2012, മാർച്ച് 17, ശനിയാഴ്‌ച


ഹിന്ദി പരീക്ഷ കുട്ടികളെ വല്ലാതെ കുഴക്കിയില്ല. ചോദ്യപേപ്പര്‍ മോഡല്‍ പരീക്ഷയുടെ ആവര്‍ത്തനം തന്നെയായിരുന്നു. മിക്ക ചോദ്യങ്ങളും പാഠഭാഗങ്ങളുമായി ബന്ധമുള്ളവ തന്നെയായിരുന്നു.

ചോദ്യം 1. കുട്ടികള്‍ പരിശീലിച്ച രീതിയില്‍ തന്നെയായിരുന്നു. മോഡല്‍ പരീക്ഷയേക്കാള്‍ നിലവാരം പുലര്‍ത്തുകയും ചെയ്തു.
ചോദ്യം 2. നല്ല നിലവാരമുള്ള ചോദ്യം. ക്ലാസ്സില്‍ ഇത്തരം ചര്‍ച്ചകള്‍ വരാതിരിക്കാനിടയില്ല.
ചോദ്യം 3. എല്ലാ കുട്ടികള്‍ക്കും മാര്‍ക്ക് ഉറപ്പ്.
ചോദ്യം 4,5,6. ഭാഷയുള്ളവര്‍ക്ക് എഴുതാനാകും. എന്നാലും 2 സ്കോറിനെഴുതാന്‍ മാത്രം നിപുണരാണോ എന്നറിയില്ല.
ചോദ്യം 7,8 സംഭാഷണമായാലും പത്രവാര്‍ത്തയായാലും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാനിടയില്ല.
ചോദ്യം 9. വിശപ്പിനെക്കുറിച്ച് പല ചര്‍ച്ചകളും ക്ലാസ്സില്‍ നടന്നിട്ടുണ്ട്.  കാശുകാരന്റെ വീട്ടിലെ പട്ടിയായെങ്കിലും ജനിച്ചാല്‍ മതിയായിരുന്നു എന്നു പോലും ചിന്തിച്ചു പോകാനിടയുള്ള പല ഡോക്യുമെന്ററികളും കാണിച്ചിട്ടുമുണ്ട്.
ചോദ്യം 10. ഉപന്യാസത്തിന് പറ്റിയ വിഷയമായിരുന്നു. ഡയറി എഴുതേണ്ടി വന്നു.
ചോദ്യം 11. പാഠപുസ്തകം അതേ പോലെ പകര്‍ത്താമല്ലോ.
ചോദ്യം 12.  പാഠപുസ്തക ചോദ്യങ്ങളില്‍ നിന്ന് ഏറെ അകലെ നില്‍ക്കുന്ന ചോദ്യം. കുട്ടികള്‍ക്ക് സന്ദര്‍ഭം മനസ്സിലാക്കിയെടുക്കാന്‍ സമയമെടുക്കും, ചിലപ്പോള്‍ തെറ്റിക്കുകയും ചെയ്യാം.
ചോദ്യം 13. ചെറിയക്ലാസ്സ് മുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം.
ചോദ്യം 14, 15, സാധാരണ കുട്ടികളും എഴുതും.
 ചോദ്യം 16. വിഷമിപ്പിക്കില്ല എങ്കിലും...
ചോദ്യം 17. मैतान പ്രശ്നമാക്കിയെന്നു തോന്നുന്നു. വ്യാകരണപിശക് അന്വേഷിച്ച് 4 തെറ്റ് കണ്ടത്തിത്തിരുത്തിയപ്പോള്‍( की,हुई,मैतानों, भागे)  അതാ കിടക്കുന്നു അക്ഷരത്തെറ്റും. मैतान എങ്കില്‍ പിന്നെ  मैदान ഇങ്ങനെയായാലും മതിയല്ലോ എന്ന് തീരുമാനിച്ചത്രേ..  मैदान എന്ന് ചോദ്യം 12ലുണ്ട്.
ചോദ്യം 18. पाँचवें दर्जे में पढ़ता होशियार छात्र राजु को छात्रवृत्ति मिली। സമയം ഒരുപാട് വേണം.
ചോദ്യം 19 ചോദിച്ചത് തെറ്റാണ്. "/" ഈ സാധനം അടുത്ത കാലത്ത് കാണാന്‍ തുടങ്ങിയതാണ്.
शहर में कूड़े और प्लास्टिक फेंकनेवालो!  सावधान! नये नियम के अनुसार छ: महीने तक की कैद है इसलिए सड़क पर कुछ मत फेंको।  "/" ഈ സാധനം ഉള്ളിടത്ത് യോജക് ചേര്‍ത്ത് മാര്‍ക്ക് വാങ്ങാന്‍ ആര്‍ക്കാണു കഴിയുക!
ചോദ്യം 20. ആശയം ഗ്രഹിക്കുവാന്‍ മാത്രം വാക്യമില്ല. ഉത്തരം തെറ്റാനിടയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ