2012, നവംബർ 25, ഞായറാഴ്‌ച


एकपात्रीय नाटक
                                        सकुबाई
                                                 (नादिरा ज़हीर बब्बर )

    മുബെയില്‍ ഒരു ഇടത്തരം കുടുംബം താമസിക്കുന്ന ഫ്ളാററിലാണ് ഈ സംഭവം നടക്കുന്നത്.
കുടുംബനാഥന്റെ പേര് കിഷോര്‍ കപൂര്‍.ഭാര്യ പൂജാ കപൂര്‍.രണ്ടു കുട്ടികള്‍  -പതിമൂന്നു വയസ്സുകാരി പോമലയും എട്ടു വയസ്സുകാരന്‍ റോക്കിയും.രാവിലെ തന്നെ ഭാര്യാഭര്‍ത്താക്കന്‍മാര‍ ജോലിയ്ക്കും കുട്ടികള്‍ സ്കൂളിലും പോകും.വീട് ആകപ്പാടെ അലങ്കോലമായ നിലയിലാക്കിയാണ് വീട്ടുകാര്‍ തിടുക്കത്തില്‍
വെളിയിലേയ്ക്കു പോയത്.സകുബായിയെന്ന മദ്ധ്യവയസ്കയായ മറാഠി സ്ത്രീയാണ്കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആ വീട്ടില്‍
ജോലി ചെയ്യുന്നത്.പതിവുപോലെ വീട്ടിലേയ്ക്കു കയറിയ സകുബായി കുട മടക്കി ഒരു വശത്തു വെച്ചു.വീട്ടിനുള്ളിലെ അവസ്ഥ കണ്ട്  അവര്‍ അമ്പരന്നു പോകുന്നു.
      പെട്ടന്ന് എവിടെനിന്നോ റേഡിയോയുടെ ഒച്ച കേള്‍ക്കുന്നു.
റേഡിയോയുടെ വയര്‍ വിച്ഛേദിച്ച് അവര്‍ അത് ഓഫാക്കി.വീടിന്റെ അവസ്ഥ അവരില്‍ ഒരു ബോംബ് സ്ഫോടനത്തിന്റെ ഓര്‍മ്മയുണര്‍ത്തി. ടൂത്ത് പേസ്ററ് പോലും
തുറന്നപടി ഇട്ടിട്ടാണ് വീട്ടുകാര്‍ പോയിരിക്കുന്നത്. ജോലിക്കാരിയുണ്ടല്ലോ, പിന്നെ നമ്മളെന്തിന് ജോലി ചെയ്യണമെന്നായിരിക്കാം വീട്ടുകാരുടെ വിചാരമെന്ന് സകുബായി കരുതുന്നു.വെറുതെ ശമ്പളം കൊടുക്കേണ്ടതിന്റെ ആവശ്യമെന്ത് .. സകുബായി ജോലി ഓരോന്നായി ചെയ്യാന്‍
തുടങ്ങി.അപ്പോഴേയ്ക്കും മാഡത്തിന്റെ ഫോണ്‍കോള്‍..
ഫോള്‍ പിടിപ്പിക്കാനായി സാരി തയ്യല്‍ക്കടയില്‍ കൊടുക്കണമത്രേ..രണ്ടുമണിയ്ക്കര്‍ മുമ്പേ വീട്ടില്‍ പോകാന്‍ സകുബായി അനുവാദം ചോദിച്ചെങ്കിലും മാഡം സമ്മതിച്ചില്ല.നിസ്സഹായയായ സകുബായിയുടെ മനസ്സിലേയ്ക്ക് കുട്ടിക്കാലം മുതലുളള ദുഖപൂര്‍ണ്ണമായ  ഓര്‍മ്മകള്‍ കടന്നു വന്നു.
     സകുബായിയുടെ യഥാര്‍ത്ഥ പേര് ശകുന്തള എന്നായിരുന്നു.
എല്ലാവരും സകു എന്നാണ് വിളിച്ചിരുന്നത്.അമ്മ ലക്ഷ്മീബായ്
തുക്കാറാം ജാമഡേ .സകുവിന് ഒരനുജത്തിയും ഒരു ഇളയ സഹോദരനും ഉണ്ടായിരുന്നു.അച്ഛനമ്മമാര്‍ രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്.ഏഴാം
വയസ്സു മുതല്‍ സകുവും ജോലിയ്ക്കു പോയിതുടങ്ങിയതാണ്. സകുവിനേയും അനുജത്തി വാസന്തിയേയും സ്കൂളില്‍ പോകാന്‍
അമ്മ അനുവദിച്ചിരുന്നില്ല.എന്നാല്‍ അനിയനെ പഠിക്കാന്‍ അയയ്ക്കുകയും ചെയ്തു.പകല്‍ മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്താലും
പെണ്‍കുട്ടികള്‍ക്ക് വയര്‍ നിറയെ ആഹാരം പോലും കൊടുത്തിരുന്നില്ല.അച്ഛനും സഹോദരന്മാരും സ്വത്ത് ഭാഗം ചെയ്യുന്ന സമയത്ത് സകുവിന്റെ അമ്മാവനും മുത്തശ്ശിയും മുംബെയില്‍ നിന്നും വന്നു.അവര്‍ സകുവിന്റെ അമ്മയേയും സഹോദരനേയും മുംബെയ്ക്കു കൊണ്ടു പോകാന്‍ തീരുമാനിച്ചു.
ജോലി ചെയ്യാനായി സുകുവിനേയും അവരോടൊപ്പം കൂട്ടി.
അനുജത്തിയും അച്ഛനും ഗ്രാമത്തില്‍ അച്ഛനു വീതം കിട്ടിയ
സ്ഥലത്ത് താമസിച്ചു.അങ്ങനെയാണ് സകു മുംബെയില്‍ എത്തിയത്
      ഡോര്‍ബെല്‍ മുഴങ്ങുന്ന ശബ്ദം കേട്ട് സകു ചിന്തയില്‍ നിന്നും ഉണര്‍ന്നു.ഏതോ ഡിററര്‍ജന്‍റ് കമ്പനിയില്‍ നിന്നും
വാഷിംഗ് പൗഡറിന്റെ ഡെമോസ്ട്രഷനു വേണ്ടി  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു.ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍
സകുവിന്റെ മനസ്സില്‍ ആധുനിക സമൂഹത്തിന്റെ ദുസ്ഥിതിയെകുറിച്ചാണ് ഓര്‍മ്മ വന്നത്.ഒരു തൊഴിലിനു വേണ്ടി നിരക്ഷരര്‍ മാത്രമല്ല അഭ്യസ്ഥവിദ്യരും വീടു തോറും കയറിയിറങ്ങുന്നു.
     സകുബായി എന്ന നാടകത്തിലെ വീട്ടുടമ ,ഭാര്യ,മക്കള്‍
എല്ലാവരും അടുക്കു ചിട്ടയുമില്ലാത്തവരാണ്.ഊണ്‍മേശയില്‍ കിടക്കുന്ന പാത്രങ്ങള്‍ .,വാരിവലിച്ചിട്ടിരിക്കുന്ന വസ്ത്രങ്ങള്‍,
ചെരുപ്പ്,കിടക്ക,സോഫയില്‍ ഇട്ടിരിക്കുന്ന നനഞ്ഞ തോര്‍ത്ത്,
സ്ററൂളില്‍ കിടക്കുന്ന നൈററി , കിടക്കയില്‍ വെച്ചിരിക്കുന്ന ചായക്കപ്പ് ഇവയെല്ലാം ഇതിനുദാഹരണങ്ങളാണ്.കഥാപാത്രങ്ങളെ സ്ററേജില്‍ പ്രത്യക്ഷപ്പെടുത്താതെ രംഗസജ്ജീകരണങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും അവരുടെ സാന്നിദ്ധ്യം തോന്നിപ്പിക്കാന്‍
കഴിയും.ഈ അവതരണ രീതിയില്‍ സുകുബായി എന്ന ഈ
നാടകം വളരെ മനോഹരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ