കവിത
അവരുടെ ദൃഷ്ടിയില്‍ എനിക്കുളളതെല്ലാം അപ്രിയമാണ്
(നിര്‍മ്മല പുതുല്‍ )
അവര്‍ വെറുക്കുന്നു ഞങ്ങളെ
ഞങ്ങളുടെ കറുപ്പിനെ ചിരിക്കുന്നു
കളിയാക്കുന്നു ഞങ്ങളെ
പരിഹസിക്കുന്നു ഞങ്ങളുടെ വൈരൂപ്യത്തെ
കളിയാക്കുന്നു ഞങ്ങളുടെ ഭാഷയെ
ഞങ്ങളുടെ നടപ്പിനെ ….ആചാരങ്ങളെ
ഒന്നുമവര്‍ക്കിഷ്ടപ്പെടുന്നില്ല.
ഇഷ്ടപ്പെടുന്നില്ലവര്‍ക്ക് ഞങ്ങളുടെ വസ്ത്രധാരണവും
കാട്ടുജാതിക്കാര്‍,അപരിഷ്കൃതര്‍,പിന്നോക്കക്കാര്‍
എന്നൊക്കെപ്പറഞ്ഞു
വെറുപ്പോടെ നോക്കുന്നു ഞങ്ങളെ
സംസ്കാര ശ്രേഷ്ഠന്മാര്‍ തങ്ങളെന്നു കരുതുന്നവര്‍
ഉപേക്ഷിക്കുന്ന ഞങ്ങളുടെ വസ്തുക്കളെ
അവരാഗ്രഹിക്കന്നില്ല.
ഞങ്ങള്‍ തൊട്ട വെള്ളം കുടിക്കാന്‍
ഞങ്ങളുടെ കൈകളാലുണ്ടാക്കിയ ആഹാരം
സ്വീകാര്യമല്ലവര്‍ക്കെന്നത് സ്വാഭാവികം
അവരുടെ വീടുകളില്‍ ഞങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധം
അവരാഗ്രഹിക്കുന്നില്ല ഞങ്ങളുടെ ഇടയില്‍ വസിച്ച്
ഞങ്ങളുടെ ഭാഷ പഠിക്കാന്‍
അവരാഗ്രഹിക്കുന്നത് ഞങ്ങളവരുടെ ഭാഷ പഠിക്കാന്‍
അവരുടെ ഭാഷയിലവരോട് സംസാരിക്കാന്‍
സംസ്കാരമുളളവരാകാനവരുടെ ഭാഷ തന്നെ പഠിക്കണം
അവരെപ്പോലെ സംസാരിക്കണം
അവരുമായി ഇടപഴകണം
( സമ്പാദകന്‍ - അശോക് കുമാര്‍ N.A , GHSS പെരുമ്പളം)
ashokhindi blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ