2012, നവംബർ 29, വ്യാഴാഴ്‌ച


अतिरिक्त वाचन

समा बँध गया
( नगेन्द्र भट्टाचार्य )
ലേഖകന്റേയും കൂട്ടുകാരുടേയും ഈ യാത്ര തുടര്‍ച്ചയായി 24-25 മണിക്കൂര്‍ നീണ്ടതായിരുന്നു.ട്രെയിനില്‍ ലേകകന്റെ സുഹൃത്ത് ബോറിസ് എല്ലാവര്‍ക്കുമുളള ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടായിരുന്നു.ഓരോരുത്തര്‍ക്കും ഇഷ്ടമുളള ആഹാരങ്ങള്‍ സമയാസമയത്തു തന്നെ ബോറീസ് നല്‍കുകയുണ്ടായിരുന്നു.മോസ്കോയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം
പാളത്തിന് ഇരുവശത്തും നിരപ്പായ ഭൂമിയാണ് കാണപ്പെട്ടത്.അപ്പോള്‍ ലേഖകന് കിഴക്കന്‍ ബംഗാളിലൂടെ ട്രെയിന്‍ മാര്‍ഗ്ഗമുളള കുട്ടിക്കാലത്തെ യാത്ര ഓര്‍മ്മ വന്നു.അന്ന് പാളത്തിനിരുവശത്തുമുളള വനങ്ങളില്‍ പരിചിതവും അപരിചിതവുമായ പക്ഷികളെ കാണാമായിരുന്നു.പിന്നീട് സാവകാശം വനങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങി.അറിവായതിനുശേഷം ഇതു വഴി കടന്നു പോകുമ്പോള്‍ ഇപ്രകാരം വനഭൂമി നശിപ്പിച്ച നമ്മള്‍ എന്തു നേടിയെന്ന ചിന്ത മനസ്സില്‍ പലവട്ടം തോന്നിയിട്ടുണ്ട്.ഭൂമി ശുഷ്കയും നിഷ്ഠൂരവുമായി പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.ധനമോഹമാണ് ഈ നവീകരണത്തിന് നമ്മെ
പ്രേരിപ്പിച്ചത്.റഷ്യ, പോളണ്ട്,പശ്ചിമ ജര്‍മ്മനിതുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന സമയത്ത് അവിടുത്തെ വനഭൂമി കാണുമ്പോള്‍ ഈ കാര്യങ്ങള്‍ മനസ്സില്‍ തോന്നാറുണ്ട്.

ട്രെയിന്‍ ഓടിക്കൊണ്ടേയിരുന്നു. ഇടയ്ക്കിടെ സ്ററേഷനുകളില്‍ നിര്‍ത്തുന്നുണ്ട്.സ്ററെഷനുകളില്‍ കടകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഒരിടത്തും നടന്നു കച്ചവടം നടത്തുന്നവരെ കണ്ടില്ല.അതുപോലെ തന്നെ യാത്രക്കാര്‍ അവരവരുടെ ലഗേജുകള്‍ സ്വയം എടുക്കുന്നതു കൊണ്ടാകാം ചുമട്ടുകാരും ഉണ്ടായിരുന്നില്ല.ട്രെയിനില്‍ രണ്ടു തരത്തിലുളള യാത്രാ സജ്ജീകരണങ്ങള്‍ ഉണ്ടായിരുന്നു.ഉറങ്ങാനുളള സൗകര്യമുളലതും മെത്ത വിരിച്ചിട്ടുളള
ബെഞ്ചോടു കൂടിയതും.തടിബെഞ്ചുമായ സാധാരണ ബോഗിയും .റെയില്‍വെ ലൈനിന്റെ ഇരുവശത്തും നിരപ്പായ സ്ഥലങ്ങളും നഹ്ങളും ഗ്രാമപ്രദേശങ്ങളുമുണ്ടായിരുന്നു.ഗ്രാമങ്ഹളില്‍ തടി കൊണ്ടു നിര്‍മ്മിച്ച ചെറിയ ചെരിയ വീടുകളുംഅവയ്കു ചുററും പശു,കുതിര ,കോഴി എന്നിവയേയും കാണാമായിരുന്നു.തലയില്‍ വെളുത്ത തുണികെട്ടിയ , ഗൗണ്‍ ധരിച്ച റ‍ഷ്യന്‍
യുവതികള്‍വീട്ടുജോലികല്‍ ചെയ്യുന്നതും കാണാന്‍ സാധിച്ചു.റഷ്യ വളരെ വിശാലമായ ഒരു രാജ്യമാണ്.അവിടെ താമസിച്ച് സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍....അവിടുത്തെ ഗ്രാമീണ ജനജീവിതം ,കൃഷി, വനസമ്പത്ത് ഇവയെല്ലാം നേരിട്ട് കണ്ടരിയാമായിരുന്നു.എന്നാല്‍ ട്രെയിനിന്റെ ജനാലയിലൂടെ കണ്ട് തൃപ്തിയടയേണ്ടതായി വന്നു.

പണ്ടത്തെ റഷ്യന്‍ സാഹിത്യത്തില്‍ നിന്നും അവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ നമ്മളിതിനേക്കാള്‍ കുറവല്ലെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഈ കഷ്ടപ്പാടുകളും
രണ്ട് ലോകമഹായുദ്ധങ്ങല്‍ വരുത്തി വെച്ച വിനാശങ്ങളും അവര്‍ അതിജീവിച്ചു കഴിഞ്ഞു.
നദികളുടെ തീരത്ത് നദികളെ തൊട്ടുരുമ്മി വളരെ ദൂരം റെയില്‍വേ ലെയിന്‍ പോകുന്നുണ്ട്.നദിക്കു മുകളില്‍ വലിയ ഒരു പാലം ഉണ്ട്.അതില്‍ക്കൂടി വണ്ടികള്‍ കടന്നു പോകാനുളല സൗകര്യം ഉണ്ട്. നദീ തീരത്തു നിന്നും കീവ് സ്ററേഷന്‍ ഏകദേശം ഒന്നരമൈല്‍ ദൂരെയാണ്.ബോറീസിന്റെ കുറെ സുഹൃത്തുകള്‍ലേഖകനേയും സുഹൃത്തുകളേയും
സ്വീകരിക്കാനായി സ്ററേഷനില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

അവര്‍ വീട്ടിലെത്തി.രാത്രിയില്‍ എല്ലാവരും ഒത്തു കൂടി.ബോറീസിന്റെ സഹോദരി പുത്രി ഒരു നാടന്‍ പാട്ട് പാടി.യൂറോപ്യന്‍ നാടന്‍പാട്ട്ആസ്വദിക്കാനുളള അവസരം ലഭിച്ച ലേഖകനേയുംകൂട്ടുകാരുടേയും നിര്‍ബന്ധത്തിനു വഴങ്ങിഒരു പാട്ടും കൂടി പാടി.എല്ലാവരും കൈയ്യടിക്കാന്‍ തുടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ