2012 ജൂലൈ 9, തിങ്കളാഴ്‌ച



സെന്‍സസ് ഡ്യൂട്ടി: ആര്‍ജിതാവധി ആശങ്കയില്‍

2010 മധ്യവേനലവധിയില്‍ അധ്യാപകര്‍ചെയ്ത സെന്‍സസ് ഡ്യൂട്ടിക്ക് ആനുപാതികമായി ആര്‍ജിതാവധി അനുവദിക്കാന്‍ ഉത്തരവുണ്ടായിട്ടും അധ്യാപര്‍ക്ക് ആ അവധി നഷ്ടമാകുന്നു. സെന്‍സസ് ജോലിചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ ആര്‍ജിതാവധിക്ക് അര്‍ഹതയുണ്ട്. അതുപ്രകാരം 24 ദിവസത്തെ സറണ്ടര്‍ ആനുകൂല്യം അവര്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 16 പ്രവൃത്തിദിനങ്ങളില്‍ മാത്രം ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും അതുകൊണ്ട് ആനുപാതികമായി എട്ടു ദിവസത്തെ ആര്‍ജിതാവധിക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്നും അറിയിച്ച് ജില്ലയിലെ പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് ലഭിച്ചു24 ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ എട്ട്ദിവസമാക്കി കുറച്ചുകൊണ്ട് 2010 ഡിസംബര്‍ 12ന് ഉത്തരവിറങ്ങിയിരുന്നു. ആ കോലാഹലം കെട്ടടങ്ങിയത് ഇങ്ങനെയായിരുന്നു.
2012 ഏപ്രിലില്‍ സ്‌കൂള്‍ അധ്യാപകര്‍ ഏര്‍പ്പെട്ട സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ ലീവ് സറണ്ടര്‍ ലഭ്യമാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ അധ്യാപകര്‍

2012 ജൂലൈ 6, വെള്ളിയാഴ്‌ച


इकाई परीक्षा जुलाई 2012
कक्षा दसवीं अंक 12.5
सूचनाः दिया गया अंश पढ़कर रेखांकित शब्दों का लिंग बदलकर अंश का 
        पुनर्लेखन करें।
1. कक्षा में छात्र बैठे थे। वे हिंदी पढ़ रहे थे। तभी वहाँ अध्यापिका जी आईं। 
    तब सभी छात्र खड़े हो गये।                                                    2
उत्तरः कक्षा में ...

सूचनाः खंड़ पढ़कर 4-4 विशेषण और विशेष्य शब्दों की सूची बनाएँ।
2. मेरा छोटा बच्चा गरम दूध पी रहा था। बच्चा लकड़ी की कुर्सी पर बैठा था। 
    बाहर भारी वर्षा हो रही थी।                                                  2.
विशेषण
विशेष्य





3. 'स्वार्थी कारखानों का तेज़ाबी पेशाब झेलते बैंगनी हो गई तुम्हारी 
    शुभ्र त्वचा'। यहाँ कवि क्या व्यक्त करना चाहते हैं?                         2.



4. 'गौरा को देखते ही मेरा पालने के संबंध में दुविधा निश्चय में बदल गई।
     लेखिका की दुविधा कैसे निश्चय में बदल गई?                           2.







  1. 'गौरा महादेवी जी के घर आकर अन्य पशु-पक्षियों के साथ हिल- 
    मिलकर रहने लगी।' इस प्रसंग में बहन श्यामा के नाम महादेवी जी का 
    पत्र तैयार करें।                                                          4.5 
सरकारी हायर सेकंडरी स्कूल, कडन्नप्पल्लि
इकाई परीक्षा जुलाई 2012 कक्षा नवीं अंक 10
1. रिक्त स्थान भरें:                                                                   1
    पाँव तले दबी गर्दन ….................. उपन्यास का अंश है। 
   (प्रेमाश्रम, गोदान, सेवासदन)

2. दिए गए शब्दों में से 2-2 व्यक्तिवाचक, जातिवाचक और भाववाचक संज्ञा 
    शब्द चुनकर लिखें। (रमेश, बचपन, लड़का, पिलात्तरा, शहर, विशालता)      2
व्यक्तिवाचक
जातिवाचक
भाववाचक









3. दिया गया अंश पढ़कर विशेषण और विशेष्य शब्दों को चुनकर लिखें। 2
     जंगल में बड़े-बड़े पेड़ होते हैं। पेड़ों पर सुंदर फूल और मीठे फल भी होते हैं। 
    पेड़ों के पत्ते हरे होते हैं।
विशेषण
विशेष्य








4. 'जिस गृहस्थी में पेट की रोटियाँ भी न मिलें, उसके लिए इतनी खुशामद क्यों'
     यह किसका कथन है? (होरीराम, धनिया, किसान)                            1

5. होरीराम मालिक से मिलने जा रहा है। धनिया और होरीराम के बीच का 
    संभावित वार्तालाप लिखें।                                                        4

.......................................................................................................................................
'नदी और साबुन' पर आस्वादन टिप्पणी
        नदी और साबुन समकालीन हिंदी कविता के प्रमुख
हस्ताक्षर ज्ञानेन्द्रपति की एक प्रसिद्ध कविता है। इस कविता
के द्वारा कवि सामाजिक समस्याओं के प्रति अपनी सतर्कता
और प्रतिबद्धता व्यक्त करते हैं।
      'नदी और साबुन' की सहायता से कवि हमारा ध्यान
प्रकृति के प्रदूषण और प्राकृतिक संसाधनों के अनियंत्रित
दोहन की ओर आकर्षित करते हैं। नदी को दुबली और
मैली-कुचैली देखकर कवि चिंतित होते हैं। क्योंकि यह
नदीं ऐसी नहीं थी। बहता पानी प्रायः निर्मल होता है।
लेकिन यहाँ नदी का रंग बैंगनी हो गया है। कल-कल करके
बहती हुई सभी की सेवा करनेवाली नदी को ऐसी हालत में
किसने डाला है? विभिन्न पशु-पक्षी नदी के पानी का
इस्तेमाल करते हैं। लेकिन उनसे नदी का जल कम या
प्रदूषित नहीं होता। लेकिन सिर्फ मानव के अनियंत्रित
हस्तक्षेप से इतनी शोषित और प्रदूषित हो गई है।
मानव ने अपनी सुख-सुविधाएँ बढ़ाने के लिए जो कारखाने
बनाए गए हैं उनका तेज़ाबी पेशाब याने विषैला जल नदी
को अत्यधिक प्रदूषित करता है।
        भारत की ज्यादातर नदियों का उद्भव हिमालय से
होता है। कवि हिमालय को एक प्रहरी या संरक्षक के रूप में
मानते हैं। इतने ताकतवर प्रहरी के होते हुए भी नदी एक
छोटी सी साबुन की टिकिया के सामने हार मानती है।
साबुन की टिकिया औद्योगिक पूँजीवाद की बिटिया है।
साबुन का इस्तेमाल पानी के जीवनपोषक गुणों का अंत
करता है। पशु-पक्षी नदी का इस्तेमाल कभी भी नकारात्मक
ढंग से नहीं करते। लेकिन मानव अपनी स्वार्थ पूर्ति के लिए
नदी का सत्यानाश करता है। कवि ने नदी को सबकुछ
चुपचाप सहनेवाली एक शोषित के रूप में प्रस्तुत किया है।
भविष्य के बारे में न सोचकर प्रकृति पर जो हमले हो
रहे हैं, अत्यधिक हानिकारक हैं। मानव के अनियंत्रित हस्तक्षेप
से विश्व भर में नदियों की हालत बिगड़ती जा रही है।
जल और प्रकृति के प्रदूषण और अनियंत्रित दोहन पर चर्चा
करनेवाली यह कविता बिलकुल प्रासंगिक है।

2012 ജൂൺ 4, തിങ്കളാഴ്‌ച



ജൂണ്‍ 5
ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ബോധവല്‍ക്കരണത്തിനു വേണ്ടി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകവ്യാപകമായി ജൂണ്‍ 5 പരിസ്ഥിതിദിനമായിആചരിക്കുകയാണ്.പാരിസ്ഥിതികവിഷയങ്ങള്‍ ലോകത്തിലെ മുഴുവന്‍ ഭരണാധികാരികളുടേയും ശ്രദ്ധയില്‍ കൊണ്ടുവരിക ഈ ദിനത്തിന്റെ ഉദ്ദേശ്യമാണ്.
നമ്മുടെ അറിവില്‍ ജീവനുളള ഒരേ ഒരു ഹരിതഗൃഹം ഈ ഭൂമി
മാത്രമാണ്.ജീവനുണ്ടായതു മുതല്‍ അന്തരീക്ഷത്തില്‍ co2 ഉണ്ടായിരുന്നു. കാര്‍ബണ്‍ഡയോക്സൈഡേ ഇല്ലായിരുന്നുവെങ്കില്‍
ചൊവ്വയെപ്പോലെ ഭൂമി തണുത്തുറയുമായിരുന്നു.ആ അവസ്ഥയില്‍
ജീവന്‍ നിലനില്‍ക്കില്ല. അപ്പോള്‍ കുറച്ച് co2 വേണം.എത്രമാത്രമെന്നതാണ് പ്രശ്നം? ശുക്രന്റെ അന്തരീക്ഷത്തില്‍ 97% കാര്‍ബണ്‍ഡയോക്സൈഡാണ്.അതിനാല്‍ ഭൂമിയുടെ അന്തരീക്ഷത്തിനേക്കാള്‍ 100 മടങ്ങ് ഇന്‍ഫ്രാറെഡ് വികിരണതാപം സ്വീകരിക്കാന്‍ ശുക്രന് കഴിയുന്നു.അവിടുത്തെ താപനില 400 °C ല്‍ എത്തിയിരിക്കുന്നത് ഇതുകൊണ്ടാണ്.
ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏതാണ്ട് മുഴുവനായി നൈട്രജനും
ഓക്സിജനുമാണുളളത്.കാര്‍ബണ്‍ഡയോക്സൈഡ് 0.035 എന്നതില്‍
നിന്ന് 0.055 0.06 ഓ ആകുന്നതാണ് പ്രശ്നം.ഗണിതശാസ്ത്രപ്രകാരം ഇത് വളരെ കുറവാണ്.പക്ഷെ ജീവനെ സംബന്ധിച്ചുളള എല്ലാ മാറിമറയലുകള്‍ക്കും ഈ വര്‍ദ്ധന
മാത്രം മതി.ഈ വര്‍ദ്ധനവ് കൊണ്ടുമാത്രം ഹിമപാളികള്‍ ഉരുകും.
ചിലയിടങ്ങളില്‍ വെളളപ്പൊക്കമുണ്ടാകും.മററിടങ്ങളില്‍ വരള്‍ച്ചയുണ്ടാകും, കൃഷിനാശമുണ്ടാകും.രൂക്ഷമായ ഭക്ഷ്യക്ഷാമവും ഉണ്ടാകും.കടല്‍ നിരപ്പ് ഉയരും.താഴ്ന്ന സ്ഥലങ്ങള്‍ വെളളത്തിനടിയിലാകും.കാലം തെററി മഞ്ഞും മഴയും ഉണ്ടാകും.
കൊടുങ്കാററുകളുടെ എണ്ണവും വേഗതയും വര്‍ദ്ധിക്കും.ഇതൊക്കെക്കൊണ്ടുണ്ടാകുന്ന പട്ടിണി,രോഗം,അഭയാര്‍ത്ഥിപ്രശ്നം എന്നിവ രൂക്ഷമാകും.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ,കല്‍ക്കരി എന്നിവയുടെ കത്തിക്കല്‍ ,വനനശീകരണം ,കാട്ടുതീ,ചാണകവരളിയുടെ കത്തിക്കല്‍,ജൈവവസ്തുക്കള്‍ ഉപയോഗിച്ചുളള ഭൂമി നികത്തല്‍
എന്നിവ കാബണ്‍ഡയോക്സൈഡ് ,മീഥേന്‍ തുടങ്ങിയ കാര്‍ബണ്‍
യൗഗികങ്ങള്‍ അന്തരീക്ഷത്തിലേയ്ക്ക് തളളുന്നു.ഇതിനു പുറമെയാണ് ക്ളോറിന്‍ ,നൈട്രസ്ഓക്സയിഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തളളല്‍.
ശുദ്ധമായ ,വസന്തത്തിലേതു പോലെ സുഗന്ധമുളള ,പക്ഷികള്‍ പാടികൊണ്ടിരിക്കുന്ന അന്തരീക്ഷം നമുക്ക് ചുററും ഇന്നില്ല.ഭൂമിയുടെ അന്തരീക്ഷം ഗണ്യമായി നാം മാററിയിരിക്കുന്നു
അതിന് നമ്മുടെ ജീവിതശീലങ്ങളും കാരണമാകുന്നുണ്ട്.അവ തിരിച്ചറിഞ്ഞ് മാററിയേ ഒക്കു.അതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പ്രതിജ്ഞയും.


പുളളിയുടുപ്പിട്ട 
കുഞ്ഞാററപ്പൈങ്കിളികള്‍ക്കും
 കുട്ടികള്‍ക്കും
പിന്നെ
ടീച്ചേഴ്സിനും
സമൃദ്ധിയായ പുതുവിദ്യാലയ വര്‍ഷം ആശംസിക്കുന്നു..........

2012 മേയ് 27, ഞായറാഴ്‌ച

ICT (Std 10) MODEL QUESTIONS


മാതൃകാചോദ്യങ്ങള്‍
Chapter One മിഴിവാര്‍ന്ന ചിത്രലോകം
Type One : Objective Questions and Answers
  1. താഴെ കൊടുത്തിരിക്കുന്നവയില്‍ ഗ്രാഫിക്സ് സോഫ്റ്റ് വെയര്‍ അല്ലാത്തത് ഏത്
      a) Dia b) Open office draw c) Inkscape d) Gperiodic
  1. svg എന്നതിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നതില്‍ ഏതാണ് ?
      a) Sensible Vector Graphics b) Scalable Vector Graphics
      c) Scalable Virtual Graphics d) ഇതിലൊന്നുമല്ല
  1. ഇങ്ക് സ്കേപ്പില്‍ വരക്കുന്ന ചിത്രത്തിന്റെ അരികുകള്‍ കാണിക്കുന്ന വര അല്ലെങ്കില്‍ വക്രം എന്തുപേരിലാണ് അറിയപ്പെടുന്നത്
      a) stroke b) fill c) edge d) outline
  1. Inkscape ല്‍ ഒരു ക്യാന്‍വാസില്‍ തന്നെ വരക്കുന്ന പല ഓബ്ജറ്റുകളെ ഒന്നിച്ചുചേര്‍ത്ത് ഒറ്റ ഓബ്ജറ്റാക്കിമാറ്റുന്ന പ്രവര്‍ത്തനമാണ്
      a) ക്ലോണിങ്ങ് b) യൂണിയന്‍ c) ഷെയറിങ്ങ് d) ഡൂപ്പിളിക്കേറ്റ്
  1. Inkscape ല്‍ വരച്ച ഒരു ചിത്രത്തിന്റെ അരികുകള്‍ നേര്‍വരകളായിരുന്നു. ഈ വരകള്‍ വളക്കുന്നതിന് ഏത് ടൂളാണ് ഉപയോഗിക്കാവുന്നത്
    a) പെന്‍സില്‍ ടൂള്‍ b) ക്രിയേറ്റ് റെക്ടാങ്കിള്‍ c) സെലക്ട് ട്രാന്‍സ് ഫോം ടൂള്‍
    d) എഡിറ്റ് പാത്ത് ബൈ നോഡ് ടൂള്‍
  2. താഴെ തന്നിട്ടുള്ള നാല് Inkscape ടൂളുകളില്‍ ഒരെണ്ണം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണ് . ഏതാണ് ഈ ടൂള്‍ ?
    a) b) c) d)
  1. Inkscape സോഫ് റ്റ് വെയര്‍ ഉപയോഗിച്ച് ധാരാളം ഇതളുകളുള്ള ഒരു പൂവിന്റെ ചിത്രം വരക്കുകയായിരുന്നു അനു. ഇതളുകള്‍ക്കെല്ലാം ഒരേ ആകൃതിയും നിറവും വലുപ്പവുമാണ് . ഒരു ഇതളിന്റെ ധാരാളം തനിപ്പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്നതില്‍ ഏത് സങ്കേതമാണ് ഉചിതമായിട്ടുള്ളത്
    a) copy – paste b)clone c) rotate d) tranform
  2. Inkscape സോഫ്റ്റ് വെയറില്‍ parent എന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ഥം എന്ത് ?
    a) ഓബ്ജറ്റിന്റെ പകര്‍പ്പ് b) സോഫ്റ്റ്വെയറിലെ ഒരു മെനു c) ഒരു ടൂളിന്റെ പേര്
    d)പകര്‍പ്പെടുക്കുന്നതിനുള്ള അടിസ്ഥാന ഓബ്ജറ്റ്
  3. Inkscape ല്‍ union എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയാല്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വസ്തുത എന്ത്?
    a) ചേര്‍ത്തുവെച്ച ഓബ്ജറ്റുകളെ പെട്ടന്ന് വേര്‍തിരിക്കാന്‍ പറ്റും
    b) ഓബ്ജറ്റുകളെല്ലാം ചെറുതാകും
    c) ഓബ്ജറ്റുകള്‍ക്ക് നിറവ്യത്യാസം ഉണ്ടാകും
    d) സെലക്റ്റ് ചെയ്ത ഓബ്ജറ്റുകള്‍ ചേര്‍ന്ന് ഒറ്റ ഒബ്ജക്റ്റായിത്തീരും
  4. Inkscape ല്‍ ഒരു ഓബ്ജറ്റിനെ കോപ്പിചെയ്ത് ആവശ്യമായ ഭാഗത്ത് പേസ്റ്റ് ചെയ്യുന്നതിനു സമാനമായ മാര്‍ഗ്ഗം ?
    a) select original b) union c) put on path d) duplicate
  5. അമ്മു Inkscape ല്‍ ഒരു ചിത്രം വരക്കുകയായിരുന്നു. പല ആകൃതിയുള്ള ഓബ്ജറ്റുകളുടെ ഒരു സമ്മേളനമായിരുന്നു ചിത്രം . ഒരു ഓബ്ജറ്റില്‍ തന്നെ ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ കലര്‍ത്തുന്നതിന് അവള്‍ക്ക് ഏതു ടൂളാണ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്
    a) fill color tool b) transform tool c) gradient tool d) rectangle tool
  6. ജിമ്പ് , ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ് വെയറുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ശരിയായ പ്രസ്താവന ഏത്
    a) രണ്ടും വെക്ടര്‍ ചിത്രങ്ങള്‍ നല്‍കുന്നു. b) രണ്ടും റാസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുന്നു
    c) ജിമ്പ് വെക്ടര്‍ ചിത്രവും ഇങ്ക് സ്കേപ്പ് റാസ്റ്റര്‍ ചിത്രവും നല്‍കുന്നു
    d) ജിമ്പ് റാസ്റ്റര്‍ ചിത്രവും ഇങ്ക് സ്കേപ്പ് വെക്ടര്‍ ചിത്രവും നല്‍കുന്നു
  7. ഇങ്ക് സ്ക്കേപ്പില്‍ ഓവല്‍ ആകൃതിയില്‍ വരച്ച ഒരു ഓബ്ജറ്റിന്റെ പാതയുടെ ആകൃതിയില്‍ ടെക്റ്റ് (അക്ഷരങ്ങള്‍) ക്രമീകരിക്കാന്‍ ഏത് സങ്കേതം ഉപയോഗിക്കാം ?
    a) edit ---copy b) put on path c) rotate d) duplicate
  8. അനു ഒരു ഗ്രാഫിക്സ് സോഫ്റ്റ് വെയറില്‍ വരച്ച ചിത്രം വലുതാക്കിയപ്പോള്‍ വ്യക്തത കുറയുന്നതായി കണ്ടു. താഴെ കൊടുത്തിരിക്കുന്നതില്‍ ഏതിലായിരിക്കാം അമ്മു ചിത്രം വരച്ചത് ?
    a) Gimp b) Dia c) open office draw d) Inkscape
  9. അപ്പു Inkscape ല്‍ വരച്ച പുഷ്പത്തിന്റെ ഒരു ക്ലോണ്‍ നിര്‍മ്മിച്ചതിനുശേഷം ആദ്യം വരച്ച പൂ വിന്റെ നിറം മാറ്റിയപ്പോള്‍ ചിത്രത്തിന്റെ ക്ലോണിലും അതേ നിറം തന്നെ വരുന്നതായി കണ്ടു. ഈ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഏതാണ്?
    a) പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ല b) സേവ് ചെയ്യുക c) pdf രൂപത്തിലാക്കുക d) Unlink clone ചെയ്യുക
    Type Two : very short questions and Answers
    ശരിയായ രണ്ട് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുക
  10. ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ ഗ്രാഫികസ് സോഫ്റ്റ് വെയറുകളില്‍ വരയ്ക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏത്?
    a) രണ്ടും വെക്ടര്‍ ചിത്രങ്ങളാണ്
    b) രണ്ടുചിത്രങ്ങളും വലുതാക്കിയാല്‍ വ്യക്തത കുറയില്ല
    c) ജിമ്പില്‍ വരയ്ക്കുന്നത് റാസ്റ്റര്‍ ചിത്രവും ഇങ്ക് സ്കേപ്പിലേത് വെക്ടര്‍ ചിത്രവുമാണ്
    d) വലുതാക്കും തോറും റാസ്റ്റര്‍ ചിത്രങ്ങളുടെ വ്യക്തത കുറയുന്നു എന്നാല്‍ വെക്ടര്‍ ചിത്രങ്ങളുടെ വ്യക്തത കുറയുന്നില്ല.
  1. ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കുന്ന duplicate എന്ന സങ്കേതവും clone എന്ന സങ്കേതവും താരതമ്യം ചെയ്താല്‍
    a) രണ്ടും പകര്‍പ്പെടുക്കാനുള്ളതാണ്
    b) dupilicate എടുക്കുമ്പോള്‍ നിറവ്യത്യാസം ഉണ്ടാകും
    c) dupilicate എടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല
    d) parent ല്‍ വരുത്തുന്ന മാറ്റം അതിന്റെ clone ലും ദൃശ്യമാകും
  2. അര്‍ദ്ധവൃത്തം വരക്കാന്‍ താഴെ കൊടുത്തിരിക്കുന്നതില്‍ ഏതെല്ലാം സ്വീകാര്യമാണ്
    a) circle ടൂള്‍ ഉപോയോഗിച്ച് വൃത്തം വരച്ച ശേഷം edit path by node ഉപയോഗിച്ച അര്‍ദ്ധവൃത്തമാക്കാം
    b) ടൂള്‍ കണ്‍ഡ്രോള്‍ ബാറില്‍ start value , end value മാറ്റം വരുത്തി circle tool ഉപോയഗിക്കാം
    c) create spiral tool ഉപയോഗിക്കാം
    d) വൃത്തം വരച്ച് കുറേഭാഗം മായ്ച്ചുകളയാം
  3. inkscape ല്‍ വരച്ച ഒരു ഓബ്ജറ്റില്‍ നിഴലും വെളിച്ചവും ക്രമപ്പെടുത്തുന്നതിന്
    a) fill color tool മാത്രമായി ഉപയോഗിക്കാം
    b) gradient tool ഉപയോഗിക്കാം
    c) നിറം സ് പ്രേചെയ്യാന്‍ ടൂള്‍ ഉണ്ട്
    d) fill and stroke ഉപയോഗിക്കാം
  4. ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ മൂന്ന് ഓബ്ജറ്റുകള്‍ inkscape ജാലകത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ ഓബ്ജറ്റ് താഴേക്ക് കൊണ്ടുവരാന്‍ എന്തുചെയ്യണം?
    a) ഇത് സാധ്യമല്ല
    b) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത് object ---lowerഎന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക
    c) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത് page down എന്ന കീ അമര്‍ത്തുക
    d) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത് object –fransform എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക
    Type Three : Short questions and Answers
    ശരിയുത്തരങ്ങള്‍ തെരഞ്ഞെടുത്ത് ക്രമപ്പെടുത്തുക
  1. ജിമ്പ് ,ഇങ്ക്സ്കേപ്പ് എന്നീ ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുകയായിരുന്നു അരുണും കൂട്ടുകാരും . അവരുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന വസ്തൂതകളില്‍ നിന്നും ശരിയായവ തെരഞ്ഞെടുക്കുക
    step 1
    a) വെക്ടര്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ജിമ്പ്
    b) റാസ്റ്റര്‍ ചിത്ര രചനയ്ക്ക് മാത്രമായ സോഫ്റ്റ് വെയറാണ് ഇങ്ക്സ്കേപ്പ്
    c) വെക്ടര്‍ ചിത്ര രചനയ്ക്ക് ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറാണ് ഇങ്ക്സ്കേപ്
    d) ചിത്രം വരയ്ക്കാനുപയോഗിക്കുന്ന ഒരു പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറാണ് ജിമ്പ്
    step 2
    a) Gimp ന്റെ തനത് ഫോര്‍മാറ്റ് .jpg ആണ്.
    b) Inkscape ന്റെ തനത് ഫോര്‍മാറ്റ് .svg ആണ്
    c) Gimp ന്റെ തനത് ഫോര്‍മാറ്റ് .png യുമകാം
    d)Inkscape ന്റെ തനത് ഫോര്‍മാറ്റ് .xcf ആകാം
    step 3
    a) ഇങ്ക്സ്ക്കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ പിക്സലുകളുടെ സമൂഹമായാണ് പരിഗണിക്കുന്നത്.
    b) ജിമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ഗണിത സമവാക്യങ്ങളുടെ രൂപത്തിലാണ് ജിമ്പ് സോഫ്റ്റ് വെയര്‍ ഓര്‍ത്തു വെയ്ക്കുന്നത്.
    c)ജിമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ജ്യാമിതീയ രൂപങ്ങളുടെ സമൂഹമായാണ് സൂക്ഷിക്കുന്നത്
    d) ഇങ്ക്സ്ക്കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ഗണിത സമവാക്യങ്ങളുടെ രൂപത്തിലാണ് ഇങ്ക്സ്ക്കേപ്പ് സോഫ്റ്റ് വെയര്‍ ഓര്‍ത്തു വെയ്ക്കുന്നത്.
    step 4
    a) Inkscapeജാലകത്തില്‍ ഒരു പേജിന്റെ പരപ്പ് 304.8കി.മീ x 304.8കി.മീ വരെ ക്രമീകരിക്കാന്‍ സാധിക്കും
    b) Gimp ജാലകത്തില്‍ പേജിന്റെ പരപ്പ് ക്രമീകരിക്കാന്‍ കഴിയില്ല
    c)Inkscapeജാലകത്തില്‍ ഒരു പേജിന്റെ പരപ്പ് എപ്പോഴും ഒരേ അളവില്‍ത്തന്നെ നിലനില്‍ക്കുന്നു
    d) Gimp ജാലകത്തില്‍ പേജിന്റെ പരപ്പ് ക്രമീകിക്കേണ്ടതില്ല

FLASH NEWS

സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും  ഏഴു ശതമാനം ക്ഷാമബത്ത അനുവദിച്ചു.
ഈ അധ്യയനവര്‍ഷം ആയിരം മണിക്കുര്‍ അധ്യയനം ഉറപ്പാക്കാന്‍ ആറ് ശനിയാഴ്ചകള്‍
അടക്കം ഇരുനൂറ് പ്രവൃത്തി ദിവസങ്ങള്‍....