2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ഹിന്ദി മോഡല്‍ പരീക്ഷ വിശകലനം

 പാഠപുസ്തകങ്ങള്‍ മാറിയ ശേഷം ആദ്യത്തെ എസ്സ്.എസ്സ്.എല്‍.സി.ഹിന്ദി മോഡല്‍ പരീക്ഷയാണ് നടന്നു കഴിഞ്ഞത്.പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മോഡല്‍ പരീക്ഷയില്‍ മുന്‍തൂക്കം കൊടുത്തത്.ഇനി നടക്കേണ്ട പ്രധാന പരീക്ഷയിലും ഇതില്‍ നിന്നും കാര്യമായ മാററങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
वार्तालाप,पत्र,लेख,डायरी,साक्षात्कार,उद् घोषणा,पोस्टर,
कविता തുടങ്ങിയ വ്യവഹാര രൂപങ്ങള്‍ക്കും പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് നാം കണ്ടത്.സംഭവങ്ങള്‍ ക്രമപ്പെടുത്തുക,ഏതെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവവൈശിഷ്ട്യങ്ങള്‍ തെരഞ്ഞെടുത്തെഴുതുകയും ചെയ്യുക, ഇംഗ്ളീഷ് -ഹിന്ദി
സമാനാര്‍ത്ഥങ്ങളായ സമാനപദങ്ങള്‍ കണ്ടെത്തല്‍,
പാഠഭാഗവുമായി ബന്ധപ്പെടുത്തി ഡയറി,കത്ത്,ലേഖനം,അഭിമുഖത്തിനുളള ചോദ്യാവലിതയ്യാറാക്കുക ,പാഠപുസ്തകത്തിനു പുറത്തു നിന്നുളള കവിതാ ഭാഗത്തെ അടിസ്ഥാനപ്പെടുത്തി
നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക,വ്യാകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എന്നിവ ശരാശരി നിലവാരം പുലര്‍ത്തി.
ഒന്നാമത്തെ സംഭവങ്ങളെ ക്രമപ്പെടുത്തുന്ന ചോദ്യം ,രണ്ടാമത്തെ സ്വഭാവപ്രത്യേകതകള്‍  തിരഞ്ഞെടുത്ത്
എഴുതുന്ന ചോദ്യം,ചേരുംപടി ചേര്‍ക്കല്‍ ഇവ എല്ലാ തരം കുട്ടികളേയും ഫ്രീ കിക്കു കൊടുത്ത ചോദ്യങ്ങളായിരുന്നു.
4,5,6 ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും വിശകലാന്മകചോദ്യങ്ങളായിരുന്നതിനാല്‍ പലര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കാം.7,8 എന്നീ ചോദ്യങ്ങള്‍ക്ക് വികല്‍പ്പമുണ്ടായിരുന്നത് പലരും ശ്രദ്ധിച്ചോ ആവോ ?
സംഭാഷണം തയ്യാറാക്കലും ,അഭിമുഖ ചോദ്യങ്ങള്‍ തയ്യാറാക്കലും ശരാശരി നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങളായിരുന്നെങ്കിലും എത്ര സംഭാഷണകൈമാററങ്ങള്‍,എത്ര ചോദ്യാവലികള്‍ എന്നിവയെക്കുറിച്ച്
സന്ദേഹം കുട്ടികളിലുണ്ടാക്കി.9,10,11 എന്നി ചോദ്യങ്ങളില്‍ ( എഴുത്ത്,ലേഖനം,ഡയറി)2 ചോദ്യങ്ങള്‍ എഴുതിയാല്‍ മതിയായിരുന്നു.എന്നാല്‍ചില കുട്ടികള്‍ മൂന്നെണ്ണത്തിനും ഉത്തരം എഴുതി.ശ്രദ്ധയോടെ ചോദ്യം വായിക്കാത്തതിനാലാണ് അങ്ങനെ സംഭവിക്കുക. രണ്ടാം വിഭാഗത്തിലെ ചോദ്യങ്ങള്‍  പൊതുവെ എല്ലാത്തരം കുട്ടികളേയും നിരാശപ്പെടുത്തിയില്ല. കവിതയുടെ ആശയം എഴുതുന്നതിന് പകരം ചിലര്‍ ആസ്വാദന കുറിപ്പ് തന്നെ
തയ്യാറാക്കുകയുണ്ടായി.മൂന്നാം വിഭാഗം  വ്യാകരണ ചോദ്യങ്ങളായിരുന്നു.അദ്ധ്യാപകരുടെ ഇടപെടലുകള്‍
ഇവയ്ക്ക് വേണ്ടി വന്നു കാണും. പൊതുവെ പറഞ്ഞാല്‍ ഹിന്ദി മോഡല്‍ പരീക്ഷ തൃപ്തികരമായിരുന്നു.
ചോദ്യമാതൃകകളുടെ ശേഖരത്തിന്റെ ഉചിതമായ പ്രയോഗവും എറര്‍ അനാലിസിസും ചെയ്താല്‍ ഹിന്ദിയ്ക്  എ പ്ളസ് ഉറപ്പാക്കാം.
(അശോക് കുമാര്‍ N.A)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ