2012, മാർച്ച് 16, വെള്ളിയാഴ്‌ച

ചോദ്യപേപ്പര്‍ വിശകലനം (ഹിന്ദി )


-ASOK KUMAR N.A ,GHSS,Perumpalam,cherthala
 ആശങ്കയോടെ ഹിന്ദി
സ്വയം അറിവ് നിര്‍മ്മിക്കുകയും അവയെ വിലയിരുത്തികൊണ്ട് മുന്നേറുകയും ചെയ്യുന്ന രീതി കുട്ടികള്‍ മുന്‍ ക്ളാസ്സുകളില്‍ പരിചയപ്പെട്ടതാണ്.അതിന്റെ തുടര്‍ച്ചയാവേണ്ടതിനു പകരം അബദ്ധപഞ്ചാംഗമായി മാറി-പുതിയ പത്താം ക്ളാസ്സിലെ ഹിന്ദി പരീക്ഷ.വായനയിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിയുന്ന ആശയങ്ങളും ക്ളാസ്സ് റൂം പ്രവര്‍ത്തനാനുഭവങ്ങളും സമ്മേളിച്ചു കൊണ്ടായിരുന്നില്ല ഹിന്ദി പരീക്ഷയുടെ ചോദ്യഘടന.യൂണിററുകളെ സമഗ്രമായി കാണുന്ന രീതിയിലുളള ചോദ്യങ്ങളല്ല മിക്കവാറും ചോദിച്ചിരിക്കുന്നത്. പുതിയ ഹിന്ദി പാഠപുസ്തകത്തെ ആസ്പദമാക്കി വന്ന ചോദ്യപേപ്പര്‍ കുട്ടികളോട് നീതി പുലര്‍ത്തി എന്നു പറയാനാവില്ല. ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ എളുപ്പമായിരുന്നു.മൂന്നാമത്തെ ചോദ്യം പാരിഭാഷിക് ശബ്ദാവലിയില്‍ നിന്ന് ചോദിച്ചതും എളുപ്പമായി.തുളസീദാസുമായി ബന്ധപ്പെട്ട ചോദ്യം ആലോചിച്ച് ഉത്തരമെഴുതാന്‍ തക്കവണ്ണമാണ് വന്നത്.അഞ്ചാമത്തെ ചോദ്യം അബദ്ധപഞ്ചാംഗമായി.
पूरा घंटा बीत जाने पर देवदास को लगा कि एक आँधी उभरी और थम गई ।" ഡോക്ടര്‍ കുമാറിന്റെ എത് പ്രസംഗമാണെന്ന് പറയാന്‍ ചോദ്യകര്‍ത്താവ് പുനത്തില്‍ കുഞ്ഞബ്ദുളളയുടെ "മരുന്ന് " എന്ന നോവല്‍വായിച്ചില്ലെന്നു ബോധ്യമാകും.ചികിത്സകരില്‍ അത് ചെലുത്തുന്ന മൂല്യം നൈതികതയാണെന്ന് ഉത്തരം.
സകുബായി എന്ന കഥാപാത്രത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുളള ആറാമത്തെ ചോദ്യം പാഠപുസ്തകം വായിക്കുച്ചവര്‍ക്ക് എഴുതാം.
ഏഴ് ,ഏട്ട് ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാല്‍ മതി.ഗജാധര്‍ബാബുവും ഭാര്യയും തമ്മിലുളള സംഭാഷണം തയ്യാറാക്കുന്ന ചോദ്യം സാധാരണക്കാരായ കുട്ടികള്‍ ഏററുപിടിക്കുമെങ്കിലും ജ്ഞാനേന്ദ്രപതിയുടെ പരിസ്ഥിതികവിതയായ " നദി ഔര്‍ സാബുന്‍ "
മനസ്സില്‍ പതിഞ്ഞവര്‍ വാര്‍ത്ത തയ്യാറാക്കും.
ഒന്‍പതു മുതല്‍ പതിനൊന്ന് വരെയുളള ചോദ്യങ്ങള്‍ നാലു മാര്‍ക്കായിരുന്നു.ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. "ആദ്മി കാ ബച്ചാ "എന്ന കഥയില്‍ നിന്നും ചോദിച്ച ഒന്‍പതാമത്തെ ചോദ്യം ശരിക്കും കുഴക്കുന്നതാണ്.വിശന്നു വലഞ്ഞ കുട്ടികള്‍ ഒരു വശത്ത് , വലിയ തുകകള്‍ മുടക്കി സംരക്ഷിക്കുന്ന നായ്ക്കള്‍ മറുവശത്ത് - സമൂഹത്തിന്റെ ഈ അസമത്വത്തിനെതിരെ ലേഖനം തയ്യാറാക്കാനാണ് ചോദ്യം.ഡയറി എഴുതാനുളള പത്താം ചോദ്യം കാഴ്ചയില്‍ എളുപ്പമാണെങ്കിലും വിഷയം അല്പം പ്രയാസമാണ്. मुफ्त में जो ठगी दिया है वह उपहार है।-എന്ന അനുഭവത്തെ ഡയറിയാക്കാന്‍ കുട്ടികള്‍ പ്രയാസപ്പെട്ടിട്ടുണ്ടാകാം.
ചോദ്യക്കടലാസ്സിലെ തെറ്റുകള്‍ കടന്നു വന്ന ചോദ്യങ്ങളില്‍ ഒന്നാണ് പതിനൊന്നാമത്തേത്.ഡോക്ടര്‍ ശാന്തയുടെ ദാദയും ചാച്ചയും മാറിപ്പോയി ചോദ്യകര്‍ത്താവിന്.ഡോക്ടര്‍ ശാന്തയുടെ മുത്തച്ഛനാണ് സി.വി.രാമന്‍.അമ്മാവന്‍ ഡോക്ടര്‍ ചന്ദ്രശേഖറും.പക്ഷെ ഈ തെററ് ആരും ശ്രദ്ധിച്ചു കാണില്ല.തന്നിരിക്കുന്ന സുചകങ്ങള്‍ വച്ച് കുട്ടികള്‍ അയത്നലളിതമായി ജീവനി തയ്യാറാക്കും .
രണ്ടാംഭാഗത്തെ പന്ത്രണ്ട്,പതിമുന്ന് ചോദ്യങ്ങള്‍ അനൗണ്‍സ്മെന്റും പോസ്റററും വളരെ എളുപ്പമായിരുന്നു.പന്ത്രണ്ടാമത്തെ ചോദ്യത്തിന്റെ അനൗണ്‍സ്മെന്റ് കളളനുളള മുന്നറിയിപ്പാണോ എന്ന
ഒരു സംശയം വന്നേക്കാം .എന്നാലും അനൗണ്‍സ്മെന്റും പോസ്റററും തയ്യാറാക്കുന്നതില്‍ കുട്ടികള്‍ ഉത്തരമെഴുതി.പതിനാല്,പതിനഞ്ച് ,പതിനാറ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ കൊടുത്ത കവിതാഭാഗംഅത്ര പോരായിരുന്ന. സമകാലീന കവിതയില്‍ നിന്ന് ഏതെങ്കിലും അപഠിത കവിത ചോദിക്കുന്നതിനു പകരം പരിചിതമായ സുഭദ്രാകുമാരി ചൗഹാന്റെ मेरा नया बचपन എന്ന കവിതയാണ് കൊടുത്തത്. പാര്‍ട്ട് മൂന്നിലെ വ്യാകരണ ചോദ്യങ്ങള്‍ എളുപ്പമായിരുന്നാലും സംശയം ജനിപ്പിക്കുന്നവയായിരുന്നു.പതിനേഴാം ചോദ്യം തെററുതിരുത്താനായിരുന്നു.പതിനെട്ടാമത്തെ ചോദ്യം എളുപ്പമായിരുന്നാലും ശ്രദ്ധിച്ച് ഉത്തരമെഴുതിയില്ലെങ്കില്‍ തെററും. पाचवें दर्जे में पढ़ता होशियार छात्र राजु को छात्रवृत्ति मिली। എന്നോ पाचवें दर्जे में पढ़नेवाला होशियार छात्र राजु को छात्रवृत्ति मिली।എന്നോ എഴുതാം.
ചോദ്യശൈലി കൊണ്ട് കുട്ടികളെ ‌എങ്ങിനെ ബുദ്ധിമുട്ടിക്കാം എന്നതിന്റെ നല്ലോരു തെളിവാണ് ഉചിതമായ യോജകം ചേര്‍ക്കാനുളള പത്തൊന്‍പതാമത്തെ ചോദ്യം. शहर में कूड़े फेंकनेवालों എന്ന ആദ്യവാക്യത്തിന്റെ
കൂടെത്തന്നെ ചേര്‍ത്ത് ബാക്കി വാക്യങ്ങള്‍ കൊടുത്തിരുന്നുവെങ്കില്‍ और प्लास्टिक फेंकनेवालो എന്ന ഉത്തരത്തിലേയ്ക്ക് കുട്ടികള്‍ എത്തിയേനേ.അവസാനഭാഗത്തെ इसलिए ചേര്‍ക്കാന്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല.ഉചിതമായ സ്ഥലത്ത് വിശേഷണവും ക്രിയാ വിശേഷണവും ചേര്‍ക്കേണ്ട ഇരുപതാമത്തെ ചോദ്യം എല്ലാവര്‍ക്കും എളുപ്പമായി. A+ കുറവാകും. പുതിയ ചോദ്യശൈലിയുമായി എത്തിയ ഹിന്ദി പരീക്ഷ പൊതുവെ തൃപ്തികരമാണെന്നു പറയാനാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ