HELP DESK
വിദ്യാലയത്തിലെ ഹെല്‍പ്പ് ഡെസ്ക് എന്തിന് ?
1. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന കൂട്ടുകാരെ രക്ഷിക്കാന്‍
2.പഠനത്തില്‍ പിന്നോക്കം പോകുന്നു.പഠിക്കാന്‍ കഴിയുന്നില്ല.പഠിച്ചത് മനസ്സില്‍ നില്‍ക്കുന്നില്ല.
പഠിക്കാനിരിക്കുമ്പോള്‍ മററു പല ചിന്തകളും മനസ്സിലേയ്ക്ക്
കയറിവരുന്നു.- ഇവയ്ക്ക് പരിഹാരം കാണാന്‍.
3.ശാരീരികമായി പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍.
4. മാനസിക പ്രയാസങ്ങള്‍ നിങ്ങളെ തളര്‍ത്തുമ്പോള്‍.
5.ഗുണകരമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും കൂട്ടുകാരെ
രക്ഷിക്കണമെന്നു തോന്നുമ്പോള്‍.
6.കുടിവെളളം , ടോയ് ലററ് എന്നിവ ആവശ്യത്തിന്
ലഭിക്കാതെ വരുമ്പോള്‍.
7.കളിസ്ഥലം , കളിയുപകരണങ്ങള്‍,അവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്ക് വിവേചനം അനുഭവിക്കുമ്പോള്‍ .
8.ജാതി,മതം ,താമസസ്ഥലം ,രക്ഷിതാക്കള്‍ പഠനനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം അനുഭവിക്കുമ്പോള്‍
9.മററുളളവരോട് തുറന്നു പറയാന്‍ പററാത്ത കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍.
10.പ്രശ്നങ്ങള്‍ ക്ക് നിങ്ങള്‍ക്ക് മാത്രമായി പരിഹാരം കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍.
11.എന്നെ ആര്‍ക്കും മനസ്സിലാകുന്നില്ല, എന്നെ ആരും
അംഗീകരിക്കുന്നില്ല എന്നു തോന്നുമ്പോള്‍
12. രക്ഷിതാക്കളുടേയോ അദ്ധ്യാപരുടേയോ ഇടപെടലുകള്‍ മാനസികപ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍.
13.വീട്ടിലോ വിദ്യാലയത്തിലോ വഴിയിലോ ആരെങ്കിലും
വാക്കിലൂടെയോ നോട്ടത്തിലൂടെയോ പെരുമാററത്തിലൂടെയോ നിങ്ങളെ അസ്വസ്ഥമാക്കുമ്പോള്‍
-നിങ്ങള്‍ക്ക് താങ്ങായി ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകും.
കുട്ടികള്‍,രക്ഷിതാക്കള്‍ ,അദ്ധ്യാപകര്‍ എന്നിവര്‍ക്ക്
ഹെല്‍പ്പ് ഡെസ്ക് ഉപയോഗപ്പെടുത്തുന്നതിന്.
ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍
പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
0478 2564997
Mahila Samakhya - 2325628 (Office)
9744075752
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ