2011, ജൂലൈ 17, ഞായറാഴ്‌ച

चिडिया (रामदरश मिश्र)-अतिरिक्त वाचन(कविता)

!
രാംദരശ് മിശ്രിന്റെ ചെറുതും എന്നാല്‍ സാരപൂര്‍ണ്ണവുമായ കവിത- चिड़िया
ആധുനിക മനുഷ്യന്‍ പ്രകൃതിയോടും ജീവജാലങ്ങളോടും വളരെ ക്രൂരമായാണ് പെരുമാറുന്നത്.
ശ്രീ രാംദരശ് മിശ്രിന്റെ "ചിഡിയാ" എന്ന ഈ കവിത മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ ജീവിക്കുന്ന
തെളിവാണ്.
ഒരു പക്ഷി വനത്തിലെ തന്റെ കൂട്ടില്‍ നിന്നും പുറത്തേയ്ക്കു പോയതാണ്.

വൈകുന്നേരം ചേക്കേറാനായി തിരിച്ചെത്തിയപ്പോള്‍
കാടിന്റേതായതൊന്നും അവിടെ അവശേഷിച്ചിരുന്നില്ല.

ആരോ വനത്തിന് തീ കൊളുത്തിയിരുന്നു.
പക്ഷി തന്റെ കൂട് അന്വേഷിച്ച് വളരെ ദൂരം പറന്നു.
അവസാനം ക്ഷീണിച്ച് കത്തിക്കരിഞ്ഞ ഒരു മരക്കൊമ്പില്‍ ചെന്നിരുന്നു.
അത് ചുററും നോക്കി.
നോക്കെത്താത്ത ദൂരം കാട് കത്തിയമര്‍ന്നിരിക്കുന്നു.
കത്തിക്കരിഞ്ഞ മൃഗങ്ങളുടെ അസ്ഥികൂടങ്ങള്‍ അവിടവിടെയായി ചിതറി കിടക്കുന്നു.
ഇതെല്ലാം കണ്ടപ്പോള്‍ പക്ഷിയ്ക്ക് സംശയം...
"ഇന്ന് കാട്ടില്‍ ഏതെങ്കിലും മനുഷ്യന്‍ വന്നിരുന്നോ ?"

इंसान ही नहीं पशु-पक्षी भी घर की तलाश में भटकते रहते है।
उड़ती भटकती चिड़िया का उर भी आतुर है।
घोसले की तलाश में चिडिया को हताशा और थकावट ही मिलती है, घोसला नहीं मिलता।
जब चिडिया जली हुई डाल पर बैठ गई तो शंका बढ़ी कि जंगल में कोई आदमी आया होगा।
प्रस्तुत कविता एक चिड़िया के अंतस की इन्हीं परतों को खोलती हैं।



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ