2012, മാർച്ച് 4, ഞായറാഴ്‌ച

2012-13 വര്‍ഷത്തില്‍ പത്താം ക്ലാസ്സിലെ ഐ സി റ്റി പാഠപുസ്തകം മാറുകയാണല്ലോ,പുസ്തകം പഠിപ്പിക്കുന്നതിനുള്ള പരിശീലനം 2012 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തപ്പെടുന്നതാണ്. ഇതിനായി പത്താം ക്ലാസ്സില്‍ ഐ സി റ്റി പഠിപ്പിയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ അധ്യാപകരുടെയും പേരുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത അധ്യാപകര്‍ക്ക് യാതൊരു കാരണവശാലും പരിശീലനം ലഭിക്കുന്നതല്ല. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ www.itschool.gov.in സൈറ്റില്‍ Notifications ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ICT Training for Teachers ല്‍ Online registration ല്‍ ക്ലിക്കു ചെയ്ത് രജിസ്റ്റര്‍ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ