2012 മാർച്ച് 18, ഞായറാഴ്‌ച

FLASH NEWS

The full  details of all those in Gen.Edn  including teachers of Govt.Aided schools
should be updated in SPARK  before April  15  2012.

   2012 ഏപ്രില്‍ 15 ന് മുന്‍പ് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയുമുള്‍പ്പടെ
എല്ലാ ജീവനക്കാരുടേയും സര്‍വ്വീസ് വിശദാംശങ്ങള്‍ പൂര്‍ണ്ണമായി  SPARK ല്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 

2012 മാർച്ച് 17, ശനിയാഴ്‌ച


ഹിന്ദി പരീക്ഷ കുട്ടികളെ വല്ലാതെ കുഴക്കിയില്ല. ചോദ്യപേപ്പര്‍ മോഡല്‍ പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. മിക്ക ചോദ്യങ്ങളും പാഠഭാഗങ്ങളുമായി ബന്ധമുള്ളവ തന്നെയായിരുന്നു.

ചോദ്യം 1. കുട്ടികള്‍ പരിശീലിച്ച രീതിയില്‍ തന്നെയായിരുന്നു. മോഡല്‍ പരീക്ഷയേക്കാള്‍ നിലവാരം പുലര്‍ത്തുകയും ചെയ്തു.
ചോദ്യം 2. നല്ല നിലവാരമുള്ള ചോദ്യം. ക്ലാസ്സില്‍ ഇത്തരം ചര്‍ച്ചകള്‍ വരാതിരിക്കാനിടയില്ല.
ചോദ്യം 3. എല്ലാ കുട്ടികള്‍ക്കും മാര്‍ക്ക് ഉറപ്പ്.
ചോദ്യം 4,5,6. ഭാഷയുള്ളവര്‍ക്ക് എഴുതാനാകും. എന്നാലും 2 സ്കോറിനെഴുതാന്‍ മാത്രം നിപുണരാണോ എന്നറിയില്ല.
ചോദ്യം 7,8 സംഭാഷണമായാലും പത്രവാര്‍ത്തയായാലും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാനിടയില്ല.
ചോദ്യം 9. വിശപ്പിനെക്കുറിച്ച് പല ചര്‍ച്ചകളും ക്ലാസ്സില്‍ നടന്നിട്ടുണ്ട്.  കാശുകാരന്റെ വീട്ടിലെ പട്ടിയായെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്നു പോലും ചിന്തിച്ചു പോകാനിടയുള്ള പല ഡോക്യുമെന്ററികളും കാണിച്ചിട്ടുമുണ്ട്.
ചോദ്യം 10. ഉപന്യാസത്തിന് പറ്റിയ വിഷയമായിരുന്നു. ഡയറി എഴുതേണ്ടി വന്നു.
ചോദ്യം 11. പാഠപുസ്തകം അതേ പോലെ പകര്‍ത്താമല്ലോ.
ചോദ്യം 12.  പാഠപുസ്തക ചോദ്യങ്ങളില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ചോദ്യം. കുട്ടികള്‍ക്ക് സന്ദര്‍ഭം മനസ്സിലാക്കിയെടുക്കാന്‍ സമയമെടുക്കും, ചിലപ്പോള്‍ തെറ്റിക്കുകയും ചെയ്യാം.
ചോദ്യം 13. ചെറിയക്ലാസ്സ് മുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം.
ചോദ്യം 14, 15, സാധാരണ കുട്ടികളും എഴുതും.
 ചോദ്യം 16. വിഷമിപ്പിക്കില്ല എങ്കിലും...
ചോദ്യം 17. मैतान പ്രശ്നമാക്കിയെന്നു തോന്നുന്നു. വ്യാകരണപിശക് അന്വേഷിച്ച് 4 തെറ്റ് കണ്ടത്തിത്തിരുത്തിയപ്പോള്‍( की,हुई,मैतानों, भागे)  അതാ കിടക്കുന്നു അക്ഷരത്തെറ്റും. मैतान എങ്കില്‍ പിന്നെ  मैदान ഇങ്ങനെയായാലും മതിയല്ലോ എന്ന് തീരുമാനിച്ചത്രേ..  मैदान എന്ന് ചോദ്യം 12ലുണ്ട്.
ചോദ്യം 18. पाँचवें दर्जे में पढ़ता होशियार छात्र राजु को छात्रवृत्ति मिली। സമയം ഒരുപാട് വേണം.
ചോദ്യം 19 ചോദിച്ചത് തെറ്റാണ്. "/" ഈ സാധനം അടുത്ത കാലത്ത് കാണാന്‍ തുടങ്ങിയതാണ്.
शहर में कूड़े और प्लास्टिक फेंकनेवालो!  सावधान! नये नियम के अनुसार छ: महीने तक की कैद है इसलिए सड़क पर कुछ मत फेंको।  "/" ഈ സാധനം ഉള്ളിടത്ത് യോജക് ചേര്‍ത്ത് മാര്‍ക്ക് വാങ്ങാന്‍ ആര്‍ക്കാണു കഴിയുക!
ചോദ്യം 20. ആശയം ഗ്രഹിക്കുവാന്‍ മാത്രം വാക്യമില്ല. ഉത്തരം തെറ്റാനിടയില്ല.

2012 മാർച്ച് 16, വെള്ളിയാഴ്‌ച

കണ്ണൂരിലെ കണ്ണീര് ...(ചോദ്യപേപ്പര്‍ വിശകലനം)


എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 2012
ഹിന്ദി ചോദ്യക്കടലാസ്സ് : ഒരു വിലയിരുത്തല്‍

15-3-2012ന് ഉച്ചക്ക് ശേഷം കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ നാലേമുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ എസ്.എസ്.എല്‍.സി. ഹിന്ദി പരീക്ഷ എഴുതുകയുണ്ടായി. ഫെബ്രുവരി മാസം പത്രങ്ങളിലൂടെയും മോഡല്‍ പരീക്ഷയിലൂടെയുമായി ഇടിമിന്നല്‍ പോലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഹിന്ദി പരീക്ഷക്കുള്ള പുതിയ ചോദ്യ മാതൃക അവതരിപ്പിച്ചു കണ്ടപ്പോഴേ അമ്പരന്നു പോയിരുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇരുട്ടടിയായി ഹിന്ദി പൊതു പരീക്ഷാ ചോദ്യവും എത്തുകയുണ്ടായി. മാത്രവുമല്ല, വ്യവസ്ഥിതമായ രീതിയില്‍ കൃത്യമായ പരീശീലന സംവിധാനമുള്ള കേരളത്തില്‍ അവിടെയൊന്നും ചര്‍ച്ച ചെയ്യാതെ കുട്ടികളുമായി ചോദ്യമാതൃക കൃത്യമായി ചര്‍ച്ച ചെയ്യാന്‍ പോലും അവസരം കിട്ടാതിരുന്ന അവസ്ഥയില്‍ ഇത്തരമൊരു മാതൃക അവതരിപ്പിക്കുക മാത്രമല്ല അതില്‍ തെറ്റുകളുടെയും ആശയക്കുഴപ്പത്തിന്റെയും പൂരം കൂടിയായാല്‍പ്പിന്നെ അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിലവിലുള്ള പാഠ്യപദ്ധതി സമീപനപ്രകാരമുള്ള ചോദ്യങ്ങളില്‍ കൊടുത്തിരുന്നതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായി പെട്ടെന്ന് ഇങ്ങനെയൊരു രീതി സ്വീകരിച്ചതു തന്നെ ഇത്രയും കാലം പരിശീലനങ്ങളിലൂടെ പറഞ്ഞതൊക്കെ വിഡ്ഢിത്തമായിരുന്നു, ഇതാണ് ശരിയായ രീതി എന്ന് സമര്‍ത്ഥിക്കാനുള്ള ശ്രമമാണോ എന്നും സംശയം ജനിപ്പിക്കുന്നു. കാരണം യുദ്ധകാലാടിസ്ഥാനത്തില്‍ ഇങ്ങനെ ചോദ്യശൈലി മാറ്റാനുള്ള യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല. പരിശീനത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍.പി. മാരൊക്കെയും ഇളിഭ്യരായിരിക്കുന്നു. അവര്‍ പറഞ്ഞു നടന്നത് ഒരു രീതി, ഇപ്പോള്‍ വന്നിരിക്കുന്നത് അതില്‍നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു പാറ്റേണ്‍. ചോദ്യങ്ങള്‍ക്കൊപ്പം മുമ്പ് നല്‍കിയിരുന്ന സൂചനകള്‍, സഹായക ബിന്ദുക്കള്‍ എന്നിവ ഇനിമേല്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന് തോന്നി. പാഠ്യപുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന വ്യാകരണം ഭാഗികമായി ചോദിക്കപ്പെടും എന്നാല്‍ പുതിയതായി ചില ചോദ്യങ്ങള്‍ പെട്ടെന്ന് ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അധ്യാപകരുടെ മനസ്സില്‍ വല്ലാത്ത അങ്കലാപ്പ് സൃഷ്ടിച്ചുകൊണ്ടുള്ള ഇത്തരം മാറ്റങ്ങളിലൂടെ ആരാണ് സംതൃപ്തിയടയുന്നത് എന്ന് സംശയം തോന്നിപ്പോകുന്നു.

ചോദ്യം 2 അപ്രധാന കഥാപാത്രത്തെ സംബന്ധിച്ചതാണ്. സ്വഭാവ വിശേഷത കുട്ടികള്‍ കഷ്ടിച്ച് കുട്ടികള്‍ എഴുതിയേക്കാം. എന്നാല്‍ ഉയര്‍ന്ന നിലവാരക്കാര്‍ക്ക് മാത്രമേ അതിനെ സമര്‍ത്ഥിക്കാന്‍ പറ്റുകയുള്ളു. സ്വഭാവ വിശേഷത്തിന്റെ ആധാരം കഥാപാത്രത്തിന്റെ ജാതകദോഷമാണ് എന്ന് പറഞ്ഞാലും മാര്‍ക്കു കൊടുക്കേണ്ടി വരുമോ?
ചോദ്യം 4 ശരാശരിക്ക് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ ഉത്തരം എഴുതാന്‍ കഴിയുകയുള്ളൂ. തീര്‍ത്തും പഴയ രീതിയിലുള്ള ഒരു ചോദ്യമാണ് താനും. പുതിയ പാഠ്യപദ്ധതി നിലവില്‍ വന്നതിന് ശേഷം ഇത്തരം ചോദ്യം ഇല്ലായിരുന്നു. ചോദ്യം തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. തുളസീദാസ് ഉദ്ദേശിച്ച ആശയം ഈ ചോദ്യത്തിന് ഉത്തരമായി കുട്ടികളില്‍ നിന്ന് ലഭിക്കണമെന്നില്ല.
ചോദ്യം 5 ഉത്തരം ശരാശരിക്ക് മുകളിലുള്ള എഴുതാനും കുട്ടികള്‍ക്കേ ശരിക്ക് ഉത്തരം നല്‍കാന്‍ കഴിയുകയുള്ളു. കൊടുത്തിരിക്കുന്ന ഉദ്ധരണി ഉത്തരത്തിലെത്തിച്ചേരാന്‍ ഒരു തരത്തിലും സഹായകവുമല്ല.
ചോദ്യം 8 കുട്ടികള്‍ക്ക് കൃത്യമായ ആശയഗ്രഹണം നടത്താന്‍ പറ്റുമോ എന്നു സംശയമാണ്. 'मछलियाँ एक दिन मर उभर आयीं'എന്നതൊക്കെ ശരാശരിക്കാരായ കുട്ടികള്‍ക്ക് തീര്‍ത്തും അപ്രാപ്യം തന്നെ.
ചോദ്യം 10 ല്‍ വ്യാകരണത്തെറ്റുകളാണ് കൂടുതല്‍ ശ്രദ്ധയില്‍പ്പെടുന്നത്. 'उसने देखा बोरे में पाँच किलो चीज़ ज़्यादा है' എന്ന വാക്യം ശരിയായ രൂപത്തിലുള്ളതല്ല. 'उसने देखा कि.....' എന്ന് വേണമായിരുന്നു. അതേപോലെത്തന്നെ 'मुफ़्त में जो ठगी दिया है'എന്ന പ്രയോഗവും ശരിയല്ല. കാരണം ठगी എന്ന പദം സ്ത്രീലിംഗത്തിലായതിനാല്‍ 'जो ठगी दी है..' എന്നാകണമായിരുന്നു. 'जो ठगी दी गई है...' എന്നായാല്‍ കൂടുതല്‍ മെച്ചമാകുമായിരുന്നു.
ചോദ്യം 11 ന്റെ സൂചകങ്ങളായി 5മുതല്‍ 9 വരെ വരികളില്‍ കൊടുത്ത കാര്യങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്. സാധാരണ നിലവാരക്കാരായ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. (शिक्षा മുതല്‍ काम किया വരെ) भ्रष्टाचार से खिलाफ़ എന്നതിന് പകരം भ्रष्टाचार के खिलाफ़ എന്ന് പ്രയോഗിക്കണമായിരുന്നു. മാത്രവുമല്ല चाचा യെ दादा യായും दादा യെ चाचा യായും മാറ്റിക്കൊടു-ത്തിരിക്കുന്നു. തലതിരിഞ്ഞ ചോദ്യപേപ്പറില്‍ ഇതൊക്കെ പ്രതീക്ഷിച്ചേക്കണം എന്ന് സൂചനയാണെന്ന് തോന്നി.
ചോദ്യം 12 ന്റെ ഉത്തരം എഴുതാന്‍ കുട്ടികള്‍ ചോദ്യത്തില്‍ നിന്ന് ആശയം ഗ്രഹിക്കുമോ എന്നു തന്നെ സംശയമാണ്. 'चोरी से सतर्क रहने की चेतावनी' ഒന്നും സാധാരണക്കാരായ കുട്ടികള്‍ക്ക് മനസ്സിലാവുമെന്ന് തോന്നുന്നില്ല.
ചോദ്യം 18 ല്‍ കൊടുത്ത രീതിയിലുള്ള പ്രവര്‍ത്തനം പാഠപുസ്തകത്തിലെവിടെയും കൊടുത്തിട്ടില്ല. മോഡല്‍ പരീക്ഷയിലൂടെ അവതരിച്ചതാണ്. മാത്രവുമല്ല ഇവിടെ കൊടുത്തിരിക്കുന്ന നാല് വാക്യങ്ങളെ ഒറ്റ വാക്യമായി തെറ്റാതെ എഴുതാന്‍ പ്രതിഭാശാലികളായ കുട്ടികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. 'पाँचवीं दर्जे में पढ़नेवाले होशियार छात्र राजु को छात्रवृत्ति मिली'എന്ന് ഒറ്റവാക്യമായി എഴുതാന്‍ മികച്ച നിലവാരമുള്ള കുട്ടികള്‍ക്കേ സാധിക്കുകയുള്ളൂ. അല്ല ഇനി ചോദ്യത്തിന് പ്രത്യേക തരത്തില്‍ കുട്ടികള്‍ ഉത്തരം എഴുതണം എന്ന് ചോദ്യകര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടോ എന്നും സംശയമാണ്.
ചോദ്യം 19, 20 ഇവയുടെ ഉത്തരം ചോദ്യം തയ്യാറാക്കിയയാള്‍ക്ക് മാത്രമേ സാധ്യമാവുകയുള്ളു. ചോദ്യം 19ല്‍ രണ്ട് സംബോധനകള്‍ കൊടുത്തിരിക്കുന്നു. ഒന്നിനിടയില്‍ എന്തോ ചേര്‍ക്കാനുള്ള ഒരു സ്ലാഷ് ചിഹ്നവും. എന്നാല്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന ഒന്നും (और. इसलिए, यदि) അവിടെ ചേര്‍ക്കാന്‍ നിര്‍വ്വാഹമില്ല. ചോദ്യം 20ല്‍ വിശേഷണവും ക്രിയാവിശേഷണവും ചേര്‍ക്കാന്‍ വേണ്ടി നിര്‍ദ്ദേശിച്ചിരിക്കുന്നു. ബ്രാക്കറ്റില്‍ കൊടുത്ത ഒരേയൊരു ക്രിയാവിശേഷണം धीरे-धीरे സ്ലാഷ് കൊടുത്ത രണ്ട് സ്ഥലത്തും ചേര്‍ക്കാന്‍ പറ്റില്ല. ഇത്തരം അബദ്ധങ്ങള്‍ പടച്ചുവിടുന്നവര്‍ ഓര്‍മ്മിക്കണമായിരുന്നു ഒരു തെറ്റ് നാലേ മുക്കാല്‍ ലക്ഷം ചോദ്യക്കടലാസ്സില്‍ അച്ചടിച്ചു വരുന്നതാണെന്ന്.
കഴിഞ്ഞ മൂന്ന് പരീക്ഷകളും കുട്ടികള്‍ സംതൃപ്തിയോടെ എഴുതുന്നതായാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ അന്യഭാഷയായിട്ടുള്ള ഹിന്ദിയുടെ ചോദ്യം ഇത്രയധികം പ്രശ്നമുള്ളതാക്കാന്‍ ആര്‍ക്കായിരുന്നു ഇത്ര വെമ്പല്‍ എന്ന് തോന്നിപ്പോകുന്നു. വിഷയത്തിനോടുതന്നെ വെറുപ്പു് വളര്‍ത്തുന്ന രീതിയില്‍ ഇത്രയും ക്രൂരമായ ലീലാവിലാസങ്ങള്‍ നടത്തുന്നവര്‍ ഇംഗ്ലീഷിന്റെ ചോദ്യ പേപ്പര്‍ ഒന്ന് വിലയിരുത്തി നോക്കുന്നത് നല്ലതായിരുന്നു. ഇനിയെങ്കിലും എസ്.എസ്.എല്‍.സി. പോലുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ എഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അല്‍പം കൂടി ജാഗ്രത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രവി. എം.,
ജി.എച്ച്.എസ്.എസ്., കടന്നപ്പള്ളി, കണ്ണൂര്‍, 670501.
ടി.കെ. ഈശ്വരന്‍ നമ്പൂതിരി
ജി.എച്ച്.എസ്.എസ്., മാതമംഗലം, കണ്ണൂര്‍, 670306.
മാതമംഗലം,
16-3-2012

ചോദ്യപേപ്പര്‍ വിശകലനം (ഹിന്ദി )


-ASOK KUMAR N.A ,GHSS,Perumpalam,cherthala
 ആശങ്കയോടെ ഹിന്ദി
സ്വയം അറിവ് നിര്‍മ്മിക്കുകയും അവയെ വിലയിരുത്തികൊണ്ട് മുന്നേറുകയും ചെയ്യുന്ന രീതി കുട്ടികള്‍ മുന്‍ ക്ളാസ്സുകളില്‍ പരിചയപ്പെട്ടതാണ്.അതിന്റെ തുടര്‍ച്ചയാവേണ്ടതിനു പകരം അബദ്ധപഞ്ചാംഗമായി മാറി-പുതിയ പത്താം ക്ളാസ്സിലെ ഹിന്ദി പരീക്ഷ.വായനയിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിയുന്ന ആശയങ്ങളും ക്ളാസ്സ് റൂം പ്രവര്‍ത്തനാനുഭവങ്ങളും സമ്മേളിച്ചു കൊണ്ടായിരുന്നില്ല ഹിന്ദി പരീക്ഷയുടെ ചോദ്യഘടന.യൂണിററുകളെ സമഗ്രമായി കാണുന്ന രീതിയിലുളള ചോദ്യങ്ങളല്ല മിക്കവാറും ചോദിച്ചിരിക്കുന്നത്. പുതിയ ഹിന്ദി പാഠപുസ്തകത്തെ ആസ്പദമാക്കി വന്ന ചോദ്യപേപ്പര്‍ കുട്ടികളോട് നീതി പുലര്‍ത്തി എന്നു പറയാനാവില്ല. ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ എളുപ്പമായിരുന്നു.മൂന്നാമത്തെ ചോദ്യം പാരിഭാഷിക് ശബ്ദാവലിയില്‍ നിന്ന് ചോദിച്ചതും എളുപ്പമായി.തുളസീദാസുമായി ബന്ധപ്പെട്ട ചോദ്യം ആലോചിച്ച് ഉത്തരമെഴുതാന്‍ തക്കവണ്ണമാണ് വന്നത്.അഞ്ചാമത്തെ ചോദ്യം അബദ്ധപഞ്ചാംഗമായി.
पूरा घंटा बीत जाने पर देवदास को लगा कि एक आँधी उभरी और थम गई ।" ഡോക്ടര്‍ കുമാറിന്റെ എത് പ്രസംഗമാണെന്ന് പറയാന്‍ ചോദ്യകര്‍ത്താവ് പുനത്തില്‍ കുഞ്ഞബ്ദുളളയുടെ "മരുന്ന് " എന്ന നോവല്‍വായിച്ചില്ലെന്നു ബോധ്യമാകും.ചികിത്സകരില്‍ അത് ചെലുത്തുന്ന മൂല്യം നൈതികതയാണെന്ന് ഉത്തരം.
സകുബായി എന്ന കഥാപാത്രത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുളള ആറാമത്തെ ചോദ്യം പാഠപുസ്തകം വായിക്കുച്ചവര്‍ക്ക് എഴുതാം.
ഏഴ് ,ഏട്ട് ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാല്‍ മതി.ഗജാധര്‍ബാബുവും ഭാര്യയും തമ്മിലുളള സംഭാഷണം തയ്യാറാക്കുന്ന ചോദ്യം സാധാരണക്കാരായ കുട്ടികള്‍ ഏററുപിടിക്കുമെങ്കിലും ജ്ഞാനേന്ദ്രപതിയുടെ പരിസ്ഥിതികവിതയായ " നദി ഔര്‍ സാബുന്‍ "
മനസ്സില്‍ പതിഞ്ഞവര്‍ വാര്‍ത്ത തയ്യാറാക്കും.
ഒന്‍പതു മുതല്‍ പതിനൊന്ന് വരെയുളള ചോദ്യങ്ങള്‍ നാലു മാര്‍ക്കായിരുന്നു.ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. "ആദ്മി കാ ബച്ചാ "എന്ന കഥയില്‍ നിന്നും ചോദിച്ച ഒന്‍പതാമത്തെ ചോദ്യം ശരിക്കും കുഴക്കുന്നതാണ്.വിശന്നു വലഞ്ഞ കുട്ടികള്‍ ഒരു വശത്ത് , വലിയ തുകകള്‍ മുടക്കി സംരക്ഷിക്കുന്ന നായ്ക്കള്‍ മറുവശത്ത് - സമൂഹത്തിന്റെ ഈ അസമത്വത്തിനെതിരെ ലേഖനം തയ്യാറാക്കാനാണ് ചോദ്യം.ഡയറി എഴുതാനുളള പത്താം ചോദ്യം കാഴ്ചയില്‍ എളുപ്പമാണെങ്കിലും വിഷയം അല്പം പ്രയാസമാണ്. मुफ्त में जो ठगी दिया है वह उपहार है।-എന്ന അനുഭവത്തെ ഡയറിയാക്കാന്‍ കുട്ടികള്‍ പ്രയാസപ്പെട്ടിട്ടുണ്ടാകാം.
ചോദ്യക്കടലാസ്സിലെ തെറ്റുകള്‍ കടന്നു വന്ന ചോദ്യങ്ങളില്‍ ഒന്നാണ് പതിനൊന്നാമത്തേത്.ഡോക്ടര്‍ ശാന്തയുടെ ദാദയും ചാച്ചയും മാറിപ്പോയി ചോദ്യകര്‍ത്താവിന്.ഡോക്ടര്‍ ശാന്തയുടെ മുത്തച്ഛനാണ് സി.വി.രാമന്‍.അമ്മാവന്‍ ഡോക്ടര്‍ ചന്ദ്രശേഖറും.പക്ഷെ ഈ തെററ് ആരും ശ്രദ്ധിച്ചു കാണില്ല.തന്നിരിക്കുന്ന സുചകങ്ങള്‍ വച്ച് കുട്ടികള്‍ അയത്നലളിതമായി ജീവനി തയ്യാറാക്കും .
രണ്ടാംഭാഗത്തെ പന്ത്രണ്ട്,പതിമുന്ന് ചോദ്യങ്ങള്‍ അനൗണ്‍സ്മെന്റും പോസ്റററും വളരെ എളുപ്പമായിരുന്നു.പന്ത്രണ്ടാമത്തെ ചോദ്യത്തിന്റെ അനൗണ്‍സ്മെന്റ് കളളനുളള മുന്നറിയിപ്പാണോ എന്ന
ഒരു സംശയം വന്നേക്കാം .എന്നാലും അനൗണ്‍സ്മെന്റും പോസ്റററും തയ്യാറാക്കുന്നതില്‍ കുട്ടികള്‍ ഉത്തരമെഴുതി.പതിനാല്,പതിനഞ്ച് ,പതിനാറ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കൊടുത്ത കവിതാഭാഗംഅത്ര പോരായിരുന്ന. സമകാലീന കവിതയില്‍ നിന്ന് ഏതെങ്കിലും അപഠിത കവിത ചോദിക്കുന്നതിനു പകരം പരിചിതമായ സുഭദ്രാകുമാരി ചൗഹാന്റെ मेरा नया बचपन എന്ന കവിതയാണ് കൊടുത്തത്. പാര്‍ട്ട് മൂന്നിലെ വ്യാകരണ ചോദ്യങ്ങള്‍ എളുപ്പമായിരുന്നാലും സംശയം ജനിപ്പിക്കുന്നവയായിരുന്നു.പതിനേഴാം ചോദ്യം തെററുതിരുത്താനായിരുന്നു.പതിനെട്ടാമത്തെ ചോദ്യം എളുപ്പമായിരുന്നാലും ശ്രദ്ധിച്ച് ഉത്തരമെഴുതിയില്ലെങ്കില്‍ തെററും. पाचवें दर्जे में पढ़ता होशियार छात्र राजु को छात्रवृत्ति मिली। എന്നോ पाचवें दर्जे में पढ़नेवाला होशियार छात्र राजु को छात्रवृत्ति मिली।എന്നോ എഴുതാം.
ചോദ്യശൈലി കൊണ്ട് കുട്ടികളെ ‌എങ്ങിനെ ബുദ്ധിമുട്ടിക്കാം എന്നതിന്റെ നല്ലോരു തെളിവാണ് ഉചിതമായ യോജകം ചേര്‍ക്കാനുളള പത്തൊന്‍പതാമത്തെ ചോദ്യം. शहर में कूड़े फेंकनेवालों എന്ന ആദ്യവാക്യത്തിന്റെ
കൂടെത്തന്നെ ചേര്‍ത്ത് ബാക്കി വാക്യങ്ങള്‍ കൊടുത്തിരുന്നുവെങ്കില്‍ और प्लास्टिक फेंकनेवालो എന്ന ഉത്തരത്തിലേയ്ക്ക് കുട്ടികള്‍ എത്തിയേനേ.അവസാനഭാഗത്തെ इसलिए ചേര്‍ക്കാന്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല.ഉചിതമായ സ്ഥലത്ത് വിശേഷണവും ക്രിയാ വിശേഷണവും ചേര്‍ക്കേണ്ട ഇരുപതാമത്തെ ചോദ്യം എല്ലാവര്‍ക്കും എളുപ്പമായി. A+ കുറവാകും. പുതിയ ചോദ്യശൈലിയുമായി എത്തിയ ഹിന്ദി പരീക്ഷ പൊതുവെ തൃപ്തികരമാണെന്നു പറയാനാവില്ല.

SCERT പ്രസിദ്ധീകരിച്ച അബദ്ധ പഞ്ചാംഗം(ഹിന്ദി)


SSLC EXAMINATION ,MARCH -2012
Third Language
HINDI Time : 1.30 Hrs.
(Max. Marks: 40)


                        खंड-
  1. घटनाओं को क्रमबद्ध करके लिखें। 2
    () दो-तीन मास के उपराँत गौरा ने दाना-चारा खाना बहूत कम कर दिया।
    () गौरा एक पुष्ट सुंदर वत्स की माता बनी।
    () सूई ने ह्रदय को बेधकर बंद कर दिया।
    () गौरा का मृत्यू से संघर्ष आरंभ हुआ। 2
  2. निम्नांकित चरित्रगत विशेषताओं से लालुराम तेली की विशेषताएँ चुनें।इनका आधार क्या है ? 3
    * सेवाभाव वाला
    * आर्थिक लाभ के लिए काम करनेवाला।
    * रोगियों को तकलीफ़ देनेवाला।
  3. सही मिलान करें। 2
    Internet - संगणक
    Computer - अन्तर्जाल
    Vaccination- शल्य क्रिया
    Operation- टीकाकरण

  1. धनी घर तो भी स्नेह नहीं मिलने पर वहाँ जाना नहीं चाहिए।" तुलसी के इस मत से क्या तात्पर्य है ? 2
  2. पूरा घंटा बीत जाने पर देवदास को लगा कि एक आँधी उभरी और थम गई।डाँ.कुमार का यह भाषण चिकित्सकों के मन में कौन-सा मूल्य पैदा करने योग्य है ? 2
  3. ये देखो, रेड़ियो खुला छोड़कर गए हैं, भूतों को सुनाने के लिए।इसको बंद कैसे करने का "
    सकुबाई के इस कथन पर अपना विचार लिखें। 2
सूचना - प्रश्न संख्या 7 और 8 में से किसी एक का उत्तर लिखें। 3
  1. अवकाश प्राप्त गजाधर बाबु अपना घर वापस आया।घरवालों के व्यवहार में दुखी होकर वह चीनी मिल में नोकरी के लिए तैयार हो गया।जाने की तैयारी के अवसर पर वह अपनी पत्नी से बातचित करता है।वह वार्तालाप तैयार करें।
  2. आपके गाँव में बहनेवाली नदी की मछलियाँ एक दिन मर उभर आयी।यह घटना अगले दिन के समाचार पत्र में आयी। वह समाचार तैयार करें।

सूचना- 9 से 11 प्रश्नों से किन्हीं दो के उत्तर लिखें। (2x4=8)
  1. माली जैसे गरीबों के बच्चे भूख या बीमारी से मर जाते हैं।मैनेजर जैसे लगेगा अपने कुत्तों को संभालने के लिए हज़ारों रुपये खर्च करते हैं।हमारे समाज में इस प्रकार की असमता है।इस पर एक लेख लिखें।
  2. किसान बाज़ार से चीज़ें खरीदकर घर पहूँचा।उसने देखा बोरे में पाँच किलो चीज़ ज्यादा है।दूकानदार से उन्हें मालूम हुआ कि मुफ़्त में जो ठगी दिया है वह उपहार है।इस अनुभव को किसान डायरी में लिखता है। वह डायरी तैयार करें।
  3. नीचे दिये जीवनवृत्त के आधार पर डाँ.शाँता की जीवनी तैयार करें।
    * जन्म : 11 मार्च 1927
    * जन्मस्थान : मैलापूर , चेन्नै।
    * चाचा : डाँ.चंद्रशेखरन
    * दादा : सी.वी. रामन
    * शिक्षा : मद्रास मेडिकल काँलेज।
    * एम.डी. : 1954
    * अनुशासन की भावना : मुख्य अध्यापिका से ।
    * सेवा भाव : भ्रष्टाचार से खिलाफ़।
    तीन वर्ष बिना वेतन काम किया।
    * पुरस्कार : मैगसेसे, पद्मश्री ।

खंड -
  1. उत्सव के अवसर पर आपके गाँव के मैदान में चोरी हुई । इस संदर्भ में चोरों से सतर्क रहने की चेतावनी देनेवाली उद् घोषणा तैयार करें। 2
  2. पेड़ प्रकृति का वरदान है। लेकिन आज के काटे जा रहे हैं।प्रकृति को बचाने के लिए पेड़ लगाना
    ज़रूरी है। यह संदेश देनेवाला एक पोस्टर तैयार करें। 2
    सूचना - कविता पढ़ें, नीचे लिखे प्रश्नों का उत्तर लिखें।
    बार-बार आती है मुझको
    मधुर याद बचपन तेरी
    गया, ले गया तू जीवन की
    सबसे मस्त खुशी मेरी
    चिंता रहित खेलना-खाना
    वह फ़िरना निर्भय स्वच्छंद,
    कैसे भूला जा सकता है,
    बचपन का अनुदित आनंद ।
    (सुभद्रा कुमारी चौहान )
    ( फिरना-घूमना , स्वच्छंद- इच्छानुसार)
  3. कविता में जीवन की किस अवस्था का चित्रण है ?
    ( किशोर , बचपन , यौवन, बुढ़ापा )
  4. बचपन की विशेषताएँ क्या-क्या है ?
  5. कविता का भाव लिखें।

खंड –-
  1. खंड का संशोधन करें। 2
    सितंबर 15 से ओणम का छुट्टी शुरू हुआ ।बच्चे गेंद लेकर मैतान की ओर भागा
  2. वाक्यों को मिलाकर एक वाक्य में लिखें। 2
    * राजु छात्र है।
    * वह पाँचवें दर्जे में पढ़ता है।
    * वह होशियार है।
    * राजु को छात्रवृत्ति मिली।
  3. दो उचित योजक चुनकर उद् घोषणा के वाक्यों को मिलाएँ । 2
    ( और , इसलिए , यदि )
    शहर में कूड़े फेंकनेवालो !
    शहर में / प्लास्टिक फेंकनेवालो ! सावधान ! नये नियम के अनुसार छ: महीने तक की कैद है।/
    सड़क पर कुछ मत फेंको ।
  4. उचित स्थान पर विशेषण और क्रिया विशेषण शब्द जोड़कर खंड का पुनर्लेखन करें। 2
    ( खुश , नया , धीरे-धीरे )
    उन्होंने एक / घर बनवाया । इस में वे / रहने लगे ।

* * * *

2012 മാർച്ച് 15, വ്യാഴാഴ്‌ച

ചോദ്യപേപ്പര്‍ വിശകലനം


SSLC- ENGLISH
QUESTION PAPER ANALISATION 
                         Father Thomson ( H.S.A . English)  
                            St. Theresa's H.S. Manappuram , Cherthala
I feel the English question paper has not disappointed the students.
All the questions except these from the reading comprehension section are very much as expected . The question paper has done justice to the discourse level teaching- learning methdology followed in the curriculam.
Discourses like speech,narration ,diary,profile ,letter,notice and conversation are very familelear to the learners and I'am sure they have prepared them delightfully.
The comprehention level question are of rather high level and even the average learners might have struggled a bit . I am afraid, they have put the students in confusion.But later on, I am sure , the students have got along with it. Questions to test vocabulary and language elements are easy and much as expected.
On the whole, the first question paper under the revised syllabus in student - friendly, I guss.