2012, മേയ് 27, ഞായറാഴ്‌ച

ICT (Std 10) MODEL QUESTIONS


മാതൃകാചോദ്യങ്ങള്‍
Chapter One മിഴിവാര്‍ന്ന ചിത്രലോകം
Type One : Objective Questions and Answers
  1. താഴെ കൊടുത്തിരിക്കുന്നവയില്‍ ഗ്രാഫിക്സ് സോഫ്റ്റ് വെയര്‍ അല്ലാത്തത് ഏത്
      a) Dia b) Open office draw c) Inkscape d) Gperiodic
  1. svg എന്നതിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നതില്‍ ഏതാണ് ?
      a) Sensible Vector Graphics b) Scalable Vector Graphics
      c) Scalable Virtual Graphics d) ഇതിലൊന്നുമല്ല
  1. ഇങ്ക് സ്കേപ്പില്‍ വരക്കുന്ന ചിത്രത്തിന്റെ അരികുകള്‍ കാണിക്കുന്ന വര അല്ലെങ്കില്‍ വക്രം എന്തുപേരിലാണ് അറിയപ്പെടുന്നത്
      a) stroke b) fill c) edge d) outline
  1. Inkscape ല്‍ ഒരു ക്യാന്‍വാസില്‍ തന്നെ വരക്കുന്ന പല ഓബ്ജറ്റുകളെ ഒന്നിച്ചുചേര്‍ത്ത് ഒറ്റ ഓബ്ജറ്റാക്കിമാറ്റുന്ന പ്രവര്‍ത്തനമാണ്
      a) ക്ലോണിങ്ങ് b) യൂണിയന്‍ c) ഷെയറിങ്ങ് d) ഡൂപ്പിളിക്കേറ്റ്
  1. Inkscape ല്‍ വരച്ച ഒരു ചിത്രത്തിന്റെ അരികുകള്‍ നേര്‍വരകളായിരുന്നു. ഈ വരകള്‍ വളക്കുന്നതിന് ഏത് ടൂളാണ് ഉപയോഗിക്കാവുന്നത്
    a) പെന്‍സില്‍ ടൂള്‍ b) ക്രിയേറ്റ് റെക്ടാങ്കിള്‍ c) സെലക്ട് ട്രാന്‍സ് ഫോം ടൂള്‍
    d) എഡിറ്റ് പാത്ത് ബൈ നോഡ് ടൂള്‍
  2. താഴെ തന്നിട്ടുള്ള നാല് Inkscape ടൂളുകളില്‍ ഒരെണ്ണം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണ് . ഏതാണ് ഈ ടൂള്‍ ?
    a) b) c) d)
  1. Inkscape സോഫ് റ്റ് വെയര്‍ ഉപയോഗിച്ച് ധാരാളം ഇതളുകളുള്ള ഒരു പൂവിന്റെ ചിത്രം വരക്കുകയായിരുന്നു അനു. ഇതളുകള്‍ക്കെല്ലാം ഒരേ ആകൃതിയും നിറവും വലുപ്പവുമാണ് . ഒരു ഇതളിന്റെ ധാരാളം തനിപ്പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്നതില്‍ ഏത് സങ്കേതമാണ് ഉചിതമായിട്ടുള്ളത്
    a) copy – paste b)clone c) rotate d) tranform
  2. Inkscape സോഫ്റ്റ് വെയറില്‍ parent എന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ഥം എന്ത് ?
    a) ഓബ്ജറ്റിന്റെ പകര്‍പ്പ് b) സോഫ്റ്റ്വെയറിലെ ഒരു മെനു c) ഒരു ടൂളിന്റെ പേര്
    d)പകര്‍പ്പെടുക്കുന്നതിനുള്ള അടിസ്ഥാന ഓബ്ജറ്റ്
  3. Inkscape ല്‍ union എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയാല്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വസ്തുത എന്ത്?
    a) ചേര്‍ത്തുവെച്ച ഓബ്ജറ്റുകളെ പെട്ടന്ന് വേര്‍തിരിക്കാന്‍ പറ്റും
    b) ഓബ്ജറ്റുകളെല്ലാം ചെറുതാകും
    c) ഓബ്ജറ്റുകള്‍ക്ക് നിറവ്യത്യാസം ഉണ്ടാകും
    d) സെലക്റ്റ് ചെയ്ത ഓബ്ജറ്റുകള്‍ ചേര്‍ന്ന് ഒറ്റ ഒബ്ജക്റ്റായിത്തീരും
  4. Inkscape ല്‍ ഒരു ഓബ്ജറ്റിനെ കോപ്പിചെയ്ത് ആവശ്യമായ ഭാഗത്ത് പേസ്റ്റ് ചെയ്യുന്നതിനു സമാനമായ മാര്‍ഗ്ഗം ?
    a) select original b) union c) put on path d) duplicate
  5. അമ്മു Inkscape ല്‍ ഒരു ചിത്രം വരക്കുകയായിരുന്നു. പല ആകൃതിയുള്ള ഓബ്ജറ്റുകളുടെ ഒരു സമ്മേളനമായിരുന്നു ചിത്രം . ഒരു ഓബ്ജറ്റില്‍ തന്നെ ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ കലര്‍ത്തുന്നതിന് അവള്‍ക്ക് ഏതു ടൂളാണ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്
    a) fill color tool b) transform tool c) gradient tool d) rectangle tool
  6. ജിമ്പ് , ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ് വെയറുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ശരിയായ പ്രസ്താവന ഏത്
    a) രണ്ടും വെക്ടര്‍ ചിത്രങ്ങള്‍ നല്‍കുന്നു. b) രണ്ടും റാസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുന്നു
    c) ജിമ്പ് വെക്ടര്‍ ചിത്രവും ഇങ്ക് സ്കേപ്പ് റാസ്റ്റര്‍ ചിത്രവും നല്‍കുന്നു
    d) ജിമ്പ് റാസ്റ്റര്‍ ചിത്രവും ഇങ്ക് സ്കേപ്പ് വെക്ടര്‍ ചിത്രവും നല്‍കുന്നു
  7. ഇങ്ക് സ്ക്കേപ്പില്‍ ഓവല്‍ ആകൃതിയില്‍ വരച്ച ഒരു ഓബ്ജറ്റിന്റെ പാതയുടെ ആകൃതിയില്‍ ടെക്റ്റ് (അക്ഷരങ്ങള്‍) ക്രമീകരിക്കാന്‍ ഏത് സങ്കേതം ഉപയോഗിക്കാം ?
    a) edit ---copy b) put on path c) rotate d) duplicate
  8. അനു ഒരു ഗ്രാഫിക്സ് സോഫ്റ്റ് വെയറില്‍ വരച്ച ചിത്രം വലുതാക്കിയപ്പോള്‍ വ്യക്തത കുറയുന്നതായി കണ്ടു. താഴെ കൊടുത്തിരിക്കുന്നതില്‍ ഏതിലായിരിക്കാം അമ്മു ചിത്രം വരച്ചത് ?
    a) Gimp b) Dia c) open office draw d) Inkscape
  9. അപ്പു Inkscape ല്‍ വരച്ച പുഷ്പത്തിന്റെ ഒരു ക്ലോണ്‍ നിര്‍മ്മിച്ചതിനുശേഷം ആദ്യം വരച്ച പൂ വിന്റെ നിറം മാറ്റിയപ്പോള്‍ ചിത്രത്തിന്റെ ക്ലോണിലും അതേ നിറം തന്നെ വരുന്നതായി കണ്ടു. ഈ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഏതാണ്?
    a) പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ല b) സേവ് ചെയ്യുക c) pdf രൂപത്തിലാക്കുക d) Unlink clone ചെയ്യുക
    Type Two : very short questions and Answers
    ശരിയായ രണ്ട് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുക
  10. ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നീ ഗ്രാഫികസ് സോഫ്റ്റ് വെയറുകളില്‍ വരയ്ക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏത്?
    a) രണ്ടും വെക്ടര്‍ ചിത്രങ്ങളാണ്
    b) രണ്ടുചിത്രങ്ങളും വലുതാക്കിയാല്‍ വ്യക്തത കുറയില്ല
    c) ജിമ്പില്‍ വരയ്ക്കുന്നത് റാസ്റ്റര്‍ ചിത്രവും ഇങ്ക് സ്കേപ്പിലേത് വെക്ടര്‍ ചിത്രവുമാണ്
    d) വലുതാക്കും തോറും റാസ്റ്റര്‍ ചിത്രങ്ങളുടെ വ്യക്തത കുറയുന്നു എന്നാല്‍ വെക്ടര്‍ ചിത്രങ്ങളുടെ വ്യക്തത കുറയുന്നില്ല.
  1. ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കുന്ന duplicate എന്ന സങ്കേതവും clone എന്ന സങ്കേതവും താരതമ്യം ചെയ്താല്‍
    a) രണ്ടും പകര്‍പ്പെടുക്കാനുള്ളതാണ്
    b) dupilicate എടുക്കുമ്പോള്‍ നിറവ്യത്യാസം ഉണ്ടാകും
    c) dupilicate എടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല
    d) parent ല്‍ വരുത്തുന്ന മാറ്റം അതിന്റെ clone ലും ദൃശ്യമാകും
  2. അര്‍ദ്ധവൃത്തം വരക്കാന്‍ താഴെ കൊടുത്തിരിക്കുന്നതില്‍ ഏതെല്ലാം സ്വീകാര്യമാണ്
    a) circle ടൂള്‍ ഉപോയോഗിച്ച് വൃത്തം വരച്ച ശേഷം edit path by node ഉപയോഗിച്ച അര്‍ദ്ധവൃത്തമാക്കാം
    b) ടൂള്‍ കണ്‍ഡ്രോള്‍ ബാറില്‍ start value , end value മാറ്റം വരുത്തി circle tool ഉപോയഗിക്കാം
    c) create spiral tool ഉപയോഗിക്കാം
    d) വൃത്തം വരച്ച് കുറേഭാഗം മായ്ച്ചുകളയാം
  3. inkscape ല്‍ വരച്ച ഒരു ഓബ്ജറ്റില്‍ നിഴലും വെളിച്ചവും ക്രമപ്പെടുത്തുന്നതിന്
    a) fill color tool മാത്രമായി ഉപയോഗിക്കാം
    b) gradient tool ഉപയോഗിക്കാം
    c) നിറം സ് പ്രേചെയ്യാന്‍ ടൂള്‍ ഉണ്ട്
    d) fill and stroke ഉപയോഗിക്കാം
  4. ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ മൂന്ന് ഓബ്ജറ്റുകള്‍ inkscape ജാലകത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ ഓബ്ജറ്റ് താഴേക്ക് കൊണ്ടുവരാന്‍ എന്തുചെയ്യണം?
    a) ഇത് സാധ്യമല്ല
    b) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത് object ---lowerഎന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക
    c) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത് page down എന്ന കീ അമര്‍ത്തുക
    d) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത് object –fransform എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക
    Type Three : Short questions and Answers
    ശരിയുത്തരങ്ങള്‍ തെരഞ്ഞെടുത്ത് ക്രമപ്പെടുത്തുക
  1. ജിമ്പ് ,ഇങ്ക്സ്കേപ്പ് എന്നീ ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുകയായിരുന്നു അരുണും കൂട്ടുകാരും . അവരുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന വസ്തൂതകളില്‍ നിന്നും ശരിയായവ തെരഞ്ഞെടുക്കുക
    step 1
    a) വെക്ടര്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ജിമ്പ്
    b) റാസ്റ്റര്‍ ചിത്ര രചനയ്ക്ക് മാത്രമായ സോഫ്റ്റ് വെയറാണ് ഇങ്ക്സ്കേപ്പ്
    c) വെക്ടര്‍ ചിത്ര രചനയ്ക്ക് ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറാണ് ഇങ്ക്സ്കേപ്
    d) ചിത്രം വരയ്ക്കാനുപയോഗിക്കുന്ന ഒരു പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറാണ് ജിമ്പ്
    step 2
    a) Gimp ന്റെ തനത് ഫോര്‍മാറ്റ് .jpg ആണ്.
    b) Inkscape ന്റെ തനത് ഫോര്‍മാറ്റ് .svg ആണ്
    c) Gimp ന്റെ തനത് ഫോര്‍മാറ്റ് .png യുമകാം
    d)Inkscape ന്റെ തനത് ഫോര്‍മാറ്റ് .xcf ആകാം
    step 3
    a) ഇങ്ക്സ്ക്കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ പിക്സലുകളുടെ സമൂഹമായാണ് പരിഗണിക്കുന്നത്.
    b) ജിമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ഗണിത സമവാക്യങ്ങളുടെ രൂപത്തിലാണ് ജിമ്പ് സോഫ്റ്റ് വെയര്‍ ഓര്‍ത്തു വെയ്ക്കുന്നത്.
    c)ജിമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ജ്യാമിതീയ രൂപങ്ങളുടെ സമൂഹമായാണ് സൂക്ഷിക്കുന്നത്
    d) ഇങ്ക്സ്ക്കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ഗണിത സമവാക്യങ്ങളുടെ രൂപത്തിലാണ് ഇങ്ക്സ്ക്കേപ്പ് സോഫ്റ്റ് വെയര്‍ ഓര്‍ത്തു വെയ്ക്കുന്നത്.
    step 4
    a) Inkscapeജാലകത്തില്‍ ഒരു പേജിന്റെ പരപ്പ് 304.8കി.മീ x 304.8കി.മീ വരെ ക്രമീകരിക്കാന്‍ സാധിക്കും
    b) Gimp ജാലകത്തില്‍ പേജിന്റെ പരപ്പ് ക്രമീകരിക്കാന്‍ കഴിയില്ല
    c)Inkscapeജാലകത്തില്‍ ഒരു പേജിന്റെ പരപ്പ് എപ്പോഴും ഒരേ അളവില്‍ത്തന്നെ നിലനില്‍ക്കുന്നു
    d) Gimp ജാലകത്തില്‍ പേജിന്റെ പരപ്പ് ക്രമീകിക്കേണ്ടതില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ