റംസ്തം ചന്ദ് ഗാമ
ഇന്ത്യന്‍ കായിക ലോകത്തെ യശസ്സിന്റെ കൊടുമുടിയിലെത്തിച്ചയാളാണ് ഗാമ.
ഗുസ്തിയില്‍ ലോകചാമ്പ്യനായി മാറിയ ഗാമ ഇരുപതാം നൂററാണ്ടിലെ ഏററവും വലിയ കായിക ശക്തിയുടെ ഉടമയായിരുന്നു.1882-ല്‍ പഞ്ചാബിലെ അമൃതസറിലാണ് ഗാമ ജനിച്ചത്. ഗുലാം മുഹമ്മദ് ഹുസൈന്‍ എന്നായിരുന്നു ആദ്യ പേര് .അച്ഛന്‍ ദാത്യ എന്ന നാട്ടുരാജ്യത്തിലെ ആശ്രിതനും ഒന്നാം തരം ഗുസ്തിക്കാരനുമായിരുന്നു.കുടുംബ പാരമ്പര്യമനുസരിച്ച് ഗാമ ഗുസ്തിയില്‍ തീവ്ര പരിശീലനം നേടി.ഗാമയുടെ ആഹാരത്തെകുറിച്ചുളള കേട്ടുകേള്‍വി ആരേയും അതിശയപ്പെടുത്തും. പതിനെട്ടു കിലോഗ്രാം പാല്‍,പതിനൊന്നു കിലോഗ്രാം ആട്ടിറച്ചിയുടെ സൂപ്പ് അഞ്ചര കിലോഗ്രാം പഴങ്ങള്‍ 700 ഗ്രാം നെയ്യ്, 700 ഗ്രാം വെണ്ണ ,900 ഗ്രാം ബദാം പരിപ്പ്,
ഒരു വലിയ പാത്രം തൈര് …...............................................
ചപ്പാത്തിയും ചോറും ആവശ്യം പോലെ .കരുത്തിനൊത്ത തീററ എന്ന സിദ്ധാന്തത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു ഗാമ.
1910 സെപ്തംബര 17 ന് ലണ്ടനില്‍ വച്ച് ലോക ഗുസ്തിചാമ്പ്യനായിരുന്ന പോളണ്ടുകാരന്‍ സ്ററാന്‍ലി സിബിസ്കോയെ ഗാമ പരാജയപ്പെടുത്തി. പിന്നീട് 1928 ലും
ഇതാവര്‍ത്തിച്ചു.
1947 -ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. സ്വത്തുക്കളെല്ലാം അന്യാധീനപ്പെട്ടപ്പോള്‍ ഗാമ കഷ്ടത്തിലായി. 1959-ല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് അയൂബ്ഖാന്‍ "പ്രൈസ് ഓഫ് പെര്‍ഫോമന്‍സ് "എന്ന ബഹുമതി നല്‍കി ഗാമയെ ആദരിച്ചു. 1960 മേയ് 23ന് ലാഹോറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഗാമ ഈ ലോകത്തോടു വിട പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ