2012, ജനുവരി 28, ശനിയാഴ്‌ച

अतिरिक्त वाचन

गेहुँ का दाना
( लिओ तालस्टाँय)

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കാര്യമാണ്.ഒരു വഴിപോക്കന് കോഴിമുട്ടയോളം വലിപ്പമുള്ള ഒരു ഗോതമ്പു കിട്ടി.അയാള്‍ അത് രാജാവിന് കാഴ്ച വെച്ചു.രാജാവ് അയാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
'എത്രമാത്രം വലുതാണ് ഈ ധാന്യമണി '.രാജാവ് അതിശയിച്ചു.അദ്ദേഹം പണ്ഡിതന്മാരെ
വിളിച്ചു വരുത്തി ചോദിച്ചു.
'ഈ ഗോതമ്പുമണി ഏതു കാലത്താണ് വിളയുന്നത് ?
'അവിടുന്ന് ക്ഷമിക്കണം.ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ല.കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
ശരി താങ്കള്‍ കണ്ടെത്തിയാലും.'
രാജപണ്ഡിതന്മാര്‍ ഗ്രന്ഥങ്ങള്‍ ഓരോന്നോരോന്നായി പരിശോധിച്ചു.ഒന്നിലും ഇത്ര വലിയ ധാന്യത്തെപ്പറ്റി പരാമര്‍ശിട്ടുണ്ടായിരുന്നില്ല.
'ഒരു ഗ്രന്ഥത്തിലും ഇങ്ങനെയൊരു ഗോതമ്പുമണിയെപ്പറ്റി പറഞ്ഞിട്ടില്ല.'പണ്ഡിതന്മാര്‍
നിസ്സഹായത വെളിപ്പെടുത്തി.രാജാവ് ഭടന്മാരെ വിളിപ്പിച്ചു.
'ഏതെങ്കിലും വൃദ്ധനായ കൃഷിക്കാരനെ വിളിച്ചുകൊണ്ടുവരൂ'.രാജാവ് ഭടന്മാരോട് ആജ്ഞാപിച്ചു.ഭടന്മാര്‍ പ്രായമായ ഒരു കര്‍ഷകനെ കണ്ടെത്തി.
'ഞാന്‍ അവിടുത്തേയ്ക്ക് എന്താണ് ചെയ്യേണ്ടത് ?' വൃദ്ധന്‍ രാജാവിനു മുന്‍പില്‍ ഹാജരാക്കി.
മുഖത്ത് ചുളിവുകള്‍ വീണിരുന്നു.അയാള്‍ കൂനിക്കൂനിയാണ് നടന്നത്. കോഴിമുട്ടയോളം വലിപ്പമുള്ള ധാന്യമണിയെപ്പറ്റിചോദിച്ചപ്പോള്‍ വൃദ്ധന്‍ പറഞ്ഞു.'മഹാരാജാവേ ,ഇത്രയും
വലിയ ധാന്യമണി ഞാന്‍ എന്റെ അച്ഛനോടു ചോദിച്ചാല്‍ അറിയാമായിരിക്കും.'
'ശരി, താങ്കളുടെ അച്ഛനെ കൊട്ടാരത്തില്‍ ഹാജരാക്കൂ 'രാജാവ് ആജ്ഞാപിച്ചു.
കര്‍ഷകന്റെപിതാവ് വടിയും കുത്തി കൊട്ടാരത്തിലെത്തി.ആകാംക്ഷയോടെ രാജാവ് ചോദിച്ചു-'കോഴിമുട്ടയോളം വലിപ്പവുമുള്ള ഗോതമ്പുമണി താങ്കള്‍ കണ്ടിട്ടുണ്ടോ ?
'ഞങ്ങളുടെ കാലത്ത് ഇതിനേക്കാള്‍ അല്പം ചെറിയ ധാന്യങ്ങള്‍ ഉണ്ടായിരുന്നു.ഇത്രയും
വലിയ ധാന്യം ഇതേവരെ ഞാന്‍ കണ്ടിട്ടില്ല.ഒരു പക്ഷെ എന്റെ അച്ഛനോട് ചോദിച്ചാല്‍
അറിയാന്‍ കഴിയും.'
'താങ്കളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നവോ ?' സദസ്യരുടെ അത്ഭുതത്തിന് അതിരില്ലായിരുന്നു.
രാജാവ് അദ്ദേഹത്തെ കൂട്ടികൊണ്ടുവരാന്‍ ആളെ അയച്ചു. ആ പ്രായത്തിലും വൃദ്ധന്‍
ചുറുചുറുക്കോടെ നടന്നു വരുന്നതു കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു.അദ്ദേഹത്തിന്റെ മുഖം
തേജസ്സുറ്റതായിരുന്നു.തിളങ്ങുന്ന കണ്ണുകള്‍ ചെറുപ്പക്കാരെ വെല്ലുന്ന നടത്തം.
ധാന്യമണികള്‍ കണ്ട അയാളുടെ മുഖത്ത് സന്തോഷം അലയടിച്ചു.
'ഹായ്. ഇത് ഞങ്ങളുടെ കാലത്ത് ഉണ്ടായിരുന്നതാണ് ' . അദ്ദേഹം പറഞ്ഞു.



----------------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ