2013, മേയ് 19, ഞായറാഴ്‌ച


നദിയും സോപ്പുകട്ടയും
ലളിതമായ രീതിയില്‍ പ്രകൃതിയിയില്‍ ഇണങ്ങും വിധം ജീവിക്കുവാന്‍ നമ്മുടെ ഉപഭോഗ ജീവിതാസക്തിയില്‍ കഴിയാതെ വന്നിരിക്കുകയാണ്.തത്ഫലമായി നമ്മുടെ നൈസര്‍ഗ്ഗികവിഭവങ്ങള്‍
ഒന്നൊന്നായി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.കവി ശ്രീ.ജ്ഞാനേന്ദ്രപതിയുടെ നദിയും സോപ്പും
എന്ന പ്രതീകാത്മകമായ ഈ കവിത നമ്മുടെ നദികളുടെ ഇന്നത്തെ ദുരവസ്ഥയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

കവി നദിയോട് ചോദിക്കുകയാണ് - അല്ലയോ നദീ, നീ എങ്ങനെയാണ് ഇത്രയും മെലിഞ്ഞതും മലിനവുമായിതീര്‍ന്നത്.നിന്റെ കഷ്ടകാലമായ ഈ മലിനജലത്തില്‍ സഫലമാകാത്ത ആഗ്രഹങ്ങള്‍
പോലെ ഈ മത്സ്യങ്ങള്‍ എന്തേ പൊങ്ങികിടക്കുന്നു . പണ്ട് നിന്നില്‍ ശുദ്ധജലം നിറയെ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് നിന്റെ വിസ്തൃതി കുറഞ്ഞു പോയിരിക്കുന്നു.നിന്റെ ശുദ്ധമായ ജലം ആരാണ് അപഹരിച്ചത്?
ആരാണ് നിന്നെ ഇത്രയും ശുഷ്കമായ അവസ്ഥയിലാക്കിയത്.?കളകളാരവത്തോടെ ഒഴുകിയിരുന്ന നിന്നില്‍
ആരാണ് മാലിന്യം കലര്‍ത്തിയത് ? . മുമ്പ് ഒരിക്കലും കടുവകളുടെ ഉച്ഛിഷ്ടം കൊണ്ട് നിന്റെ ജലം മലിനമായിട്ടില്ല.ആമയുടെ കട്ടിയുള്ള പുറന്തോടുകളാല്‍ തേകിയിട്ടും നിന്റെ ജലത്തിന്റെ അളവ് കുറഞ്ഞിട്ടില്ല.
ആനക്കുട്ടങ്ങളുടെ ജലക്രീഢകള്‍ പോലും നിനക്ക് സന്തോഷം പ്രദാനം ചെയ്തിരുന്നല്ലോ..പര്‍വ്വത
ത്തില്‍ നിന്നും ഉത്ഭവിക്കുന്ന നദികള്‍ വനത്തിലൂടെ ഒഴുകി വരുന്നു.ആ സമയത്ത് നദിയിലെ ജലം ശുദ്ധമാണ്.ഒഴുകിയൊഴുകി മനുഷ്യരുടെ ആവാസസ്ഥലത്ത് എത്തിക്കഴിയുമ്പോള്‍ ജലത്തിലെ രൂപം തന്നെ
മാറിപ്പോകുന്നുഎന്നാണ് കവി അര്‍ത്ഥമാക്കുന്നത്.

പണ്ട് നിന്റെ ജലം നിര്‍മ്മലമായിരുന്നു.എന്നാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ പ്രതീകമായ ഫാക്ടറികളില്‍
നിന്നും പുറന്തള്ളുന്ന വിഷവസ്തുക്കള്‍ വഹിച്ച് നീ വയലറ്റ് നിറമായി മാറിയിരിക്കുന്നു.നിന്റെ തലയ്ക്കല്‍ ഒരു കാവല്‍ക്കാരനെപ്പോലെ ഏതൊരു വെല്ലുവിളിയേയും നേരിടാന്‍ തയ്യാറായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ഹിമാലയം ഭാരതത്തിലെ മിക്ക നദികളും ഹിമാലയത്തില്‍ നിന്നും ഉത്ഭവിക്കുന്നു.
ഉണ്ടായിരുന്നിട്ടും കൈപ്പിടിയിലൊതുങ്ങാന്‍ മാത്രം വലിപ്പമുള്ള ഒരു സോപ്പുകട്ടയോട് നീ യുദ്ധത്തില്‍ തോറ്റു പോയല്ലോ.
അതായത് കൃത്രിമ ഉത്പന്നങ്ങളാണ്നൈസര്‍ഗ്ഗിക വിഭവങ്ങളുടെ നാശത്തിനു കാരണമാകുന്നത്..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ