മണ്ണിന്റെ
മണമുളള രചനകള്‍
ഡോ.
വി.എസ്.ശ്രീചിത്ര
പഠനത്തിന്റെയും
ആസ്വാദനത്തിന്റെയും പടവുകള്‍
കയറാന്‍ സഹായിക്കുന്ന
ഹൃദയസ്പര്‍ശിയായ കഥകളും
കവിതകളും നാടകങ്ങളും
യാത്രാവിവരണങ്ങളും ഉള്‍പ്പെടുന്നതാണ്
ഒന്‍പതാം ക്ളാസിലെ പാഠപുസ്തകം.
നാലു
യൂണിററായ "
മാട്ടി
കീ ഖുശ്ബു"
വില്‍
മണ്ണിന്റെ മണവും
കര്‍ഷകരുടെ
വിയര്‍പ്പിന്റെ ഗന്ധവുമുളള
രചനകളാണ്.
നോവല്‍
സമ്രാട്ട് പ്രേംചന്ദിന്റെ
"ഗോദാന്‍"
ഉപന്യാസത്തിന്റെ
ഒരംശം "പാവ്
തലേ ദബീ ഗര്‍ദ്ദന്‍ "ആണ്
ഈ യൂണിററിലെ ആദ്യ പാഠം.ആദരിക്കപ്പെടാണ്ടതായ
കര്‍ഷകര്‍ പുതിയ
തലമുറയിലനുഭവിക്കപ്പെടേണ്ടി
വരുന്ന പീഠനങ്ങളെ കുറിച്ചു
പ്രതിപാദിക്കുന്ന
ലോകബാബുവിന്റെ കഥ "മേമന
“, സ്വന്തം
കൃഷിസ്ഥലമുപേക്ഷിച്ചു
നഗരത്തിലേയ്ക്കു പലായനം
ചെയ്യാന്‍
നിര്‍ബന്ധിതരാകുന്ന
കര്‍ഷകരുടെ ദുരിതങ്ങളെ
കുറിച്ചുളള നിളയ്
ഉപാദ്യായുടെ
കവിത"
ഖേതീ
നഹീ കര്‍നേവാലാ കിസാന്‍"
എന്നിവയ്കു
പുറമെ അധികവായനയ്ക്കായി
മന്നു ഭണ്ഡാരി രചിച്ച മഹാദേവീ
വര്‍മ്മയുടെ "ഘീസ
"എന്ന
രചനയുടെ നാട്യരൂപാന്തരണവും
, അനുഭവത്തിലൂടെ
മാത്രം പരിജ്ഞാനം നേടുന്ന
കര്‍ഷകന്റെ കഥ "പഹേലി"യും
ഈ യൂണിററിന്റെ ഭാഗങ്ങളാണ്.
എല്ലായ്പ്പോഴും
വിനാശം മാത്രം വിതയ്ക്കുന്ന
യുദ്ധത്തെ കുറിച്ചും
സമാധാനത്തിന്റെ
ആവശ്യകതയെപ്പററിയും
ഓര്‍മ്മിക്കാന്‍ സഹായിക്കുന്ന
രചനകളാണ് രണ്ടാമത്തെ യൂണിറ്റായ
"നഹീ
ബന്ദുക് ബജായേ ബാസുരീ "യിലുളളത്.
ഈ
യൂണിരറിന്റെ ആദ്യപാഠം ,രണ്ടാം
ലോകമഹായുദ്ധത്തിന്റെ ഭീകരമുഖം
വ്യക്തമാക്കുന്ന അജ്നേയിന്റെ
കവിത ഹിരോഷിമയാണ്.യുദ്ധത്തിനെതിരെ
മുന്നറിയിപ്പു
നല്‍കിക്കൊണ്ട് ഗാന്ധിജി
ഹിററ് ലര്‍ക്കെഴുതിയ കത്ത്
"അപ്പീല്‍
മാനവതാ കേ നാം പര്‍.”
, യോദ്ധാക്കളുടെ
കുടുംബങ്ങളേയും
ബന്ധുക്കളുടേയും യുദ്ധം
എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്
വ്യക്തമാക്കുന്ന മോഹന്‍രാകേശിന്റെ
ഏകാങ്ക
നാടകം "സിപാഹീ
കീ മാം "എന്നിവ
കൂടാതെ രമേശ് ദവയുടെ കവിത
"അഗര്‍
ഹമേം ബന്ദുക് മിലേ തോ "എന്നിവയും
ഈ
യൂണിറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഓംപ്രകാശ്
വാല്മീകിയുടെ ആത്മകഥ "ജുഠന്‍”-ന്റെ
ഭാഗം "ഐസാ
ഥാ മേരാ ബച്പന്‍"
,സമൂഹത്തില്‍
സമഭാവനയുടെ ആവശ്യകതയെപ്പററി
പ്രദിപാദിക്കുന്ന നിര്‍മ്മലാപുതുലിന്റെ
കവിത-
"മേരാ
സബ്കുച്ച് അപ്രിയ് ഹെ ഉന്‍കീ
നസര്‍ മേം “-
എന്നിവയാണ്
മൂന്നാമത്തെ യൂണിറ്റിലെ "
വഹ്
ദിന്‍ സരൂര്‍
ആയേഗാ
"യിലെ
പ്രധാന രചനകള്‍.ഇതു
കൂടാതെ മറാത്താ സാഹിത്യകാരന്‍
ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ
ജീവചരിത്രം "ആവാരാ
മസീഹാ "യുടെ
ഒരു ഭാഗവും പ്രസിദ്ധ ഫോട്ടോഗ്രാഫറും
ലേഖകനുമായ ആമോദ് കാര്‍ഖസിന്റെ
ഡയറികുറിപ്പും ചേര്‍ത്തിട്ടുണ്ട്.
"
ജല്‍
ജീവന്‍ ഹേ"
എന്ന
അവസാന യൂണിററിലെ രചനകളില്‍
ആലോക് അഗ്രവാച്ചിന്റെ കഥ
"ഹമാരേ
ഗാവ് കീ ആഖ് രീ ബാരിശ് “,
അനുപം
മിശ്രിന്റെ ലേഖനം "പാല്‍
കെ കിനാരെ രഖാ ഇതിഹാസ്"
, ഏകാന്ത്
ശ്രീവാസ്തവിന്റെ കവിത
"ഡംഡേ
പാനീ കീ മശീന്‍ "എന്നിവയും
ഉള്‍പ്പെട്ടിട്ടുണ്ട്.ഈ
നാല് അദ്ധ്യായങ്ങളിലും
ഉള്‍പ്പെട്ടിട്ടുളള പ്രമുഖരായ
ഹിന്ദി സാഹിത്യകാരന്‍മാരെ
പരിചയപ്പെടാം.
നിളയ്
ഉപാധ്യായ്
സമകാലിക
സാഹിത്യത്തിലെ പ്രസിദ്ധ
സാഹിത്യകാരനായ
നിളയ്
ഉപാധ്യായ് (1963-
) ബീഹാറിലെ
ദുല്‍ഹന്‍പൂര്‍ ഗ്രാമത്തില്‍
ജനിച്ചു.
അകേലാ
ഘര്‍ ഹുസൈന്‍ കാ ,
കട്ടൗതി
എന്നിവ അദ്ദേഹത്തിന്റെ
കാവ്യസമാഹാരങ്ങളും "
അഭിയാന്‍"
നോവലുമാണ്.
മന്നു
ഭണ്ഡാരി
മനുഷ്യ
മനശാസ്ത്രത്തെയും സ്ത്രീ
ജീവിതത്തെയും ആധാരമാക്കി
സാഹിത്യരചന നടത്തുന്ന മന്നു
ഭണ്ഡാരി (
1931- ) രാജസ്ഥാനിലെ
ഭാഗ്പുരയിലാണ് ജനിച്ചത്.
നോവലുകളില്‍
പ്രധാനപ്പെട്ട വ ആപ്കാ
ബംടി,സ്വാമി
,മഹാഭോജ്
,കനവാ
എന്നിവയും കഥാസമാഹാരങ്ങളില്‍
പ്രധാനപ്പെട്ടവ ഏക് പ്ളേററ്
സൈലാബ്,ത്രിശങ്കു,മൈംഹാര്‍ഗയീ,തീന്‍
നിഗാഹോം കാ തസ്വീര്‍എഹീ സച്ച്
ഹെ,ആഖേം
ദേഖാ ഝൂഠ് എന്നിവയാണ്.
മന്നുജിയുടെ
പ്രസിദ്ധ നാടകമാണ് ബിനാ
ദീവാരോം കാ ഘര്‍.പത്ര
പ്രവര്‍ത്തകനും ,സാഹിത്യകാരനായ
ഭര്‍ത്താവ് രാജേന്ദ്രയാദവുമായി
ചേര്‍ന്ന് മന്നു ഭണ്ഡാരി
രചിച്ച നോവലാണ് ഏക് ഇഞ്ച്
മുസ്കാന്‍.
ഏകാന്ത്
ശ്രീവാസ്തവ്
ആധുനികത
കവികളില്‍ പ്രസിദ്ധനായ ഏകാന്ത്
ശ്രീവാസ്തവ്
(1964-
) ഛത്തീസ്ഗഡിലെ
റായ് പൂരില്‍ ജനിച്ചു.
അന്ന്
ഹേ മേരാ ശബ്ദ് ,മിട്ടീ
സേ കഹൂംഗാ ധന്യവാദ് ,ബീജ്
ലേ ഫൂല്‍ തക് എന്നിവ അദ്ദേഹത്തിന്റെ
കാവ്യസംഗ്രഹങ്ങളാണ്.രാംവിലാസ്
വര്‍മ്മ അവാര്‍ഡ് ,ദുഷ്യന്ത്
കുമാര്‍ അവാര്‍ഡ് എന്നിവ
നേടിയിട്ടുളള അദ്ദേഹം വാഗര്‍ത്ത്
പത്രികയുടെ സമ്പാദകനുമാണ്.
പ്രേംചന്ദ്
ഹിന്ദി
സാഹിത്യത്തിലെ നോവല്‍ സമ്രാട്ട്
പ്രംചന്ദ് (1880-1936)
കാശിക്കടുത്തുളള
ലമഹി എന്ന ഗ്രാമത്തിലാണ്
ജനിച്ചത്.
അദ്ദേഹത്തിന്റെ
കുട്ടിക്കാലത്തെ പേര്
ധന്‍പത്രായ് എന്നായിരുന്നു.
ഗാന്ധിജിയുടെ
ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്ന
ധന്പത്രായുടെ ആദ്യകാല രചനകള്‍
ഉര്‍ദുവിലായിരുന്നു.പിന്നീട്
പ്രേംചന്ദ് എന്ന പേരില്‍
ഹിന്ദിയില്‍ സാഹിത്യരചനകള്‍
നടത്തി.
പ്രേംചന്ദിന്റെ
രചനകളിലെ മുഖ്യവിഷയം ജന്‍മിമാരുടെ
ചൂഷണവും ഗ്രാമീണരുടേയും
കര്‍ഷകരുടേയും നിസ്സഹായ
അവസ്ഥയുമായിരുന്നു.
സേവാസദന്‍,
പ്രേമാശ്രം,നിര്‍മ്മല
,
കായാകല്‍പ്
,കര്‍മ്മ
ഭൂമി ,രംഗഭൂമി
തുടങ്ങി ധാരാളം നോവലുകള്‍
എഴുതിയിട്ടുളള പ്രേംചന്ദിന്റെ
വിശിഷ്ടമായ നോവല്‍
കര്‍ഷകരുടെ
മഹാകാവ്യം െന്നറിയപ്പെടുന്ന
ഗോദാന്‍ ആണ്.
ഏകദേശം
മുന്നൂറിലധികം കഥകളും
അദ്ദേഹത്തിന്റേതായിട്ടുണ്ട്.അവ
മാനസരോവര്‍ എന്ന പേരില്‍
പ്രസിദ്ധമാണ്.
ശതരഞ്ച്
കേ ഖിലാഡി ,ബഡേ
ഘര്‍ കീ ബേട്ടീ,നമക്
കാ ദരോഗാ ,കഫന്‍
എന്നിവ അദ്ദേഹത്തിന്റെ
പ്രസിദ്ധ കഥകളും കര്‍ബല ,പ്രേം
കീ വേദി ,സംഗ്രാം
എന്നിവ നാടകങ്ങളുമാണ്.
ലേഖനങ്ങള്‍
,ബാലസാഹിത്യം
,ജീവചരിത്രം
എന്നീ മേഖലകളിലും പ്രതിഭ
തെളിയിച്ച വ്യക്തിത്വമാണ്
പ്രേംചന്ദിന്റേത്.
അജ്ണേയ്
ചിന്തകനും
കവിയും നോവലിസ്ററും കഥാകാരനും
പത്രപ്രവര്‍ത്തകനും
ചിത്രകാരനുമായിരുന്ന
സച്ചിതാനന്ദ് ഹീരാനന്ദ്
വാത്സ്യായന്‍ അജ്ണേയ് (
1911- 1987 ) ഉത്തര്‍
പ്രദേശിലാണ് ജനിച്ചത്.
താരസപ്തക്
(1943 ) എന്ന
പേരില്‍ ഒരു കാവ്യ സമാഹാരം
പ്രകാശനം ചെയ്ത അജ്ണേയ് ഹിന്ദി
സാഹിത്യത്തില്‍ ഒരു പുതിയ
യുഗത്തിന് (
പ്രയോഗവാദ്
) തുടക്കം
കുറിച്ചു.
വൃത്തം
,അലങ്കാരം
തുടങ്ങി എല്ലാ ബന്ധനങ്ങളില്‍
നിന്നും സ്വതന്ത്രമാക്കി
ഹിന്ദി കവിതയ്ക്ക് ഒരു പുതിയ
രൂപം നല്‍കി,
ഹരി
ഘാസ് പര ക്ഷണ്‍ ഭര്‍,
അപ്നേ
അപ്നേ അജ്നബീ ,ശേഖര്‍
ഏക് ജീവനി എന്നിവ നോവലുകളും
അരേ യായാവര്‍ രഹേഗാ യാദ്
യാത്രാ വിവരണവുമാണ്.
അദ്ദേഹത്തിന്റെ
പ്രസിദ്ധ കാവ്യ സംഗ്രഹമായ
കിതനീ നാവോം മെം കിതനീ ബാര്‍
-ന്
1978- ല്‍
ഭാരതീയ ജ്ങാനപീഠ പുരസ്കാരം
ലഭിച്ചു.
നിര്‍മ്മലാ
പുതുല്‍
സന്താലി
(ആദിവാസി
) ഭാഷയിലെ
സാഹിത്യകാരിയായ നിര്‍മ്മലാ
പുതുല്‍ (1972-
)ആദിവാസി
കുടുംബത്തിലാണ്ാ ജനിച്ചത്.
നഴ്സിങ്ങില്‍
ഡിപ്ളോമ നേടിയിട്ടുളള നിര്‍മ്മലാ
പുതുലിന്റെ രചനകളുടെ പ്രത്യേകത
പ്രകൃതിവര്‍ണ്ണനയുടെ അപൂര്‍വ്വ
സൗന്ദര്യവും താളലയപൂര്‍ണ്ണമായ
ഭാഷയുമാണ്.
നഗാടേ
കീ തരഹ് ബൈഠേ ഹേം ശബ്ദ് -
പ്രസിദ്ധ
കാവ്യ സംഗ്രഹമാണ്.
മോഹന്‍
രാകേശ്
ഹിന്ദി
സാഹിത്യത്തിലെ മസീഹാ
എന്നറിയപ്പെടുന്ന മോഹന്‍
രാകേശ് (1925-1972)
അമൃതസരിലാണ്
ജനിച്ചത്.
ഹിന്ദിയിലും
സംസ്കൃതത്തിലും ബിരുദാനന്ദ
ബിരുദം നേടിയിട്ടുളള അദ്ദേഹം
സിംല,ജലന്ധര്‍,ഡല്‍ഹി
എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്നു.
നാടകം,
നോവല്‍,
കഥ
ലേഖനങ്ങള്‍ ,യാത്രാവിവരണങ്ങള്‍
തുടങ്ങി എല്ലസാ മേഖലകളിലും
കഴിവു തെളിയിച്ച രാകേശ് സാരിക
എന്ന പത്രികയുടെ എഡിറററായും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആഷാഡ്
കാ എക് ദിന്‍,ലഹരോം
കാ രാജ്ഹംസ്,ആധേ
അധൂരെ (നാടകങ്ങള്‍)
അംഡേ
കേ ഝില്‍കേ (ഏകാങ്ക
നാടകം)
അന്ധേരേ
ബന്ദ് കമരേ ,ന
ആനേവാലാ കല്‍ ,അന്തരാള്‍(നോവല്‍)ക്വാര്‍ട്ടര്‍
,പഹചാന്‍
,വാരീസ്
(കഥകള്‍)
ആഖിരീ
ചട്ടാന്‍ തക് (യാത്രാ
സാഹിത്യം)
പരിവേശ്,ബകല്‍മി
ഖുദ് (ലേഖനങ്ങള്‍)
തുടങ്ങിയവയാണ്
പ്രധാന കൃതികള്‍
ഓം
പ്രകാശ് വാത്മീകി
ഉത്തര്‍
പ്രദേശിലെ ബിര്‍ലാ ജില്ലയിലെ
മുജഫര്‍ നഗര്‍ ഗ്രാമത്തില്‍
ജനിച്ച ഓമപ്രകാശ് വാത്മീകിയുടെ
(1950 -) രചനകളുടെ
ആധാരം സമൂഹത്തിലും ജീവിതത്തിലും
വിവശതയനുഭവിക്കുന്ന ദളിതരുടേയും
താഴ് ന്ന ജാതിക്കാരുടേയും
ജീവിതമാണ് .
അദ്ദേഹത്തിന്റെ
ആത്മകഥയാണ് ജൂഠന്‍.
(1997) ദളിത്
സാഹിത്യ കാ സൗന്ദര്യശാസ്ത്ര്
,സഫായി
ദേവത,
എന്നിവ
അദ്ദേഹത്തിന്റെ പ്രമുഖ
രചനകളാണ്.സദിയോം
കാ സന്ദാപ് (1989)
ബസ്
ബഹൂത് ഹോ ചുകാ (1997)
അബ്
ഔര്‍ നഹീം (2000)
എന്നിവ
പ്രസിദ്ധ കവിതാ സമാഹാരങ്ങളും
സലാം (2000)
നോവലുമാണ്.
ഹരിശങ്കര്‍
പര്‍സായി
ഹിന്ദി
ഹാസ്യസാഹിത്യത്തിലെ പ്രമുഖരില്‍
ഒരാളായ ഹരിശങ്കര്‍ പര്‍സായി
(1924-1995)
മധ്യപ്രദേശിലെ
ഹോരംഗാബാദിലാണ് ജനിച്ചത്.
സാഹിത്യ
സേവനത്തിനു വേണ്ടി അധ്യാപക
ജോലി ഉപേക്ഷിച്ച അദ്ദേഹം
ജബല്‍പൂരില്‍ നിന്നും വസുധ
എന്ന പത്രിക പ്രസിദ്ധീകരിച്ചു.അഴിമതിയേയും
അനാചാരങ്ങളേയും തീവ്രമായി
വിമര്‍ശിച്ച അദ്ദേഹം
സാമൂഹിക-രാഷ്ടീയ
വിഷയങ്ങളാണ് രചനകള്‍ക്ക്
ആധാരമാക്കിയിരുന്നത്.റാണി
നാഗമണി കീ കഹാനീ,ജ്വാലാ
ഔര്‍ ജാന്‍ ,തട്
കീ ഖോജ് എന്നിവ നോവലുകളും
ഹസ്തേ ഹൈം രോതേ ഹൈം ,ജൈസേ
ഉന്‍കെ ദില്‍ ഫിരേ എന്നിവ
കഥാ സമാഹാരങ്ങളും തബ് ബാത്
ഔര്‍ ഥീ,ഭൂത്
കെ പാംവ് പീഛേ,ബേ
ഈമാന്‍ കീ പരത്,
പഗഡംഡിയോം
കാ സമാനാ,ശികായത്
മുഝേ ഭീ ഹൈ എന്നിവ ലേഖന
സമാഹാരങ്ങളുമാണ്.
വിഷ്ണു
പ്രഭാകര്‍
ഉത്തര്‍
പ്രദേശിലെ മുസഫര്‍നഗര്‍
ജില്ലയിലെ മീറന്‍പൂര്‍
ഗ്രാമത്തിലാണ് വിഷ്ണുപ്രഭാകര്‍
(1912-2009)
ജനിച്ചത്.
മഹാത്മാ
ഗാന്ധി,
ടോള്‍സ്ററോയി
,പ്രേംചന്ദ്
,ശരത്ചന്ദ്ര
ഛട്ടോപാധ്യായ എന്നിവരുടെ
ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്ന
അദ്ദേഹം നാടകം,കഥ,നോവല്‍
തുടങ്ങി പല മേഖലകളില്‍ കഴിവു
തെളിയിച്ചിട്ടുണ്ട്.
ചല്‍തീ
രാത്,തട്
കേ ബന്ധന്‍ എന്നിവ നോവലുകളും
സിന്ദഗീ കേ ഥപേഡേ കഥാസമാഹാരവുമാണ്.
ബാരഹ്
ഏകാംഗീ ,ദസ്
ബജേ രാത്,പ്രകാശ്
ഔര്‍ പര്‍ഛായി,ഊംഛാ
പര്‍വ്വത് ഗഹരാ സാഗര്‍ എന്നിവ
ഏകാങ്കനാടകങ്ങളും ഡോക്ടര്‍
,നവപ്രഭാത്
എന്നിവ നാടകങ്ങളുമാണ്.മറാത്താ
സാഹിത്യകാരന്‍ ശരത്ചന്ദ്ര
ഛട്ടോപാധ്യായയുടെ ജീവചരിത്രം
ആവാരാ മസീഹാ (1974)
അദ്ദേഹത്തിന്റെ
പ്രസിദ്ധ രചനയാണ്.സാഹിത്യ
അകാദമി പുരസ്കാരം ,പത്മഭൂഷണ്‍
(2004) എന്നീ
ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ