2015, ഡിസംബർ 12, ശനിയാഴ്‌ച



              PITHA KA PRAYASCHITH


  •                     (ARUN GANDHI)

  അന്ന് എനിക്ക് പതിനാറ് വയസ്സുണ്ടായിരുന്നു.ഞാന്‍ ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബനില്‍ നിന്നും ഏകദേശം പതിനെട്ടു മൈല്‍ അകലെയുളള ഒരു ഗ്രാമത്തില്‍ അച്ഛനമ്മമാരോടൊപ്പം താമസിക്കുകയായിരുന്നു.ഈ ആശ്രമം സ്ഥാപിച്ചത് മുത്തച്ഛനായ മഹാത്മാ ഗാന്ധി ആയിരുന്നു.കരിമ്പിന്‍ തോട്ടം നോക്കെത്താത്ത ദൂരം വ്യാപിച്ചു കിടന്നിരുന്നു. പട്ടണത്തില്‍ നിന്നും വളരെ ആയിരുന്നതിനാല്‍ അവിടെ ഞങ്ങള്‍ക്ക്അയല്‍ക്കാരായി ആരും ഉണ്ടായിരുന്നില്ല.പട്ടണത്തിലെത്തിയാല്‍ കൂട്ടുകാരെ കാണാം.അതോടൊപ്പം തീയേറററില്‍ പോയി സിനിമയും കാണാം.അതുകൊണ്ട് ഞാനും എന്റെ രണ്ടു സഹോദരിമാരും പട്ടണത്തില്‍ പോകാനുളള അവസരവും പ്രതീക്ഷിച്ച് ഇരിക്കുമായിരുന്നു.
  ഒരു ദിവസം അച്ഛന്‍ എന്നോട് അദ്ദേഹത്തെ കാറില്‍ പട്ടണത്തിലെത്തിക്കണമെന്ന് പറഞ്ഞു.അദ്ദേഹത്തിന് അവിടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടതുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെയായിരുന്നു മീററിംഗിന്റെ സമയം.ഞാനും ഇങ്ങനെയൊരു അവസരവും കാത്തിരിക്കുകയായിരുന്നു.പട്ടണത്തില്‍ പോകുമ്പോഴൊക്കെ വാങ്ങിക്കുവാനുളള സാധനങ്ങളുടെ ഒരു നീണ്ട ലിസ്ററ് അമ്മ തരുമായിരുന്നു.ഇത്തവണ എനിക്ക് പകല്‍ മുഴുവന്‍ പട്ടണത്തില്‍ ചെലവഴിക്കേണ്ടതാണ്.അതുകൊണ്ട് അച്ഛന്‍ എന്നെ ഏതാനും കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു.അക്കൂട്ടത്തില്‍ കാറിന്റെ സര്‍വീസിംഗും ഉണ്ടായിരുന്നു.

                        മീറ്റിംഗ് സ്ഥലത്ത് എത്തിയ അച്ഛന്‍  എന്നോട് അഞ്ചുമണിക്ക് വരണമെന്ന് പറഞ്ഞു.ഏല്‍പ്പിച്ച ജോലികളെല്ലാം  പെട്ടെന്ന് തീര്‍ത്ത് ഞാന്‍ സിനിമാ തീയറററിലേയ്ക്ക് പെട്ടെന്ന് കയറി.അവിടെ ജോണ്‍ ബെന്നിന്റെ രസകരമായ ചിത്രം കണ്ടിരുന്ന ഞാന്‍ സമയം വൈകുന്ന കാര്യം ഓര്‍ത്തതേയില്ല.ഓര്‍മ്മ വന്നപ്പോഴാകട്ടെ സമയം അഞ്ചരയായി.ഞാന്‍ പെട്ടെന്ന് ഗാരേജിലെത്തി.കാറുമെടുത്ത് അച്ഛന്റെയടുത്തെത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. അച്ഛന്‍ അക്ഷമനായി എന്നേയും കാത്ത് നില്‍ക്കുകയായിരുന്നു.
"നീ എന്തിനാ വൈകിയത് “- അച്ഛന്‍ ഉത്സുകനായി ചോദിച്ചു.വെസ്റ്റേണ്‍ സിനിമ കണ്ടിരുന്ന്സമയം വൈകിയെന്നു പറയാനുളള ലജ്ജ കൊണ്ട് കാര്‍ റെഡിയാക്കാത്തതു  കൊണ്ടാണ്വൈകിയതെന്ന് ഞാന്‍ പറഞ്ഞു.ഗ്യാരേജിലേയ്ക്ക് വിളിച്ച് അച്ഛന്‍ വിവരം തിരക്കിയിരുന്നു എന്ന്ഊഹിക്കാന്‍ പോലും എനിക്കു സാധിച്ചിരുന്നില്ല.ഞാന്‍ പറഞ്ഞത് കളളമാണെന്ന് മനസ്സിലായിയെങ്കിലും അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.നിന്നെ വളര്‍ത്തി വലുതാക്കിയ എനിക്ക് ഒരു കാര്യത്തില്‍ വലിയ പിശക് പററി.സത്യം പറയാനുളള  ആത്മവിശ്വാസം തരാന്‍ എനിക്കു കഴിഞ്ഞില്ല.അതുകൊണ്ട്  വീടുവരെയുളള പതിനെട്ടു മൈല്‍ ദൂരം നടന്നു പോകാന്‍ നിശ്ചയിച്ചു.-   ഇങ്ങനെ പറഞ്ഞു കൊണ്ട് അച്ഛന്‍ നടക്കാന്‍ തുടങ്ങി.ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു.റോഡ് ശൂന്യമായിരുന്നു.എങ്ങും ഒരു തരി വെട്ടം പോലും ഉണ്ടായിരുന്നില്ല.

                          അച്ഛനെ തനിച്ചാക്കി പോരാന്‍ എനിക്കു കഴിഞ്ഞില്ല.അതുകൊണ്ട് അഞ്ചര മണിക്കൂര്‍ ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ സാവധാനം കാറോടിച്ച്  പോയി.എന്റെ തെറ്റിന്അച്ഛന്‍ പ്രായശ്ചിത്തം ചെയ്യുന്നതായി എനിക്കു തോന്നി.അന്ന് ഞാന്‍ ജീവിതത്തിലെ നിര്‍ണ്ണായകമായ  ഒരു തീരുമാനമെടുത്തു.-    ഇനിയൊരിക്കലും ഞാന്‍ കളളം പറയുകയില്ല.

                  ഞാന്‍ മിക്കപ്പോഴും ഈ സംഭവത്തെ കുറിച്ച് ഓര്‍ക്കാറുണ്ട്.മറ്റെല്ലാ രക്ഷാകര്‍ത്താക്കളേയും പോലെ അച്ഛനും അന്ന് എനിക്ക് ശിക്ഷ തന്നിരുന്നുവെങ്കില്‍ ഞാന്‍ ഒരു പാഠം പഠിക്കുമായിരുന്നോ...   ഇല്ലായിരിക്കാം.ശിക്ഷ അനുഭവിച്ചതിനു ശേഷവും ഞാന്‍ ഒരു പക്ഷേ എന്റെ കളളം പറയുന്ന സ്വഭാവം തുടര്‍ന്നെന്നുമിരിക്കാം.എന്നാല്‍ അഹിംസാധിഷ്ഠിതമായ ഈ സംഭവം എന്നെ വളരെയധികം സ്വാധീനിച്ചു.ഇത് ഇന്നലെ നടന്നതായാണ് എനിക്ക് തോന്നുന്നത്.ഇതാണ് അഹിംസയുടെ ശക്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ