8- മത് ദേശീയ ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി...
കോതമംഗലം : മലയാളസിനിമയുടെ എട്ടു ദശാബ്ദത്തിലേറെയുളള ധന്യതയുടെ പുണ്യം മലയാളിയ്ക്കു നല്കി എട്ടാമത് ചലച്ചിത്രമേളയ്ക്ക് സമാപനം കുറിക്കുമ്പോള്‍ സിനിമയെ സ്നേഹിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് സംതൃപ്തി. മന്ത്രി കെ.ബി.ഗണേഷ് കുമാര്‍,കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രശസ്ത സംവിധായകന്‍കൂടിയായ ശ്രീ .പ്രിയദര്‍ശന്‍,സെക്രട്ടറി ഡോ.ബി.അശോക് ഐ.എ.എസ്സ്.,സിനിമാനടന്മാരായ ദിലീപ്,ലാലുഅലക്സ്,സലീംകുമാര്‍,ലക്ഷ്മിഗോപാലസ്വാമി,
സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍,സിബിമലയില്‍,ജോഷിമാത്യു,എന്നിവരുടെ മഹനീയ സാന്നിദ്ധ്യം മേളയ്ക്ക് കൊഴുപ്പു നല്‍കി.
മാര്‍ച്ച് 18 മുതല്‍ 22 വരെ നടന്ന മേളയില്‍
മറാത്തിചിത്രങ്ങളായ
നടരംഗ്(രവി ജാദവ്)
ദിയോള്‍(ഉമേഷ് വിനായക് കുല്‍ക്കര്‍ണി)
ശ്വാസ്(സന്ദീപ് സാവന്ദ്)
ജോഗ്വാ (രാജീവ് പാട്ടീല്‍)
ഹരിശ്ചന്ദ്രാശ്ചി ഫാക്ടറി (പരീഷ് മൊകാഷി )
മെമ്മറീസ് ഇന്‍ മാര്‍ച്ച് ( സന്‍ജോയ് നാഗ് )
പീപ് ലി ലൈവ് (അനുഷാ റിസ് വി)
തമിഴ് ചിത്രങ്ങളായ
കാഞ്ചീവരം(പ്രിയദര്‍ശന്‍)
മൈതാനം(ശക്തിവേല്‍)
പഞ്ചാബിചിത്രം
ആംമ്സ് ഫോര്‍ എ ബ്ളൈന്‍ഡ് ഹോര്‍സ് (ഗുരുവിന്‍ഡര്‍ സിംഗ്,)
ബംഗാളി ചിത്രം
മോനിര്‍ മാനുഷ് (ഗൗതമ് ഘോഷ്)
ഹിന്ദി ചിത്രം
ഉഡാന്‍ ( വിക്രമാദിത്യ മോത്വാനീ)
മലയാളചിത്രങ്ങളായ
ഇവന്‍ മേഘരൂപന്‍(പി.ബാലചന്ദ്രന്‍) ,
ആദാമിന്റെ മകന്‍ അബു( സലിം അഹമ്മദ്) ,
പകര്‍ന്നാട്ടം (ജയരാജ്)
യവനിക (കെ.ജി.ജോര്‍ജ്ജ്) ,
റ്റി.ഡി.ദാസന്‍ സ്ററാന്‍ഡേര്‍ഡ് ആറ് ബി
( മോഹന്‍ രാഘവന്‍)
ഒരിടത്തൊരു ഫയല്‍വാന്‍ ( പത്മരാജന്‍)
മേല്‍വിലാസം (മാധവ് രാമദാസന്‍) എന്നീ
പത്തൊന്‍പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.വ്യത്യസ്ത കാഴ്ചപ്പാടുകളും പ്രമേയങ്ങളും ,ആഖ്യാനരീതികളും കൊണ്ട് സമ്പന്നമായിരുന്നു ഇവയെല്ലാം തന്നെ.
-അശോക് കുമാര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ