2016, ജൂലൈ 15, വെള്ളിയാഴ്‌ച


കവിത
പാലമായിരുന്നു അമ്മ

ഞങ്ങള്‍ സഹോദരങ്ങള്‍ക്കിടയില്‍
പാലമായിരുന്നു അമ്മ
എപ്പോഴും അതിലൂടെ
തടസ്സമില്ലാതെ ഓടിക്കൊണ്ടിരുന്നു.
ചുവപ്പും പച്ചയും വിളക്കുകളൊന്നുമില്ലാതെ
ഞങ്ങളുതായ തീവണ്ടി.

അച്ഛനു ശേഷം
ഞങ്ങള്‍ സഹോദരങ്ങള്‍ക്കിടയില്‍
പാലമായിരുന്നു അമ്മ.
പെട്ടെന്ന് തകര്‍ന്നില്ല,
പതിയെപ്പതിയെ ക്ഷീണിച്ചു വന്നു.
ഞങ്ങള്‍ കണ്ടു കൊണ്ടിരുന്നു അറിഞ്ഞുകൊണ്ടുമിരുന്നു.
വൃദ്ധയായികൊണ്ടിരിക്കുന്നു അമ്മ

അമ്മയുടെ ആവര്‍ത്തിച്ചു പറച്ചിലിനെ
ഞങ്ങള്‍ മനസ്സിലാക്കി നടന്നിരുന്നു.
വയസ്സാകുമ്പോഴത്തെ സ്വഭാവവുമവരുടെ
ഓരോ ശബ്ദത്തിലും
പതിയെപ്പതിയെ ഞങ്ങള്‍ക്ക് തോന്നിത്തടങ്ങി
ഞങ്ങളുടെ സശക്ത തോളിന്മേല്‍
അമ്മയ്ക്ക് ഭാരമുളളതായി ...

അമ്മജീവിച്ചിരിക്കുവോളം
ഞങ്ങള്‍ തോളുകള്‍ മാറികൊണ്ടിരിക്കുന്നു.
അമ്മ അമ്മതന്നെയാണല്ലൊ ...
തുടര്‍ച്ചയായി ചുമലുകള്‍ മാറുന്നതു കണ്ട് ,
അമ്മ ഞങ്ങളുടെ തോളില്‍ നിന്നിറങ്ങി ...
അമ്മ തോളുകളില്‍ നിന്നിറങ്ങിയ ഉടനെ
ഞങ്ങള്‍ ക്ഷീണിതരായി..






പരിഭാഷ – അശോക് കുമാര്‍ , ജി.എച്ച്.എസ്സ്.എസ്സ്. പെരുമ്പളം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ