2012, മാർച്ച് 13, ചൊവ്വാഴ്ച

സംതൃപ്തിയോടെ തുടക്കം

SSLC 2012
മലയാളം പേപ്പര്‍ 1
പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുളള ആദ്യ പരീക്ഷ എന്ന നിലയില്‍ ഏറെ ജിജ്ഞാസയോടെയാണ്കുട്ടികള്‍ പരീക്ഷയെ സമീപിച്ചത്.എന്നാല്‍ ഭാഷാധര്‍മ്മങ്ങള്‍ ലക്ഷ്യമാക്കി തയ്യാറാക്കിയ 
ചോദ്യങ്ങള്‍ നിലവാരം പുലര്‍ത്തിയതുകൊണ്ട് കുട്ടികള്‍ക്ക് ആശ്വാസമായി.മോഡല്‍ പരീക്ഷയുടെ അതേ
 മാതൃകയായതിനാല്‍ കുട്ടികള്‍ക്ക് പ്രതീക്ഷകള്‍ നിറവേററാനായി.
        പാഠപുസ്തകം കാണാതെ പഠിച്ച് എഴുതുക എന്നതിലുപരി വിമര്‍ശനാത് മകമായി പ്രശ്നങ്ങളെ അവലോകനം
ചെയ്യേണ്ട ചോദ്യങ്ങളാണ് ഇത്തവണയും.ഭാഷാവ്യവഹാരരൂപങ്ങളില്‍ കുറെക്കൂടി വൈവിധ്യം പുലര്‍ത്താനാവാത്തത് ചോദ്യങ്ങള്‍ അല്പം വിരസമാവാനിടയാക്കി.
        വരുന്ന പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ തക്കവിധം ആശ്വാസപ്രദമായി ആദ്യ ദിവസത്തെ
പരീക്ഷ എന്നത് മേന്മയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ