2012, മാർച്ച് 12, തിങ്കളാഴ്‌ച

SSLC EXAMINATION-2012 MARCH

MALAYALAM - PAPER 1 തരക്കേടില്ലാത്ത തുടക്കം...
(ചോദ്യപേപ്പര്‍ വിശകലനം)
അനിക്കുട്ടന്‍ HSA (malayalam)  GHSS,Thirunalloor,cherthala

സ്വര്‍ണ്ണവര്‍ണ്ണമരയന്നത്തിന്റെ -ശരിയായ ആശയം എഴുതുവാനുളള ചോദ്യം എല്ലാത്തരം കുട്ടികളേയും ലക്ഷ്യമാക്കി ചോദ്യകര്‍ത്താവ് തൊടുത്തുവിട്ട ആദ്യത്തെ അമ്പ് ലക്ഷ്യം കണ്ടു.
രണ്ടാമത്തെ ചോദ്യം അര്‍ത്ഥവ്യത്യാസം വരാതെ ഒററ വാക്യമായി മാറ്റിയെഴുതാനുളളതും കുഴപ്പമില്ലായിരുന്നു.
ഏതെങ്കിലും രണ്ട് പ്രത്യേകതകള്‍ എഴുതാനും ബുദ്ധിമുട്ട് ഉണ്ടായിക്കാണില്ല.നാലാമത്തെ ചോദ്യം ഒററപ്പദമാക്കാനായിരുന്നു.അര്‍ത്ഥവ്യത്യാസമെഴുതാനും ആശയഭംഗി വ്യക്തമാക്കാനും ഭിന്നനിലവാരക്കാരായ കുട്ടികള്‍ക്കും കഴിഞ്ഞു .പ്രസ്താവനയുടെ സാധുത പരിശോധിക്കുക,വിശകലനകുറിപ്പു തയ്യാറാക്കുക ,സ്വന്തം അഭിപ്രായം സമര്‍ത്ഥിക്കുക,പാഠഭാഗത്തെ ആസ്പദമാക്കി സമര്‍ത്ഥിക്കുക, കുറിപ്പു തയ്യാറാക്കുക,സ്വന്തം നിഗമനങ്ങള്‍ അവതരിപ്പിക്കുക,ലഘുഉപന്യാസം തയ്യാറാക്കുക ,ആസ്വാദനകുറിപ്പ് തയ്യാറാക്കുകഎന്നീ ചോദ്യങ്ങള്‍ അപഗ്രഥന സ്വഭാവമുളളതിനാല്‍ എല്ലാത്തരം കുട്ടികളേയും നിരാശപ്പെടുത്തിയിരിക്കാം
   ഏഴു മുതല്‍ പന്ത്രണ്ട് വരെയുളള ചോദ്യങ്ങളില്‍ അഞ്ചെണ്ണത്തിന് ഉത്തരമെഴുതിയാല്‍ മതി.ഏററവും പ്രയാസമുളളത് ഒഴിവാക്കാമെന്നത് കുട്ടികള്‍ക്ക് ആശ്വാസമായി.
വിണ്ടകാലടികള്‍ - എന്ന പി.ഭാസ്കരന്റെ കവിതയിലെ കുറെ വരികള്‍ തന്നിട്ട് പുതുതലമുറയ്ക്കുളള മുന്നറിയിപ്പാണോ ഈ വരികള്‍ എന്നതിന്റെ വിശകലനകുറിപ്പെഴുതായി ചോദിച്ച എട്ടാമത്തെ ചോദ്യം കവിതയുടെ ആശയതലം സൂക്ഷ്മമായി വിലയിരുത്തിയവര്‍ക്ക് കൃത്യമായി എഴുതാന്‍ കഴിയും.

      ഉരുളികുന്നത്തിന്റെ ലുത്തിനീയ- എന്ന സക്കറിയയുടെ പാഠഭാഗത്തിലെ പ്രധാനഭാഗവും അടുത്തൂണ്‍- എന്ന
അക്കിത്തത്തിന്റെ കവിതയിലെ രണ്ട് വരികളും തന്നിട്ട് അതിലെ ഗ്രാമത്തിലെ ജീവിതാനുഭവങ്ങള്‍ വ്യത്യസ്തമോ എന്ന ഒന്‍പതാമത്തെ ചോദ്യം സൂക്ഷ്മനിരീക്ഷണവും ഉയര്‍ന്ന നിലവാരവുമുളള കുട്ടികള്‍ക്ക്  നന്നായി എഴുതാന്‍ കഴിയും.
     മാധവിക്കുട്ടിയുടെ കടലിന്റെ വക്കത്ത് ഒരു വീട്- എന്ന കഥയിലെ നായകനായ അറുവുഖത്തിന്റേയും ഭാര്യയുടേയും സംഭാഷണം തന്നിട്ട് ആരുടെ പക്ഷത്താണ് നിങ്ങള്‍ യോജിക്കുക എന്ന ചോദ്യത്തിന് എല്ലാവരും സ്വതന്ത്രമായി ഉത്തരമെഴുതാന്‍ കഴിയും.
      ചെറുതായില്ല ചെറുപ്പം- എന്ന ഉണ്ണായിവാര്യരുടെ ആട്ടക്കഥയിലെ ഹംസത്തിന്റെ സ്വഭാവം നിരൂപണം ചെയ്ത്
കുറിപ്പു തയ്യാറാക്കുന്നതിനുളള പതിനൊന്നാം ചോദ്യത്തിന് എല്ലാവരും സ്വതന്ത്രമായി ഉത്തരമെഴുതും.
        സാഹിത്യത്തിലെ സ്ത്രീ- എന്ന ജോസഫ് മുണ്ടശ്ശേരിയുടെ പാഠഭാഗത്തില്‍ സ്ത്രീയെ പുരുഷന്മാര്‍ ത്യാഗിനികള്‍ എന്നു വിളിക്കുന്നതിന്റെ സാധുതയ്ക്ക് പ്രസക്തിയുണ്ടോ എന്ന പന്ത്രണ്ടാമത്തെ ചോദ്യം പാഠപുസ്തകവും ആനുകാലിക മാധ്യമങ്ങളും ശരിയായി വായിച്ച് വിലയിരുത്തിയ കുട്ടിയ്ക്ക് എളുപ്പത്തിലെഴുതാനാകും.സമകാലിക വിഷയങ്ങളുമായി ബന്ധിപ്പിച്ച് ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ചോദ്യമാണിത്.
      പതിമൂന്ന്,പതിനാല് ചോദ്യങ്ങളില്‍ ഒരെണ്ണം മാത്രമെഴുതിയാല്‍ മതി.മുകുന്ദന്റെ ആര്‍ട്ട് അറ്റാക്ക്- എന്ന ചെറുകഥയിലെ പ്രസക്തമായ ഭാഗം തന്നിട്ട് ലഘുഉപന്യാസം തയ്യാറാക്കാന്‍ ചോദിച്ച ചോദ്യത്തിന് നല്ല സ്കോര്‍ നേടാന്‍ കുട്ടികള്‍ക്ക് കഴിയും.
     മുണ്ടശ്ശേരിയുടെ സാഹിത്യത്തിലെ സ്ത്രീ- എന്ന പാഠഭാഗത്തിലെ പ്രസക്തമായ നിരീക്ഷണം യാത്രാമൊഴി-
എന്ന കുമാരനാശാന്റെ കവിതയുമായി താരതമ്യം ചെയ്ത് യാത്രാമൊഴി -യെ അടിസ്ഥാനമാക്കി ലഘുഉപന്യാസം
തയ്യാറാക്കാന്‍ ചോദിച്ച ചോദ്യത്തിന് വളരെ വേഗത്തിലുത്തരമെഴുതാന്‍ കുട്ടികള്‍ക്കായി.
     പുലാക്കാട്ട് രവീന്ദ്രന്റെ കുട്ടി- എന്ന കവിതയിലെ വരികളുടെ ആസ്വാദനം തയ്യാറാക്കുന്നതിനുളള അവസാന ചോദ്യം കുട്ടികള്‍ക്കത്ര ആസ്വദിച്ചെഴുതാന്‍ കഴിഞ്ഞില്ല.പാഠഭാഗത്തെ ആശയവുമായി ബന്ധമില്ലാത്തതിനാലും പഠിച്ചിട്ടുളള സാഹിത്യകാരന്മാരുടെ കവിതയാകാതിരുന്നതിനാലും പലര്‍ക്കും ഈ ചോദ്യത്തിനു നന്നായി ഉത്തരമെഴുതാന്‍ കഴിഞ്ഞിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ