ്ടാമത്തെ ക്ലസ്റ്ററിനുള്ള ഒരുക്കങ്ങള്തുടങ്ങി. ബന്ധപ്പെട്ട തീയതികള്ചുവടെ.
·                     സംസ്ഥാനതല മൊഡ്യൂള്നിര്മാണ ശില്പശാല : ഒക്റ്റോബര്‍ 14, 15, 16 - SCERT യില്
·                     സംസ്ഥാന എസ് ആര്ജി പരിശീലനങ്ങള് : ഒക്റ്റോബര്‍ 18,19 - വിവിധ ജില്ലകളില്‍ (കണ്ണൂൂരില്യു പി സയന്സ്). ഒക്റ്റോബര്‍ 14, 15, 16

·                     ജില്ലാതല ഡി ആര്ജി : ഒക്റ്റോബര്‍ 20. കേന്ദ്രങ്ങള്‍ BPO മാരുടെ ജില്ലാ യോഗത്തില്വെച്ച് തീരുമാനിക്കും

2016 ഒക്‌ടോബർ 12, ബുധനാഴ്‌ച

പ്രൈമറി ക്ലാസുകളിലേക്ക് പുതിയ ഐ.സി.ടി പാഠപുസ്തകങ്ങള്‍

സംസ്ഥാനത്തെ ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലേക്കുള്ള പുതിയ ഐ.സി.ടി പാഠപുസ്തകങ്ങള്‍ തയ്യാറായി. കളികള്‍ പോലും അര്‍ത്ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന എജുടെയ്ന്‍മെന്റ് രീതിയിലൂടെയാണ് 'കളിപ്പെട്ടി' എന്ന പേരില്‍ പുതിയ പാഠപുസ്തകം തയാറാക്കിയിരിക്കുന്നത്. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചുറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് സ്വായത്തമാക്കാനുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളവയാണ് ഈ പാഠപുസ്തകങ്ങള്‍. ഗണിതം, പരിസരപഠനം, ഭാഷാപാഠപുസ്തകങ്ങളിലെ വിവിധ പഠനപ്രവര്‍ത്തനങ്ങളെ പ്രബലനം ചെയ്യുന്ന കളികള്‍ പുതിയ ഐ.സി.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുട്ടികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇന്ററാക്ടീവ് ആയി രൂപകല്പന ചെയ്ത വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തി, ഐ.ടി @ സ്‌കൂള്‍ പ്രൈമറിയിലേക്ക് തയാറാക്കിയ ഗ്നൂ/ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റവും ഇതോടൊപ്പം അധ്യാപകര്‍ക്ക് നല്‍കും. ഐ.സി.ടി പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങാതെ നൂറുകണക്കിന് അഭ്യാസങ്ങള്‍ ഐ.ടി @ സ്‌കൂള്‍ നല്‍കുന്ന സോഫ്റ്റ്‌വെയര്‍ സഞ്ചയത്തില്‍ ലഭിക്കും. പ്രൈമറി തലത്തില്‍ ഐ.സി.ടി പഠനം ശക്തമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനായ സമിതിയാണ് പാഠപുസ്തകം തയാറാക്കിയത്. പുതിയ പാഠപുസ്തക സമീപനവുമായി യോജിക്കുന്ന ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ 'കളിപ്പെട്ടി' എന്ന പേരിലുള്ള പുസ്തകങ്ങള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ചു. നവംബര്‍ മുതല്‍ ഇത് സ്‌കൂളുകളില്‍ വിതരണം ചെയ്യാനാണ് പദ്ധതി. പി.എന്‍.എക്‌സ്.3843/16

2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

ബാഗില്‍ നിന്ന് പ്രണയലേഖനം/കവിതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മൂവാറ്റുപുഴ ഗവ. വോക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി അപക്വമായ അധ്യാപക സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്.
നന്ദനയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് കവിതയല്ല, പ്രണയലേഖനം ആണെന്ന് തന്നെയിരിക്കട്ടെ. മറ്റൊരാളോട് തോന്നുന്ന ആകര്‍ക്ഷണം കൗമാരത്തിന്റെ സ്വാഭാവികത ആണെന്ന് ഈ അധ്യാപകരൊക്കെ എന്നാണ് പഠിക്കുക? കാലം എത്ര മാറിയാലും അവനവന്‍ നടന്ന പരുക്കന്‍ വഴിയില്‍ തന്നെ കുട്ടികളെ നടത്താന്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ചില അധ്യാപകരുണ്ട്. അവരാണ് പാരമ്പര്യ യാഥാസ്ഥിതിക ബോധം അണുവിട മാറാതെ കൈമാറ്റം ചെയ്യാന്‍ വല്യ പങ്ക് വഹിക്കുന്നത്. അവരുടെ കണ്ണിലാണ് മുടി തോന്നുംപടി വെട്ടി അഴിച്ചിടുന്നവള്‍ ആട്ടക്കാരിയും എണ്ണ തേച്ചുമിനുക്കി പിന്നിയിടുന്നവള്‍ കുലീനയുമാവുന്നത്. പുരികം പ്ലക്ക് ചെയ്യുന്നവളെയും കണ്ണെഴുതുന്നവളെയും നെയില്‍ പോളിഷ് ഇടുന്നവളെയും ഒക്കെ ആണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന വാചകം കൊണ്ട് പലപ്പോഴും പരസ്യമായി അധിക്ഷേപിക്കുന്ന അധ്യാപകര്‍ ഒന്നാംതരം സദാചാര പൊലീസുകാരല്ലാതെ മറ്റെന്താണ്.
വീട്ടില്‍ കിട്ടാത്ത ഇടം കുട്ടിക്ക് സ്‌കൂളിലും കിട്ടുന്നിലെങ്കില്‍, അധ്യാപകരോട് അപമാന ഭയമില്ലാതെ തുറന്നു സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് അധ്യാപകന്റെ തന്നെ പരാജയമാണ്. ഒരു കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ കുട്ടിയെ കൂടി ഉള്‍ക്കൊള്ളാന്‍ തക്കവിധത്തില്‍ തന്റെ ക്ലാസ് വളരുന്നില്ല എന്നാണ് അര്‍ത്ഥം. ഹൈസ്‌കൂള്‍/ഹയര്‍സെക്കണ്ടറി അധ്യാപകര്‍ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുന്നവര്‍ മാത്രമാവുന്നതിന്റെ് പ്രശ്‌നമാണത്. കുട്ടികളുടെ കൗമാരകാല സംഘര്ഷരങ്ങളെ മനസിലാക്കാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ ഈ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ശാസന തീര്‍ത്തും വേണ്ടെന്നല്ല. പക്ഷേ പ്രണയലേഖനം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, പോയി ചത്തൂടെ എന്ന് ആക്രോശിക്കുന്ന ഗുരുക്കള്‍ നമുക്ക് ഇല്ലാതിരിക്കുന്നത് തന്നെയാണ് ഭേദം

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

CLASS  സജീവാക്കാന്‍ ജിഗ്സൊ രീതി

 

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്?കുട്ടികളോ അതോ അധ്യാപകനോ അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ അധ്യാപന രീതി മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതിയാണ് ജിഗ്സൊ.സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.



ആദ്യം ഘട്ട
  1. അധ്യാപകന്‍ വിഷയാവതരണം നടത്തുന്നു
  2. കുട്ടികളെ ഓരോ ഗ്രൂപ്പുകളാക്കി തിരിക്കല്‍
  3. ഓരോ ഗ്രൂപ്പിനും പാഠഭാഗത്തിലെ ഉപ വിഭാഗങ്ങള്‍ നല്‍കല്‍
  4. ഓരോ ഗ്രൂപ്പും അവരവരുടെ വിഷയങ്ങള്‍ വായിക്കുല്‍
  5. അറിയാത്ത ഭാഗങ്ങള്‍ ഗ്രൂപ്പിലെ കൂട്ടുകാരില്‍ ചോദിച്ച് മനസ്സിലാക്കല്‍
  6. തയ്യാറേക്കേണ്ട പ്രധാന പോയിന്‍റുകളുടെ ചര്‍ച്ച
  7. ശേഷം ഓരോ അംഗങ്ങളും പ്രധാന പോയിന്‍റുകള്‍ കുറിച്ചെടുക്കുല്‍

രണ്ടാം ഘട്ടം
  1. ഓരോ ഗ്രൂപ്പിലെയും അംഗങ്ങള്‍ മറ്റുള്ള ഗ്രൂപ്പിലേക്ക് മാറുന്നു
  2. (ഉദാഹരണമായി ഒന്നാമത്തെ ഗ്രൂപ്പിലെ ഓരോ അംഗങ്ങള്‍ രണ്ടാമത്തെയും മൂന്നാമത്തെയും എത്രയാണോ ഗ്രൂപ്പുകളുള്ളത് അതിനനുസരിച്ച് മാറുന്നു.ഇപ്രകാരം എല്ലാ
  3. ഗ്രൂപ്പുകളും മിശ്രിതമാകുന്നു)
  4. ആദ്യ ഗ്രൂപ്പിലെ വിദ്യാര്‍ഥി തന്‍റ വിഷയാവതരണം പുതിയ ഗ്രൂപ്പില്‍ നടത്തല്‍
  5. തുടര്‍ന്ന് രണ്ട്,മൂന്ന്,ഗ്രൂപ്പുകളില്‍ നിന്ന് വന്നവരുടെ അവതരണം
  6. ഇതോടെ അഞ്ച് ഗ്രൂപ്പുകളിലും അഞ്ച് ഉപവിഷയങ്ങള്‍ വേഗത്തിലെത്തുന്നു
  7. ഓരോ ഗ്രൂപ്പിലും അധ്യാപകന്‍റെ സഹായ ഇടപെടലുകള്‍
  8. ശേഷം അധ്യാപകന്‍റെ ഉപസംഹാരം.
ഗ്രൂപ്പ് ചര്‍ച്ചകളെയും അസൈന്‍മെന്‍റുകളെയും ഇപ്രകാരം വിഭജിക്കാവുന്നതാണ്.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് വഴി സാധിക്കുന്നു