2012, ജൂലൈ 16, തിങ്കളാഴ്‌ച

ഓണപരീക്ഷ സപ്തംബര്‍ ആദ്യയാഴ്ച. അധ്യാപക പരിശീലനം ജില്ലകളില്‍ ജൂലായ് 30 ന്  

അധ്യാപക പരിശീലനം ജില്ലകളില്‍ ജൂലായ് 30 ന് തുടങ്ങും. ആദ്യഘട്ടമായി ജില്ലകളിലെ അധ്യാപക സംഘടനാ നേതാക്കള്‍ക്കാണ് പരിശീലനം നല്‍കുക.സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക ഫിക്‌സേഷന്‍ നടത്താനും തത്വത്തില്‍ തീരുമാനമായി. ഫിക്‌സേഷനെ തുടര്‍ന്ന് അധികമുള്ള അധ്യാപകരെ പരിശീലനത്തിന് അയക്കും. സ്‌കൂളുകളിലെ ഓണപരീക്ഷ ഇപ്രാവശ്യം ഓണം കഴിഞ്ഞേയുണ്ടാകൂ. സപ്തംബര്‍ ആദ്യയാഴ്ചയായിരിക്കും പരീക്ഷ. തീയതി തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച ചേര്‍ന്ന ഗുണമേന്മാ പരിശോധനാ സമിതിയിലാണ് പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് തീരുമാനമായത്. വഞ്ചിപ്പാട്ട്, ചവിട്ടുനാടകം, നാടന്‍പാട്ട്, നങ്ങ്യാര്‍കൂത്ത് എന്നി നാല് ഇനങ്ങള്‍ക്കൂടി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ