ATHIRIKTH VACHAN
BATEVU
BATEVU
ഒരു ഗ്രാമത്തില്‍ ജാട്ട് വംശജനായ ഒരച്ഛനും മകനും താമസിച്ചിരുന്നു. വീട്ടില്‍
അവര്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുളളു.എന്നും രണ്ട് അതിഥികള്‍ക്ക് ഭക്ഷണം
കൊടുത്ത ശേഷമേ
അവര്‍ ആഹാരം
കഴിക്കുമായിരുന്നുളളു.അതിഥികളെ കണ്ടെത്താനായി പിതാവ് എന്നും രാവിലെ ഗ്രാമത്തിലെ
നാല്‍ക്കവലയിലെത്തും.അവിടെ നിന്നും രണ്ടു വഴിപോക്കരെ കൂട്ടികൊണ്ടു വരും.അവരെ
പൂജിച്ച് ആരതി ഉഴിഞ്ഞ് , സല്‍ക്കരിച്ചതിനു ശേഷം അച്ഛനും മകനും കഴിക്കും. അതായിരുന്നു
പതിവ്.അതിഥികളെ കിട്ടിയില്ലെങ്കില്‍ , കടയില്‍ നിന്ന്
രണ്ടു ലഡ്ഡു
വാങ്ങും .അത് യഥാര്‍ത്ഥ അതിഥിയായി സങ്കല്പിച്ച് ആദരപൂര്‍വ്വം ആഹാരം നല്‍കിയതായി
കരുതും.ആ ലഡ്ഡു പൂജാമുറിയില്‍ കൊണ്ടു പോയി വച്ച ശേഷം അച്ഛനും മകനും ആഹാരം
കഴിക്കും.അതിനു ശേഷം ആ ലഡ്ഡു അവര്‍ കഴിക്കും.
അങ്ങനെയിരിക്കെ ഒരു
ദിവസംഅതിഥികളാരും
വന്നില്ല.
പലഹാരക്കടയില്‍
ചെന്ന് ലഡ്ഡു വാങ്ങി അവരുടെ
രീതിയനുസരിച്ച്
പൂജയും ആരതിയും
കഴിഞ്ഞ് പൂജാമുറിയില്‍
വെച്ചു.
എന്നാല്‍ ആഹാരം
കഴിച്ച ശേഷം ലഡ്ഡു കഴിക്കാന്‍
അവര്‍ മറന്നു പോയി.അടുത്ത ദിവസം കവലയില്‍ നിന്നും അവര്‍ക്ക് അതിഥികളായി രണ്ടു
വഴിയാത്രക്കാരെ അതിഥികളായി കിട്ടി. അവരെ
സ്വീകരിച്ചിരുത്തിയ ശേഷം അയാള്‍ ഭക്ഷണമെടുക്കാനായി അടുക്കളയിലേയ്ക്കു പോയി.വിശപ്പു
സഹിക്കാനാവാതെ മകന്‍ അതിഥിയായി സങ്കല്പിച്ച് പൂജാമുറിയില്‍ വെച്ചിരിക്കുന്ന ഒരു
ലഡ്ഡു എടുത്ത് കഴിച്ചോട്ടെയെന്ന് അച്ഛനോട് ചോദിച്ചു.
അല്പം ക്ഷമിക്ക് ,ഇവര്‍ ആഹാരം
കഴിച്ചു കഴിഞ്ഞ് വേണമെങ്കില്‍ രണ്ടും കഴിച്ചോളൂ എന്ന് അച്ഛന്‍ മറുപടിയും
പറഞ്ഞു.ഇതു കേട്ട അതിഥികള്‍ തങ്ങള്‍ മനുഷ്യനെ തിന്നുന്നവരുടെ വലയില്‍ അകപ്പെട്ടതായി കരുതി.അവര്‍ അവിടെ
നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെയിടെ അച്ഛന്‍ ഭക്ഷണവുമായി
എത്തി.പേടിച്ചരണ്ട അതിഥികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയിടയില്‍ ബഹളം
കേട്ട് ആളുകള്‍ ഓടിക്കൂടി.
അതിഥികളില്‍ നിന്നും വിവരം
മനസ്സിലാക്കിയ അച്ഛന്‍ പൊട്ടിച്ചിരിച്ചു.അയാള്‍ എല്ലാവരോടും മകന്‍ കഴിക്കാന്‍
ആഗ്രഹിക്കുന്ന പൂജാമുറിയില്‍ വെച്ചിരിക്കുന്ന തലേ ദിവസത്തെ അതിഥിയെ (ലഡ്ഡു) കുറിച്ചു പറഞ്ഞു.
അതു കേട്ട്
എല്ലാവരും പൊട്ടിച്ചിരിച്ചു.അതിഥികള്‍ ലജ്ജിച്ചു പോയി.എങ്കിലും നാണക്കേട്
മറച്ചു വെച്ച് അവരും ചിരിയില്‍ പങ്കു ചേര്‍ന്നു. പിന്നെ സന്തോഷത്തോടെ
ആഹാരം കഴിക്കാന്‍
ഇരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ