2012, ജനുവരി 28, ശനിയാഴ്‌ച


ईचक दाना, बीचक दाना
കടങ്കഥകള്‍ നമുക്കൊക്കെ ഇഷ്ടമാണ്. पहेली എന്ന കഥയില്‍ ഹിന്ദിയിലെ കടങ്കഥാസാഹിത്യത്തെ നാം പരിചയപ്പെട്ടതാണ്. കടങ്കഥകളെ ആസ്പദമാക്കിയുളള സിനിമാഗാനമാണ് ईचक दाना, बीचक दाना .സിനിമാഗാനങ്ങളും
സാഹിത്യത്തിന്റെ ഭാഗമാണ്. 1955- ല്‍ പുറത്തിറങ്ങിയ चार सौ बीस (420) എന്ന സുപ്രസിദ്ധ സിനിമയിലെ ഗാനങ്ങളാണിത്.ഹിന്ദി സിനിമാനടന്‍ സഞ്ജയ് ദത്തിന്റെ അമ്മയായ നര്‍ഗ്ഗീസ് ദത്ത് ആയിരുന്നു ഈ സിനിമയിലെ
നായിക.ഈ സിനിമയില്‍ ഈ ഗാനം പാടിയിരിക്കുന്നത് ഭാരതത്തിന്റെ വാനമ്പാടി എന്ന പേരില്‍ അറിയപ്പെടുന്ന
ലതാമങ്കേഷ്കറും സംഘവുമാണ്. ഹിന്ദി ഗാനചക്രവര്‍ത്തിയായിരുന്ന മുകേഷ് ഈ ഗാനത്തിന്റെ
അവസാനഭാഗം പാടിയിരിക്കുന്നു.ഈ സിനിമയില്‍ നര്‍ഗ്ഗീസ്
ദത്തിന്റെ നായകന്‍ സുപ്രസിദ്ധ നടനും നിര്‍മ്മാതാവും സംവിധായകനുമായ രാജ്കപൂര്‍ ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ